• HOME
  • »
  • NEWS
  • »
  • kerala
  • »
  • ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് എ. പൂക്കുഞ്ഞ് അന്തരിച്ചു

ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് എ. പൂക്കുഞ്ഞ് അന്തരിച്ചു

മുസ്ലീം സംഘടനകളെ വിവിധ വിഷയങ്ങളിൽ ഒന്നിപ്പിക്കാൻ ഏറെ പരിശ്രമിച്ചു. സംസ്ഥാന വഖഫ് ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്

എ. പൂക്കുഞ്ഞ്

എ. പൂക്കുഞ്ഞ്

  • Share this:
    ആലപ്പുഴ: ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് എ. പൂക്കുഞ്ഞ് അന്തരിച്ചു. 74 വയസായിരുന്നു. വൃക്ക, കരൾ രോഗങ്ങളെ തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം.

    ജമാഅത്ത് കൗൺസിൽ ജില്ലാ പ്രസിഡന്റായി സമുദായ രംഗത്തും സജീവമായി. ഏറെക്കാലം കൗൺസിലിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. മുസ്ലീം സംഘടനകളെ വിവിധ വിഷയങ്ങളിൽ ഒന്നിപ്പിക്കാൻ ഏറെ പരിശ്രമിച്ചു. മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന വഖഫ് ബോർഡ് അംഗം, ആലപ്പുഴ ജില്ലാ ഗവ. പ്ലീഡർ എന്നീ പദവികളും വഹിച്ചു.

    Also Read- കോഴിക്കോട്ട് കാറിൽ യുവതിയെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

    തിരുവനന്തപുരം ഗവ. ലോ കോളജിൽനിന്ന് എൽഎൽബിയും കോഴിക്കോട് ഗവ. ലോ കോളജിൽനിന്ന് എൽഎൽഎമ്മും ജയിച്ചു. കെഎസ്‌യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തി. കോഴിക്കോട് കോടതിയിലാണ് അഭിഭാഷകവൃത്തി തുടങ്ങിയത്. പിന്നീട് മാവേലിക്കര കോടതിയിലും ആലപ്പുഴ ജില്ലാ കോടതിയിലും അഭിഭാഷകനായി. രാഷ്ട്രീയത്തിൽ നിന്ന് ജമാഅത്ത് കൗൺസിലിന്റെ പ്രവർത്തനങ്ങളിലേക്ക് മാറുകയായിരുന്നു.

    Also Read- IPL 2020 | കൊൽക്കത്തയെ എറിഞ്ഞൊതുക്കി; ബാംഗ്ലൂരിന് എട്ടു വിക്കറ്റ് ജയം

    സോഷ്യലിസ്റ്റ് നേതാവും ജമാഅത്ത് പ്രസ്ഥാനത്തിന്റെ ആദ്യകാല സംഘാടകനുമായ എസ്.എം.നൂഹിനോടൊപ്പമായിരുന്നു സമുദായ സംഘടനാ രംഗത്തെ തുടക്കം. മഹല്ലുകളുടെ ഏകോപനമായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ലക്ഷ്യം. അവയുടെ പ്രവർത്തനം ചിട്ടപ്പെടുത്താൻ നിയമാവലിയുണ്ടാക്കാനാണ് അഭിഭാഷക ബുദ്ധി ഏറെയും വിനിയോഗിച്ചത്. സംസ്ഥാന വഖഫ് ബോർഡ് അംഗമെന്ന ചുമതല മാത്രമായിരുന്നു അദ്ദേഹം സ്വീകരിച്ച രാഷ്ട്രീയ പദവി.

    കായംകുളം കൊറ്റുകുളങ്ങര വലിയ ചെങ്കിലാത്ത് പരേതരായ ഹസനാരുകുഞ്ഞിന്റെയും സൈനബ ഉമ്മയുടെയും മകനാണ്.ഭാര്യ: മെഹറുന്നിസ (യൂക്കോ ബാങ്ക് മുൻ മാനേജർ). മക്കൾ: അഡ്വ. വി.പി.ഉനൈസ് കുഞ്ഞ് (ആലപ്പുഴ ജില്ലാ കോടതി), അഡ്വ. വി.പി.ഉവൈസ് കുഞ്ഞ് (ബഹ്റൈൻ). മരുമക്കൾ: ഡോ. നിഷ ഉനൈസ്, വാഹിദ ഉവൈസ് (ബഹ്റൈൻ).
    Published by:Rajesh V
    First published: