കോഴിക്കോട്: ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനമാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്. ഇക്കാര്യം പോലീസ് പരിശോധിക്കണമെന്നും പി.മോഹനന് ആവശ്യപ്പെട്ടു. താമരശേരിയില്‍ കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു സി.പി.എം ജില്ലാ സെക്രട്ടറി.
ഇസ്ലാമിക തീവ്രവാദികളാണ് കേരളത്തില്‍ ഇപ്പോള്‍ മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത്. അതാണ് കോഴിക്കോട്ട് പുതിയ കോലാഹലവും സാന്നിധ്യവുമൊക്കെ വരുന്നത്. കോഴിക്കോട് കേന്ദ്രമായുള്ള ഇസ്ലാമിക തീവ്രവാദികളാണ് മാവോയിസ്റ്റുകളുടെ ശക്തി. ഇക്കാര്യം പോലീസ് അന്വേഷിക്കണം . അടുത്ത തെരഞ്ഞെടുപ്പില്‍ യു ഡി എഫും ബി ജെ പി യും ഉണ്ടാവില്ലെന്ന് മനസ്സിലാക്കിയാണ് മാവോയിസ്റ്റുകളെ ഇറക്കി വിട്ടതെന്നും പി മോഹനൻ പറഞ്ഞു.
Also Read 'പെറ്റമ്മയ്ക്കില്ലാത്ത ആശങ്ക വളർത്തമ്മയ്ക്ക് വേണ്ട'; പി മോഹനൻ
മാവോയിസ്റ്റ് ബന്ധത്തെ തുടര്‍ന്ന് സി.പി.എം അംഗങ്ങലായ അലനെയും താഹയെയും യുഎപിഎ ചുമത്തി അറസ്റ്റു ചെയ്തതിനെ ന്യായീകരിക്കുന്നതായിരുന്നും ജില്ലാ സെക്രട്ടറിയുടെ പ്രസംഗം.
Also Read പിണറായി നടപ്പാക്കുന്നത് മോദിയുടെ അജണ്ട; യുഎപിഎയിൽ പി.ബിയുടെ നിലപാടെന്ത്? മുല്ലപ്പള്ളി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Attappady, Cpi, Cpi-cpm Disagreement, Desabhimani, DGP Loknath Behra, Kerala police, Maoist encounter, P Jayarajan, Palakkad, Thunder bolt, Thunderbolt kills maoist