HOME » NEWS » Kerala » MURDER OF MUSLIM LEAGUE ACTIVIST PARAL MANSOOR PEACE TALK IN PANUR TODAY

മുസ്ലീംലീഗ് പ്രവർത്തകന്റെ കൊലപാതകം; പാനൂരിൽ ഇന്ന് സമാധന യോഗം

ലീഗ് നേതാക്കൾ അക്രമത്തെ പ്രോത്സാഹിപ്പിക്കുയാണെന്ന് സ്ഥലം സന്ദർശിച്ച ശേഷം എം വി ജയരാജൻ പറഞ്ഞു

News18 Malayalam | news18-malayalam
Updated: April 8, 2021, 9:35 AM IST
മുസ്ലീംലീഗ് പ്രവർത്തകന്റെ കൊലപാതകം; പാനൂരിൽ ഇന്ന് സമാധന യോഗം
മൻസൂർ
  • Share this:
കണ്ണൂർ: മുസ്ലീം ലീഗ് പ്രവർത്തകന്റെ കൊലപാതകത്തെ തുടർന്നുണ്ട‌ായ സംഘർഷം അവസാനിപ്പിക്കാൻ കണ്ണൂരിൽ ഇന്ന് സർവ്വകക്ഷിയോഗം. 11 മണിക്ക് ജില്ലാ കലക്ടറുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. മൻസൂറിന്റെ കൊലപാതകത്തിന് പിന്നാലെ കഴിഞ്ഞ ദിവസം സിപിഎം ഓഫീസുകൾക്കെതിരെ ആക്രമണം ഉണ്ടായിരുന്നു.

ഇന്നലെ വൈകിട്ട് മൻസൂറിന്റെ മൃതദേഹവുമായുള്ള വിലാപയാത്രയ്ക്ക് പിന്നാലെയാണ് പാനൂർ മേഖലയിലെ സിപിഎം ഓഫീസുകൾക്ക് നേരെ ആക്രമണങ്ങളുണ്ടായത്. പെരിങ്ങത്തൂർ ടൗൺ, ആച്ചിമുക്ക് ബ്രാഞ്ച് ഓഫീസുകൾക്ക് തീയിട്ടു. പെരിങ്ങത്തൂർ, പെരിങ്ങളം ലോക്കൽ കമ്മറ്റി ഓഫീസുകളും കൊച്ചിയങ്ങാടി ബ്രാഞ്ച് ഓഫീസും അടിച്ചുതകർത്തു.  അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പത്ത് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചൊക്ലിയിൽ സിപിഎം ഓഫീസ് അടിച്ചു തകർത്ത കേസിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.


രാത്രിയിലുണ്ടായ ആക്രമണത്തിൽ തകർത്ത സിപിഎം ഓഫീസുകൾ ജില്ലാ സെക്രട്ടി എം വി ജയരാജനും പി ജയരാജനും സന്ദർശിച്ചു. ലീഗ് നേതാക്കൾ അക്രമത്തെ പ്രോത്സാഹിപ്പിക്കുയാണെന്ന് സ്ഥലം സന്ദർശിച്ച ശേഷം എം വി ജയരാജൻ പറഞ്ഞു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഇത് കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ പുല്ലൂക്കര-പാറാല്‍ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. ‌
Also Read-യൂത്ത് ലീഗ് പ്രവർത്തകന്റെ കൊലപാതകം: പ്രദേശത്ത് സംഘർഷം; സിപിഎം ഓഫീസുകൾക്ക് തീയിട്ടു

അതേസമയം, മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന. മൻസൂർ കൊല്ലപ്പെട്ടത് ബോംബ് സ്ഫോടനത്തിലാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പ്രാഥമിക സൂചന. ബോംബ് പൊട്ടി ഇടതു കാല്‍മുട്ടിന് താഴെയുണ്ടായ മുറിവാണ് മരണ കാരണമെന്നും രക്തം വാര്‍ന്നു പോയതാവാം മരണകാരണം എന്നുമാണ് പ്രാഥമിക നിഗമനം.
Also Read-മൻസൂർ കൊല്ലപ്പെട്ടത് ബോംബേറിലെന്ന് പ്രാഥമിക റിപ്പോർട്ട്; മരിച്ചത് കാൽമുട്ടിലെ മുറിവിൽ നിന്ന് രക്തം വാർന്ന്

അതേസമയം, മൻസൂർ കൊല്ലപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ പകയെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ.ഇളങ്കോ പറഞ്ഞു. പത്തിലധികം പേരടങ്ങിയ സംഘമാണ് കൊല നടത്തിയതെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരാളെ ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരുകയാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി. രാഷ്ട്രീയ പകയാണ് കൊലയ്ക്ക് പിന്നിലെന്നാണ് സംശയിക്കുന്നത്. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണങ്ങള്‍ നടത്താന്‍ സാധിക്കുകയുള്ളുവെന്നും കമ്മീഷണര്‍ പറഞ്ഞു.
Youtube Video

വോട്ടെടുപ്പ് ദിനം രാത്രി എട്ട് മണിയോടെയാണ് പാനൂരില്‍ ലീഗ് പ്രവര്‍ത്തകന് നേരെ ആക്രമണമുണ്ടായത്. ഓപ്പണ്‍ വോട്ട് സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. വീടിന് മുന്നില്‍വെച്ച് ബോംബെറിഞ്ഞ ശേഷം മന്‍സൂറിനെ അക്രമികള്‍ വെട്ടിവീഴ്ത്തുകയായിരുന്നു. സഹോദരന്‍ മുഹ്സിനും വെട്ടേറ്റു. പരിക്കേറ്റ ഇരുവരെയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മന്‍സൂറിന്റെ നില ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് മന്‍സൂര്‍ മരിച്ചത്.
Published by: Naseeba TC
First published: April 8, 2021, 9:23 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories