• HOME
  • »
  • NEWS
  • »
  • kerala
  • »
  • Jassie Gift| ജാസി ഗിഫ്റ്റ് പരിവർത്തിത ക്രൈസ്തവ വികസന കോർപറേഷൻ ചെയർമാനാകും; CPM സെക്രട്ടറിയേറ്റ് ശുപാർശ

Jassie Gift| ജാസി ഗിഫ്റ്റ് പരിവർത്തിത ക്രൈസ്തവ വികസന കോർപറേഷൻ ചെയർമാനാകും; CPM സെക്രട്ടറിയേറ്റ് ശുപാർശ

സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗവും മുൻ നഗരസഭാധ്യക്ഷനുമായ പി ജെ വർഗീസാണ് നിലവിൽ ചെയർമാൻ. പി ജെ വർഗീസിന് രണ്ടു വർഷം കൂടി കാലാവധി ബാക്കിനിൽക്കെയാണ് പുതിയ ചെയർമാനെ സിപിഎം സെക്രട്ടേറിയറ്റ് ശുപാർശ ചെയ്തത്.

ജാസി ഗിഫ്റ്റ്

ജാസി ഗിഫ്റ്റ്

  • Share this:
    തിരുവനന്തപുരം: പരിവർത്തിത ക്രൈസ്തവ ശുപാർശിത വികസന കോർപറേഷൻ (Kerala State Development Corporation for Christian Converts) ചെയർമാനായി ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിനെ (Jassie Gift) നിയമിക്കാൻ സിപിഎം (CPM) സംസ്ഥാന സെക്രട്ടേറിയറ്റ് ശുപാർശ ചെയ്തു. ആദ്യമായാണ് രാഷ്ട്രീയക്കാരനല്ലാത്ത ഒരാൾ കോർപറേഷന്റെ തലപ്പത്തേക്ക് ശുപാർശ ചെയ്യപ്പെടുന്നത്. കോട്ടയമാണ് കോർപറേഷന്റെ ആസ്ഥാനം.

    Also Read- K-Rail| 'കെ-റെയിലിന്റെ രൂപരേഖ കെട്ടിച്ചമച്ചത്, ഡിപിആർ കോപ്പിയടിച്ചത്'; പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തലവന്റെ വെളിപ്പെടുത്തൽ

    സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗവും മുൻ നഗരസഭാധ്യക്ഷനുമായ പി ജെ വർഗീസാണ് നിലവിൽ ചെയർമാൻ. പി ജെ വർഗീസിന് രണ്ടു വർഷം കൂടി കാലാവധി ബാക്കിനിൽക്കെയാണ് പുതിയ ചെയർമാനെ സിപിഎം സെക്രട്ടേറിയറ്റ് ശുപാർശ ചെയ്തത്. എന്നാൽ പാർട്ടിയുടെ കോട്ടയം ജില്ലാ സമ്മേളനത്തിനുശേഷം മാത്രമേ ഈ ശുപാർശ നടപ്പാക്കാവൂ എന്നു ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാക്കൾ നിർദേശം വച്ചിട്ടുണ്ട്. ജനുവരി 12 മുതൽ 14 വരെയാണ് സമ്മേളനം.

    Also Read- Bus fare|വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കേണ്ട സാഹചര്യം; ബസ് ചാർജ് വർധിപ്പിക്കുമെന്ന് മന്ത്രി ആന്റണി രാജു

    അതേസമയം നിലവിലുള്ള ബോർഡ് പിരിച്ചുവിട്ട് പുതിയ ചെയർമാനെ ഉടൻ തന്നെ നിയമിക്കുമെന്നാണ് സൂചന. ബോർഡ് ഓഫ് ഡയറക്ടർ അംഗങ്ങളെ പിന്നീട് നിശ്ചയിക്കും. 2019 ജനുവരിയിലാണ് പി ജെ വർഗീസ് ചെയർമാനായി ചുമതലയേറ്റത്. അതിനു മുൻപ് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം മത്തായി ചാക്കോ ആയിരുന്നു ചെയർമാൻ.

    Also Read- Search for missing couple | നാലര വര്‍ഷം മുന്‍പ് കാണാതായ ദമ്പതികള്‍ക്കായി പാറക്കുളത്തില്‍ തെരച്ചില്‍

    പഠനകാലം മുതൽ സിപിഎമ്മുമായി ചേർന്ന് പ്രവര്‍ത്തിക്കുന്നയാളാണ് ജാസി ഗിഫ്റ്റ്. 'ലജ്ജാവതിയേ' എന്ന ഒറ്റ സിനിമ പാട്ടോടു കൂടി മലയാളികൾക്കിടയിൽ തരംഗമായി മാറിയ ഗായകനും സംഗീത സംവിധായകനുമാണ് ജാസി ഗിഫ്റ്റ്. 2019ൽ കണ്ണൂർ സർവകലാശാലയിൽ നിന്നു ഫിലോസഫിയിൽ പിഎച്ച്ഡി കരസ്ഥമാക്കി. അദ്വൈതവും ബുദ്ധിസവുമായി ബന്ധപ്പെടുത്തി സാഹോദര്യത്തിന്റെ തത്വശാസ്ത്രത്തെ കുറിച്ചുള്ള പഠനത്തിനാണ് ഡോക്ടറേറ്റ്. ഇപ്പോൾ ഇതരഭാഷകളിലും സംഗീത രംഗത്ത് സജീവ സാന്നിധ്യമാണ് ജാസി ഗിഫ്റ്റ്.
    Published by:Rajesh V
    First published: