നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Sidhartha Vijayan passes away | കലാഭവൻ മണിയുടെ ഈണങ്ങൾ ഓർമയില്ലേ? ആ പാട്ടുകളുടെ സംഗീത സംവിധായകൻ സിദ്ധാര്‍ഥ വിജയൻ അന്തരിച്ചു

  Sidhartha Vijayan passes away | കലാഭവൻ മണിയുടെ ഈണങ്ങൾ ഓർമയില്ലേ? ആ പാട്ടുകളുടെ സംഗീത സംവിധായകൻ സിദ്ധാര്‍ഥ വിജയൻ അന്തരിച്ചു

  Sidhartha Vijayan passes away | കേരളം ഏറ്റുപാടിയ മണിയുടെ നാടൻ പാട്ടുകൾക്ക് ഈണം പകർന്നത് ഇദ്ദേഹമായിരുന്നു

  സിദ്ധാർഥ വിജയൻ

  സിദ്ധാർഥ വിജയൻ

  • Share this:
   സംഗീത സംവിധായകൻ സിദ്ധാർഥ വിജയൻ (63) അന്തരിച്ചു. ഒട്ടനവധി നാടൻ പാട്ടുകൾക്കും ഭക്തി ഗാനങ്ങൾക്കും സംഗീതം പകർന്ന വ്യക്തിയാണ് സിദ്ധാർഥ. നാലു പതിറ്റാണ്ടു നീണ്ട സംഗീതജീവിതത്തിൽ മൂവായിരത്തോളം ഗാനങ്ങളാണ് അദ്ദേഹം ചിട്ടപ്പെടുത്തിയത്. മൂന്നു സിനിമകൾക്കും തമിഴ് സിനിമകളുടെ റീമേക്കിനും സംഗീതം പകർന്നിട്ടുണ്ട്..5 മണിക്ക് മുരിക്കുംപാടം പൊതുശ്മശാനത്തിലാണ് സംസ്കാരം.

   സംഗീത ആൽബങ്ങൾക്ക് വരികൾ ചിട്ടപ്പെടുത്തി സംഗീത സംവിധാന രംഗത്തേക്ക് ചുവടുവച്ച സിദ്ധാർഥ, അന്തരിച്ച നടൻ കലാഭവൻ മണിയുടെ പാട്ടുകളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. കേരളം ഏറ്റുപാടിയ മണിയുടെ നാടൻ പാട്ടുകൾക്ക് ഈണം പകർന്നത് ഇദ്ദേഹമായിരുന്നു. 1999ല്‍ ഒരു 'സ്വാമി തിന്തകത്തോം' എന്ന അയ്യപ്പ ഭക്തി ഗാനത്തിന് വേണ്ടിയാണ് സിദ്ധാർഥയും മണിയും ഒന്നിക്കുന്നത്. പിന്നീട് തുടർച്ചയായി പതിനൊന്ന് അയ്യപ്പഭക്തിഗാന കാസറ്റുകളാണ് പുറത്തിറക്കിയത്.
   TRENDING:TikTok Ban | ടിക് ടോക് സൃഷ്ടിച്ച താരം; ടിക് ടോക്കിനോട് ബൈ പറഞ്ഞ് ഫുക്രു [NEWS]ഹൃദയഭേദകം ഈ കാഴ്ച; മരിച്ച ഒരുവയസുകാരന്‍റെ ശരീരം നെഞ്ചോടു ചേർത്ത് പിതാവ്; ചികിത്സ വൈകിച്ചെന്ന് ആരോപണം [NEWS]PUBG | നിരോധിച്ച ചൈനീസ് ആപ്പുകളുടെ കൂട്ടത്തിൽ പബ് ജി ഇല്ല; എന്തുകൊണ്ട് ? [NEWS]മണിയുടെ 45 ആൽബങ്ങളിലായി അഞ്ഞൂറോളം ഗാനങ്ങൾക്ക് സിദ്ധാർഥ ഈണം നൽകി. നാടൻ പാട്ടുകൾക്ക് പുറമെ ചാലക്കുടിക്കാരൻ ചങ്ങാതി, അമ്മ ഉമ്മ മമ്മി, മണിച്ചേട്ടാ നിമ്മി വിളിക്കുന്നു തുടങ്ങി മണിയുടെ കോമഡി ആൽബ കാസറ്റുകളിലും സംഗീതം സിദ്ധാർഥ തന്നെയായിരുന്നു. എഴുതിച്ചിട്ടപ്പെടുത്തിയ ഗാനങ്ങളാണ് മണി ആലപിക്കുന്നത്. വരികൾക്ക് ചേർന്ന സംഗീതം കണ്ടെത്തുകയായിരുന്നു തന്‍റെ ജോലിയെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരത്തിന്‍റെ പ്രിയ സംഗീത സംവിധായകൻ ഓർത്തിരുന്നു. ഒരു പോലെയുള്ള ജീവിത സാഹചര്യങ്ങളിൽ നിന്നു വന്നതുകൊണ്ടാകാം ദീർഘകാലം ഒരുമിച്ച് പ്രവർത്തിക്കാൻ ഇരുവർക്കും കഴിഞ്ഞതെന്നും സിദ്ധാർഥ പറഞ്ഞിരുന്നു.

   കലാഭവൻ മണിയുടെ മരണശേഷം അദ്ദേഹത്തിന് ആദരവായി സിദ്ധാർഥ ഒരുക്കിയ 'മണിനാദം നിലച്ചു' എന്ന പാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
   Published by:Asha Sulfiker
   First published:
   )}