• HOME
 • »
 • NEWS
 • »
 • kerala
 • »
 • CPM | പാരമ്പര്യ വൈദ്യന്റെ കൊലപാതകം; സിപിഎമ്മിന് പ്രതികളുമായി ബന്ധമില്ലെന്ന് വയനാട് ജില്ലാ സെക്രട്ടറി

CPM | പാരമ്പര്യ വൈദ്യന്റെ കൊലപാതകം; സിപിഎമ്മിന് പ്രതികളുമായി ബന്ധമില്ലെന്ന് വയനാട് ജില്ലാ സെക്രട്ടറി

സംഭവത്തില്‍ പ്രതികളെ പിടികൂടിയതിന് പിന്നാലെ മുഖ്യപ്രതി ഷൈബിന് സിപിഎമ്മുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മുസ്ലിം ലീഗ് രംഗത്തുവന്നിരുന്നു

 • Share this:
  നിലമ്പൂരില്‍  പാരമ്പര്യ വൈദ്യന്‍  ഷാബാസ് ഷെരിഫ് കൊലചെയ്യപ്പെട്ട കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്റഫുമായോ കൂട്ടുപ്രതികളുമായോ സിപിഎമ്മിന് യാതൊരു ബന്ധവുമില്ലെന്ന് സിപിഎം വയനാട് ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍. സംഭവത്തില്‍ പ്രതികളെ പിടികൂടിയതിന് പിന്നാലെ മുഖ്യപ്രതി ഷൈബിന് സിപിഎമ്മുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മുസ്ലിം ലീഗ് രംഗത്തുവന്നിരുന്നു. എന്നാല്‍ ഷൈബിന് ലീഗ് നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും. ലീഗ് നേതാവ് പ്രതിയുടെ ബിസിനസ് പങ്കാളിയാണെന്നും സിപിഎം തിരിച്ചടിച്ചു. ഷൈബിനെ പലതവണ അഭിനന്ദിച്ചിട്ടുള്ള സംഘടനയാണ് ലീഗെന്നും ഇയാള്‍ കൊടുംകുറ്റവാളിയെണെന്ന് ബോധ്യപ്പെട്ടതോടെ ലീഗിന്‍റെ മട്ട് മാറിയെന്നും സിപിഎം പ്രസ്തവനയിലൂടെ പറഞ്ഞു.

  ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍ ഷൈബിനെ അനുമോദിക്കുന്ന ചിത്രം പുറത്തു വന്നിരുന്നതായും സിപിഎം പറയുന്നു. ഇത്തരത്തില്‍ കരിം വധകേസില്‍ പ്രതിയായ ബത്തേരിയിലെ സി.പി.ഐ(എം) പ്രവര്‍ത്തകനെ അക്കാലത്ത് സംരക്ഷിച്ചു എന്നാണ് ഇപ്പോള്‍ രാഷ്ട്രീയ എതിരാളികള്‍ പ്രചരിപ്പിക്കുത്. കരിം വധ കേസില്‍ പ്രതിയായ ആള്‍ ഇന്ന് വൈത്തിരിയിലെ പഞ്ചായത്ത് മെമ്പറും കോൺഗ്രസ്സ്, ഐ.എന്‍.ടി.യു.സി നേതാവുമാണെന്ന് സിപിഎം ആരോപിക്കുന്നു.

  കേസില്‍ സി.പി.ഐ(എം) ആരെയും സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല. ഷൈബിനെ പോലെയുള്ള കുറ്റവാളികളില്‍ നിന്നും പണം കൈപ്പറ്റി ദീനാനുകമ്പാ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് ആളുകളെ വശത്താക്കു രാഷ്ട്രീയ തട്ടിപ്പാണ് ലീഗുള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ടികള്‍ പലപ്പോഴും നടത്താറുള്ളത്. എന്നാല്‍ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏതെങ്കിലും തരത്തില്‍ ബന്ധം പുലര്‍ത്തി എന്ന് ബോധ്യപ്പെട്ടാല്‍ അത്തരക്കാരെ സി.പി.ഐ(എം) സംരക്ഷിക്കില്ലെന്ന് മാത്രമല്ല മതിയായ ശിക്ഷ ലഭിക്കുതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കും സി.പി.ഐ(എം) നേതൃത്വം നല്‍കുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.  സംഭവത്തിൽ പ്രതികളായ ഷൈബിൻ അഷ്റഫ്, ഷിഹാബുദ്ദീൻ, നിഷാദ് എന്നിവരെ 7 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. മഞ്ചേരി ജില്ല സെഷൻസ് കോടതിയാണ് ഇവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനുശേഷം നാളെ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം .  ഷൈബിൻ അഷ്റഫിന്റെ നിലമ്പൂർ മുക്കട്ടയിലെ വീട്ടിലെത്തിച്ച് ആകും തെളിവെടുപ്പ് നടത്തുക. അതിന് ശേഷം വെട്ടിനുറുക്കി മൃതദേഹാവശിഷ്ടങ്ങൾ വലിച്ചെറിഞ്ഞ എടവണ്ണ സീതി ഹാജി പാലത്തിലും പ്രതികളെ തെളിവെടുപ്പിന് കൊണ്ട് പോകും.

  രാവിലെ 11 മണിയോടെ ആണ് ഷൈബിൻ അഷ്റഫ്, ഷിഹാബുദ്ദീൻ, നിഷാദ് എന്നിവരെ മഞ്ചേരി ജില്ല സെഷൻസ് കോടതിയിലെത്തിച്ചത്. ഷൈബിൻ അഷ്റഫിൻ്റെയും ഷിഹാബുദ്ദീൻ്റെയും മുഖം മൂടിയിരുന്നു. കേസുമായി ബന്ധപ്പെട്ട തെളിവെടുപ്പിൽ തിരിച്ചറിയൽ പരേഡ് കൂടി നടത്താൻ ഉള്ളത് കൊണ്ടാണ് ഇവരുടെ മുഖം മറച്ചിരുന്നത് . ഉച്ചയ്ക്ക് ശേഷമാണ് ഇവരുടെ കേസ് കോടതി പരിഗണിച്ചത്.

  കേസിൽ ആകെ 9 പ്രതികൾ ആണ് ഉള്ളത്. ഇനി പിടികൂടാനുള്ള 5 പേർക്ക് വേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.നിലമ്പൂര്‍ സ്വദേശികളായ കൈപ്പഞ്ചേരി ഫാസില്‍ (31), കുന്നേക്കാടന്‍ ഷമീം എന്ന പൊരി ഷമീം (32), പൂളക്കുളങ്ങര  ഷബീബ് റഹ്മാന്‍ (30), കൂത്രാടന്‍ മുഹമ്മത് അജ്മല്‍ ( 30) വണ്ടൂര്‍ പഴയ വാണിയമ്പലം ചീര ഷഫീക്ക് (28) എന്നിവര്‍ക്കു വേണ്ടിയാണ് പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. മുഖ്യ പ്രതി ഷൈബിന്‍ അഷറഫിന്റെ എല്ലാ ക്രൂരകൃത്യങ്ങള്‍ക്കും സ്വദേശത്തും വിദേശത്തും സഹായികളായി നിന്നവരാണ് പ്രതികള്‍. അതേ സമയം ഒളിവിലുള്ള പ്രതികള്‍ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്.
  Published by:Arun krishna
  First published: