• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിച്ചതിന് ക്രൂരമർദനം; മലയാളി യുവാവ് കോടതിയിൽ

news18
Updated: June 13, 2018, 1:06 PM IST
ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിച്ചതിന് ക്രൂരമർദനം; മലയാളി യുവാവ് കോടതിയിൽ
news18
Updated: June 13, 2018, 1:06 PM IST
കൊച്ചി: ഹിന്ദു മതക്കാരിയായ ബംഗളൂരു സ്വദേശിനിയെ വിവാഹം ചെയ്തതിന് ബംഗളൂരു പൊലീസ് ക്രൂരമായി മർദിച്ചെന്ന് കാട്ടി മലയാളി യുവാവ് ഹൈക്കോടതിയിൽ. വീട്ടുകാർ തടങ്കലിലാക്കിയിരിക്കുന്ന ഭാര്യയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഹേബിയസ് കോർപ്പസ് ഹർജിയും നൽകി. കോഴിക്കോട് കുറ്റ്യാടി സ്വദേശി ഫാസിൽ മഹ്മൂദാണ് പരാതിക്കാരൻ. സംഭവത്തിൽ ബംഗളൂരു പൊലീസിനും പെൺകുട്ടിയുടെ വീട്ടുകാർക്കും കോടതി നോട്ടീസ് അയച്ചു.

തന്റെ ഭാര്യ പിങ്കിയെന്ന അയേഷ ഫാത്തിമയെ പിതാവ് ഭുറ റാം ബംഗളൂരുവിൽ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്ന് ഫാസിൽ ആരോപിക്കുന്നു. ബാനർഘട്ട റോഡിൽ പെൺകുട്ടിയുടെ പിതാവിന്റെ കടയുടെ എതിർവശത്ത് താൻ റെസ്റ്റോറന്റ് നടത്തി വരുന്നതിനിടയിലാണ് പെൺകുട്ടിയുമായി പ്രണയത്തിലായതെന്ന് ഫാസിൽ പറയുന്നു. രണ്ട് വർഷത്തെ പ്രണയത്തിന് ശേഷം ഇസ്ലാം മതപ്രകാരം വിവാഹിതരായെന്നും പിന്നീട് പിങ്കി മതംമാറിയെന്നും ഫാസിൽ വ്യക്തമാക്കുന്നു. ഇതിൻറെ രേഖകളും ഫാസിൽ കോടതിയിൽ ഹാജരാക്കി.

വിവാഹ ശേഷം കോഴിക്കോട് താമസിക്കുകയായിരുന്ന തങ്ങളെ കുറ്റ്യാടി പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയിൽ പോലും ഹാജരാക്കാതെ ബംഗളൂരു പൊലീസിന് കൈമാറിയതായി പരാതിക്കാരൻ പറയുന്നു. ബ്ലാങ്ക് സ്റ്റാംപ് പേപ്പറുകളിൽ പൊലീസ് തങ്ങളെ കൊണ്ട് നിർബന്ധിച്ച് ഒപ്പിടുവിച്ചതായും ഫാസിൽ പറയുന്നു.

ബംഗളൂരു പൊലീസ് പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം വിട്ടയച്ചെന്നു മാർച്ച് 28 മുതൽ നാല് ദിവസത്തോളം തന്നെ കസ്റ്റഡിയിൽ വച്ച് ക്രൂരമായി മർദിച്ചതായും കോടതിയിൽ നൽകിയ പരാതിയിൽ ഫാസിൽ വ്യക്തമാക്കുന്നു. പൊലീസ് തല കീഴായി കെട്ടിത്തൂക്കി മർദിച്ചതായും ശരീരം മുഴുവൻ മുളക് തേച്ചതായും കണ്ണിൽ മുളക് പൊടി വിതറിയതായും ഫാസിൽ പരാതിയിൽ പറയുന്നു.
First published: June 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626