നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Covid 19 | മസ്‌ക്കറ്റില്‍ നിന്ന് 186 പ്രവാസികള്‍ കരിപ്പൂരിലെത്തി; രോഗലക്ഷണങ്ങൾ നാലുപേർക്ക്

  Covid 19 | മസ്‌ക്കറ്റില്‍ നിന്ന് 186 പ്രവാസികള്‍ കരിപ്പൂരിലെത്തി; രോഗലക്ഷണങ്ങൾ നാലുപേർക്ക്

  13 ജില്ലകളില്‍ നിന്നായി 184 പേരും ഒരു തമിഴ്‌നാട് സ്വദേശിയും ഒരു മാഹി സ്വദേശിയുമാണ് വിമാനത്തിലുണ്ടായിരുന്നത്.

  riyadh flight karippur

  riyadh flight karippur

  • Last Updated :
  • Share this:
   മലപ്പുറം: മസ്‌കറ്റില്‍ നിന്ന് 186 യാത്രക്കാരുമായി ഐ.എക്സ്- 350 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം കരിപ്പുർ വിമാനത്താവളത്തിലെത്തി. ഇന്ന് വൈകുന്നേരം 4.27 നാണ് വിമാനം റണ്‍വേയില്‍ ഇറങ്ങിയത്. 13 ജില്ലകളില്‍ നിന്നായി 184 പേരും ഒരു തമിഴ്‌നാട് സ്വദേശിയും ഒരു മാഹി സ്വദേശിയുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന നാലുപേരെ കോവിഡ് ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 65 വയസിന് മുകളില്‍ പ്രായമുള്ള എട്ട് പേരും 10 വയസിനു താഴെ പ്രായമുള്ള 36 കുട്ടികളും 31 ഗര്‍ഭിണികളും സംഘത്തിലുണ്ടായിരുന്നു.

   മസ്‌ക്കറ്റില്‍ നിന്ന് തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ചുവടെ

   മലപ്പുറം - 64
   ആലപ്പുഴ - ഒന്ന്
   എറണാകുളം - മൂന്ന്
   ഇടുക്കി - ഒന്ന്
   കണ്ണൂര്‍ - 14
   കാസര്‍കോട് - രണ്ട്
   കൊല്ലം - മൂന്ന്
   കോട്ടയം - രണ്ട്
   കോഴിക്കോട് - 62
   പാലക്കാട് - 24
   തിരുവനന്തപുരം - രണ്ട്
   തൃശൂര്‍ - മൂന്ന്
   വയനാട് - മൂന്ന്

   ഇവരെക്കൂടാതെ ഒരു തമിഴ്നാട് സ്വദേശിയും ഒരു മാഹി സ്വദേശിയും വിമാനത്തിലുണ്ടായിരുന്നു. മസ്‌ക്കറ്റില്‍ നിന്നെത്തിയ എട്ട് പേരെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മലപ്പുറം സ്വദേശികളായ നാല് പേര്‍ക്കാണ് കോവിഡ് ലക്ഷണങ്ങള്‍ കണ്ടത്. ഇവരെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുളള പാലക്കാട്, തൃശൂര്‍ സ്വദേശികളായ രണ്ട് പേരെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും കാസര്‍കോട്, കോഴിക്കോട് സ്വദേശികളായ രണ്ട് പേരെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
   TRENDING:LIVE |#HBD Laletta: മോഹൻലാലിന് ജന്മദിനാശംസകളുമായി താരലോകം [NEWS]സുതാര്യമായ PPE കിറ്റിന് താഴെ അടിവസ്ത്രം മാത്രം ധരിച്ചെത്തി: റഷ്യയിൽ നഴ്സിന് സസ്പെൻഷൻ [NEWS]മദ്യം വീടുകളിലെത്തിച്ച് സ്വിഗ്ഗിയും സൊമാറ്റോയും; ജാർഖണ്ഡിൽ തുടക്കമായി [NEWS]
   68 പേരെ വിവിധ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ചു. മലപ്പുറം - 18, എറണാകുളം - ഒന്ന്, കണ്ണൂര്‍ - ഏഴ്, കൊല്ലം - മൂന്ന്, കോട്ടയം - രണ്ട്, കോഴിക്കോട് - 25, പാലക്കാട് - ഏഴ്, തിരുവനന്തപുരം - രണ്ട്, വയനാട് - രണ്ട്. ഒരു മാഹി സ്വദേശിയേയും കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി. ബാക്കിയുള്ളവരെ വീടുകളിൽ നിരീക്ഷണത്തിൽ വിട്ടു.
   Published by:Anuraj GR
   First published:
   )}