കട്ടപ്പന: നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ രണ്ടു പോലീസുകാർക്ക് എതിരെ കൂടി കൊലക്കുറ്റം ചുമത്തും. അറസ്റ്റിലായ സിവിൽ പോലീസ് ഓഫീസർ സജീവ് ആൻറണിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജയിൽ ഡിജിപി ഋഷിരാജ് സിംഗ് ഇന്ന് പീരുമേട് ജയിൽ സന്ദർശിക്കും.
നാലു പോലീസ് ഉദ്യോഗസ്ഥർ രാജ് കുമാറിനെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. അറസ്റ്റിലായ എസ് ഐ സാബു, സിവിൽ പോലീസ് ഓഫീസർ സജീവ് ആൻറണി എന്നിവർക്ക് പുറമേ രണ്ട് പോലീസുകാർക്കെതിരെ കൂടി കൊലക്കുറ്റം ചുമത്തും. ഇക്കാര്യത്തിൽ അന്വേഷണ സംഘം ഇന്ന് തീരുമാനം എടുക്കും. പീരുമേട് കോടതിയിൽ ഹാജരാക്കിയ സജീവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനിടെ കുഴഞ്ഞു വീണ എസ് ഐ സാബു കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഡി ജി പി ഋഷിരാജ് സിംഗ് ഇന്ന് പീരുമേട് ജയിൽ സന്ദർശിക്കും. റിമാൻഡിലായ രാജ് കുമാറിന് മർദ്ദനമേറ്റുവെന്ന സഹതടവുകാരന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ജയിൽ ഡിജിപിയുടെ സന്ദർശനം. കോൺഗ്രസ് നേതൃത്വത്തിൽ ജില്ലയിൽ ഇന്ന് വിവിധയിടങ്ങളിൽ പ്രതിഷേധ പരിപാടികൾ നടക്കും .എസ്പിക്കെതിരെയും ഡിവൈഎസ്പിക്ക് എതിരെയും കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സിപിഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കസ്റ്റഡി മരണത്തിൽ 8 പോലീസുകാർ സസ്പെൻഷനിലാണ്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.