നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Obituary | സംഗീത സംവിധായകന്‍ ബാബുരാജിന്റെ ഭാര്യ ബിച്ച ബാബുരാജ് അന്തരിച്ചു

  Obituary | സംഗീത സംവിധായകന്‍ ബാബുരാജിന്റെ ഭാര്യ ബിച്ച ബാബുരാജ് അന്തരിച്ചു

  ഇന്ന് രാത്രി എട്ടുമണിയോടെയായിരുന്നു മരണം

  • Share this:
   മലപ്പുറം: അനശ്വര സംഗീത സംവിധായകന്‍ എം എസ് ബാബുരാജിന്റെ ഭാര്യ ബിച്ച ബാബുരാജ് (83) അന്തരിച്ചു. ഇന്ന് രാത്രി എട്ടുമണിയോടെയായിരുന്നു മരണം. മൃതദേഹം രാവിലെ കോഴിക്കോട്ടേക്ക് കൊണ്ടുപോവും.

   1956 ലാണ് ബാബുരാജും ബിച്ച ബാബുരാജും വിവാഹിതരാവുന്നത്. ബാബുരാജിനെ കുറിച്ചുള്ള ബിച്ചയുടെ ഓര്‍മകളെ അടിസഥാനമാക്കി 'ബാബുക്ക' എന്ന പേരില്‍ സക്കീര്‍ ഹുസൈന്‍ എഴുതിയ പുസ്തകം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.

   കൊണ്ടോട്ടി തുറക്കലില്‍ താമസിക്കുന്ന മകള്‍ സാബിറയുടെ വീട്ടിലായിരുന്നു ഇവര്‍ അവസാന നാളുകളില്‍ താമസിച്ചിരുന്നത്.

   ബേപ്പൂര്‍ മാത്തോട്ടം ജുമാ മസ്ജിദിലാണ് ഖബറടക്കം. മക്കള്‍: സാബിറ, ദില്‍ദാര്‍, ഗുല്‍നാര്‍, ജബ്ബാര്‍, ഷംസാദ്, സുല്‍ഫീക്കര്‍, റോസിന, ഫര്‍ഹാദ്, ഷംന.
   Published by:Karthika M
   First published: