• HOME
  • »
  • NEWS
  • »
  • kerala
  • »
  • MUSLIM LEADER HUSAIN MADAVOOR ASKS KERALA GOVERNMENT NOT TO LAUNCH MUHARAM MARKET AS IT IS UNWANTED

ആഘോഷമല്ല; മുഹറം ചന്ത അനാവശ്യവും തെറ്റിദ്ധാരണ പരത്തുന്നതും: ഡോ. ഹുസൈൻ മടവൂർ

മുഹറം ഒരു ആഘോഷക്കാലമല്ല. അതിനാൽ മുഹറത്തിന്റെ പേരിൽ ഒരു ചന്തയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡോ. ഹുസൈൻ മടവൂർ

ഡോ. ഹുസൈൻ മടവൂർ

  • Share this:
    കോഴിക്കോട്: സർക്കാർ പ്രഖ്യാപിച്ച മുഹറം ചന്ത അനാവശ്യവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതനും കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാമുമായ ഡോ. ഹുസൈൻ മടവൂർ പ്രസ്താവിച്ചു. മുഹറം 9, 10 തീയതികളിൽ നോമ്പനുഷ്ഠിക്കൽ പുണ്യകർമമാണെന്നാണ് ഇസ്ലാമിൽ നിർദ്ദേശമുള്ളത്. അതല്ലാതെ മുഹറം ഒരു ആഘോഷക്കാലമല്ല. അതിനാൽ മുഹറത്തിന്റെ പേരിൽ ഒരു ചന്തയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

    Also Read- കീഴടക്കുന്ന പ്രദേശങ്ങളിലെ യുവതികളെ ഭീകരർക്ക് സമ്മാനിച്ച് താലിബാൻ; പ്രായമറിയുന്നത് വസ്ത്രം നോക്കി

    മുസ്ലിം നാടുകളിൽ അങ്ങനെയൊരു ചന്തയില്ല. എല്ലാ മാസങ്ങളിലും പല ദിവസങ്ങളിലും വ്രതാനുഷ്ടാനം പുണ്യകർമങ്ങളാണ്. എന്നാൽ അതൊന്നും അവർ ആഘോഷമാക്കാറില്ല. ഇങ്ങനെയൊരു ചന്ത വേണമെന്ന് മുസ്ലിംകൾ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുമില്ല. - ഹുസൈൻ മടവൂര്‍ പ്രസ്താവനയിൽ പറഞ്ഞു.

    Also Read- താലികെട്ടി രണ്ടാം ദിനം ഭാര്യയെ കൊന്ന് പെട്രോളൊഴിച്ച് കത്തിച്ചു; 22കാരൻ അറസ്റ്റിൽ

    ഓണം മുഹറം ചന്തകൾ എന്നതിൽ നിന്ന് സർക്കാർ മുഹറം ഒഴിവാക്കണമെന്ന് മുസ്ലിം ലീഗ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മുഹറം ആഘോഷമല്ലെന്നും മുഹറത്തിന് ചന്തകൾ തുറക്കേണ്ട ആവശ്യമില്ലെന്നും പി എം എ സലാം പറഞ്ഞു. ഓണചന്തയ്‌ക്കൊപ്പം മുഹറം ചന്ത നടത്തുന്നത് മുസ്ലിങ്ങളെ കൈയിലെടുക്കാനുള്ള ചെപ്പടി വിദ്യയാണെന്നും അദ്ദേഹം പറഞ്ഞു.

    Also Read- മദ്യലഹരിയിൽ കടിച്ച പാമ്പിനെ തിരിച്ചുകടിച്ചു; വായിലിട്ട് ചവച്ചരച്ച് കൊന്നു; പിന്നാലെ ആളും മരിച്ചു

    മുഹറം ഓണത്തെ പോലെ ഒരു ആഘോഷമല്ല മുസ്ലിങ്ങള്‍ക്ക് നൊമ്പരപ്പെടുത്തുന്ന യൂദ്ധ ദുരന്തങ്ങളുടെ സ്മരണയാണ്. മുഹറം മുസ്ലിം സമുദായത്തിന് ആഘോഷമല്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. മുസ്ലിം സമുദായത്തിന് ലഭിക്കേണ്ട ന്യായമായ അനുകൂല്യമങ്ങള്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ഒരു ലജ്ജയുമില്ലാതെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നും സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി അദ്ദേഹം പ്രതികരിച്ചു.

    Also Read- 'കേരളം കത്തിക്കണം'; ഇ–ബുൾ ജെറ്റ് വ്ലോഗർമാരുടെ 17 ആരാധകർ പിടിയിൽ

    കോവിഡ് കാലത്ത് നിയന്ത്രണങ്ങള്‍ മൂലം ജനങ്ങള്‍ പ്രതിസന്ധി നേരിട്ട കാലത്ത് വന്ന വലിയ പെരുന്നാളിന് കിറ്റ് കൊടുക്കാതെയാണ് ഇപ്പോള്‍ മുഹറം ചന്ത നടത്തുന്നത്. പ്രകടമാണ് ഇതിന് പിന്നിലെ ലക്ഷ്യങ്ങള്‍. ഇത്തരം നടപടികളിലൂടെ മുസ്ലിങ്ങള്‍ ഒപ്പം നില്‍ക്കുമെന്ന തെറ്റിദ്ധാരണയാണ് സര്‍ക്കാറിന്. അതിനെ കുറിച്ച് ബഹുജനങ്ങള്‍ ചിന്തിക്കുമെന്നും പി എം എ സലാം പറഞ്ഞു.
    Published by:Rajesh V
    First published:
    )}