ആലപ്പഴ: വള്ളികുന്നം സൗമ്യ കൊലക്കേസിൽ കൂടുതൽ അന്വേഷണം വേണമെന്ന് ബന്ധുക്കൾ. സൗമ്യയെ കൊലപ്പെടുത്താൻ പ്രതിക്ക് ഏതെങ്കിലും തരത്തിലുള്ള സഹായം ആരെങ്കിലും നൽകിയിരുന്നോ എന്ന് അന്വേഷിക്കണം. പ്രതി അജാസിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും സൗമ്യയുടെ ഭർത്താവ് സജീവ് ആവശ്യപ്പെട്ടു.
അഞ്ചു വർഷത്തെ പ്രവാസജീവിത്തിന് ശേഷം ഒരു വർഷത്തോളം നാട്ടിലുണ്ടായിരുന്ന സജീവ് സൗമ്യ കൊല്ലപ്പെടുന്നതിന് മൂന്നാഴ്ച മുമ്പാണ് ലിബിയയിലേക്ക് പോയത്.
ഒരുവിധ കുടുംബ പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും കുടുംബത്തിന് വേണ്ടി ഏറെ കഷ്ടപ്പെട്ട വ്യക്തിയാണ് സൗമ്യയെന്നും സജീവ് പറഞ്ഞു. മൂന്ന് വർഷം വരെ ഷെഡ്ഡിലായിരുന്നു കുടുംബസമേതം താമസിച്ചത്. പത്തുവർഷം മുമ്പ് വീട് വെച്ചു. കടം തീർക്കാനാണ് താൻ വിദേശത്ത് പോയതെന്നും സജീവ് പറഞ്ഞു.
വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയായിരുന്ന ഭാര്യ സൗമ്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച അജാസിനെക്കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നും ഭർത്താവ് സജീവ് ആവശ്യപ്പെട്ടു.
സൗഹൃദം നടിച്ച് സൗമ്യയെ ചതിക്കുകയായിരുന്നു അജാസ് ലക്ഷ്യമിട്ടത്. ഇത് മനസിലാക്കി പിന്മാറാൻ ശ്രമിച്ചപ്പോൾ അതിക്രൂരമായാണ് പ്രതി സൗമ്യയെ കൊലപ്പെട്ടുത്തിയതെന്നും കൃത്യം നടത്താൻ ഇയാൾക്ക് ഏതെങ്കിലും തരത്തിലുള്ള സഹായങ്ങൾ ലഭിച്ചിരുന്നോയെന്ന് പൊലീസ് അന്വേഷിക്കണമെന്നും അജാസ് പറഞ്ഞു.
പ്രതി മരിച്ചതു കൊണ്ട് അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനിക്കരുതെന്നും സജീവ് അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.