• HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രതിയിൽ നിന്നും ഭീഷണി ഉള്ളതായി വള്ളികുന്നം എസ്.ഐയെ മൂന്നു മാസം മുമ്പ് അറിയിച്ചിരുന്നു: സൗമ്യയുടെ അമ്മ

പ്രതിയിൽ നിന്നും ഭീഷണി ഉള്ളതായി വള്ളികുന്നം എസ്.ഐയെ മൂന്നു മാസം മുമ്പ് അറിയിച്ചിരുന്നു: സൗമ്യയുടെ അമ്മ

കഴിഞ്ഞ ഒരു വർഷമായി സൗമ്യയെ അജാസ് ഭീഷണിപ്പെടുത്തിയിരുന്നതായും അമ്മ ഇന്ദിര പൊലീസിന് മൊഴി നൽകി.

പ്രതി അജാസ്

പ്രതി അജാസ്

  • News18
  • Last Updated :
  • Share this:
    മാവേലിക്കര: പൊലീസുകാരിയെ ചുട്ടുകൊന്ന കേസിൽ നിർണായക വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ ഇന്ദിര. അജാസിൽ നിന്ന് നേരത്തെ തന്നെ ഭീഷണി ഉണ്ടായിരുന്നതായും ഇക്കാര്യങ്ങൾ വള്ളികുന്നം എസ് ഐയെ അറിയിച്ചിരുന്നതായും സൗമ്യ പറഞ്ഞു. കൊലപാതകം ആസൂത്രിതമാണെന്നും ഭീഷണി ഉള്ള കാര്യം വള്ളികുന്നം എസ്.ഐയെ മൂന്നുമാസം മുമ്പ് സൗമ്യ അറിയിച്ചിരുന്നതായും അമ്മ പറഞ്ഞു.

    കഴിഞ്ഞ ഒരു വർഷമായി സൗമ്യയെ അജാസ് ഭീഷണിപ്പെടുത്തിയിരുന്നതായും അമ്മ ഇന്ദിര പൊലീസിന് മൊഴി നൽകി. ഒന്നര ലക്ഷം രൂപ അജാസിൽ നിന്നും സൗമ്യ വായ്പ വാങ്ങിയിരുന്നു. അജാസിൽ നിന്ന് വാങ്ങിയ ഒന്നരലക്ഷം രൂപ തിരിച്ചു കൊടുക്കാൻ ശ്രമിച്ചെങ്കിലും അജാസ് അത് വാങ്ങാൻ തയ്യാറായില്ല.

    പൊലീസുകാരിയെ ചുട്ടുകൊന്ന സംഭവം; വൈരാഗ്യത്തിന് കാരണം വിവാഹ അഭ്യർത്ഥന നിരസിച്ചത്

    കഴിഞ്ഞയാഴ്ച സൗമ്യയും അമ്മയുമായി കൊച്ചിയിലെത്തി പണം തിരികെ നൽകാൻ ശ്രമിച്ചിരുന്നു. പണം കൈപ്പറ്റാത്ത അജാസ് ഇരുവരെയും കാറിൽ തിരികെ ആലപ്പുഴ എത്തിച്ചു. അജാസിന്‍റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചപ്പോൾ തിരികെ അക്കൗണ്ടിൽ ഇട്ടു. സൗമ്യ വിവാഹത്തിന് തയ്യാറാകാത്തതാണ് കൊലയ്ക്ക് കാരണമായത്.

    നേരത്തെയും സൗമ്യയുടെ വീട്ടിലെത്തിയ അജാസ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായും അമ്മ മൊഴി നൽകി.
    ഭർത്താവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണി ഉണ്ടായിരുന്നതായും അമ്മ പറഞ്ഞു. സൗമ്യയുടെ അമ്മ അജാസിനെ വിളിച്ച് താക്കീത് ചെയ്തിരുന്നെങ്കിലും അതിനുശേഷവും ഉപദ്രവം തുടർന്നു.

    First published: