• HOME
  • »
  • NEWS
  • »
  • kerala
  • »
  • Assembly Election 2021 | തിരൂരങ്ങാടിയിലെ സ്ഥാനാർഥിക്കെതിരെ പ്രതിഷേധം: പാണക്കാടെത്തി ലീഗ് പ്രവർത്തകർ, നിലപാടിൽ ഉറച്ച് നേതൃത്വം

Assembly Election 2021 | തിരൂരങ്ങാടിയിലെ സ്ഥാനാർഥിക്കെതിരെ പ്രതിഷേധം: പാണക്കാടെത്തി ലീഗ് പ്രവർത്തകർ, നിലപാടിൽ ഉറച്ച് നേതൃത്വം

തിരൂരങ്ങാടിയിൽ നിന്ന് നൂറിലധികം പ്രവർത്തകരാണ് പ്രതിഷേധം അറിയിക്കാൻ പാണക്കാട് എത്തിയത്. പി.എം.എ സലാമിന് പകരം കെ.പി.എ. മജീദിനെ സ്ഥാനാർഥിയാക്കിയത് അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്.

വട്ടക്കുളത്ത് നടന്ന പ്രതിഷേധ പ്രകടനം

വട്ടക്കുളത്ത് നടന്ന പ്രതിഷേധ പ്രകടനം

  • Last Updated :
  • Share this:
മലപ്പുറം: സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മലപ്പുറത്ത് മുസ്ലിം ലീഗിൽ പ്രതിഷേധം ഉയരുന്നു. കെ.പി.എ മജീദിനെ സ്ഥാനാർഥിയാക്കിയതിലാണ് തിരൂരങ്ങാടിയിൽ പ്രതിഷേധമെങ്കിൽ സി.പി ബാവ ഹാജിയെ പരിഗണിക്കാത്തതാണ് വട്ടംകുളത്തെ പ്രശ്നം. തിരൂരങ്ങാടിയിൽ നിന്ന് നൂറിലധികം പ്രവർത്തകരാണ് പ്രതിഷേധം അറിയിക്കാൻ പാണക്കാട് എത്തിയത്. പി.എം.എ സലാമിന് പകരം കെ.പി.എ. മജീദിനെ സ്ഥാനാർഥിയാക്കിയത് അംഗീകരിക്കാൻ കഴിയില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും സാദിഖലി ശിഹാബ് തങ്ങളെയും നേരിൽക്കണ്ടാണ് പ്രവർത്തകർ പ്രതിഷേധം അറിയിച്ചത്. എന്നാൽ സ്ഥാനാർഥിയെ മാറ്റാനാകിലെന്ന് നേതൃത്വവും വ്യക്തമാക്കിയതോടെ മജീദിനു വേണ്ടി പ്രവർത്തിക്കില്ലെന്ന് പ്രവർത്തകർ തുറന്ന് പറഞ്ഞു.
അതേസമയം അഭിപ്രായ പ്രകടനം സ്വാഭാവികമാണെന്നായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. ഇത് പ്രതിസന്ധി ഉണ്ടാക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. തങ്ങൾ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ അത് അംഗീകരിക്കുന്നതാണ് മുസ്ലിം ലീഗിന്റെ കീഴ്വഴക്കം. ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ എല്ലാ കാലത്തും ഉണ്ടാകാറുണ്ട്. അത് വിജയത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read 'വേങ്ങരയിലേക്കുള്ള തിരിച്ചുവരവ് വീട്ടിലേക്ക് വരുന്നതു പോലെ; പട്ടാമ്പി സീറ്റും ലഭിക്കേണ്ടതായിരുന്നു': പി.കെ കുഞ്ഞാലിക്കുട്ടി

പി.കെ അബ്ദുറബ്ബിന് പകരമാണ് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് തിരൂരങ്ങാടി മൽസരിക്കുന്നത്. നേരത്തെ പി.എം.എ സലാമിനെയും പരിഗണിച്ചിരുന്നു. ഇതിനിടെ  കെ.പി.എ മജീദിന് പിന്തുണ അഭ്യർത്ഥിച്ച് പി.കെ അബ്ദുറബ്ബ് ഫേസ്ബുക്കിൽ പോസ്റ്റിട്ടു.  തനിക്ക് ഇത്രയും കാലം അവസരം നൽകിയ ജനങ്ങൾക്ക് നന്ദി പറയുന്നതായും അദ്ദേഹം കുറിച്ചു.

തിരൂരങ്ങാടിയിലെ ലീഗ് പ്രതിഷേധം രാഷ്ട്രീയമായി പ്രയോജനപ്പെടുത്താനാകുമോ എന്ന ആലോചനയിലാണ്  ഇടതുപക്ഷം. സി.പി.ഐയിലെ  അജിത് കൊളാടിയാണ് ഇടതു സ്ഥാനാർഥി. എന്നാൽ മാറിയ സാഹചര്യത്തിൽ ലീഗ് വോട്ടുകൾ കൂടി സമാഹരിക്കാൻ കഴിയുന്ന ഒരാളെ മത്സരിപ്പിക്കാൻ സാധിക്കുമോയെന്നാണ് മുന്നണി പരിശോധിക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച നിയാസ് പുളിക്കലകത്തിനെ മത്സരിപ്പിക്കുന്നതും പരിഗണനയിലാണ്.

Also Read 'സതീശനെ ജയിപ്പിക്കാന്‍ എന്താണ് ഇത്ര വാശി'; പറവൂരിൽ സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിനെതിരെ പോസ്റ്റര്‍

ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.പി ബാവ ഹാജിക്ക് സീറ്റ് നൽകാത്തതിലും പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനെതിരെ എടപ്പാൾ വട്ടംകുളത്ത്  മാണൂരിൽ  ലീഗ് പ്രവർത്തകർ  പ്രതിഷേധ പ്രകടനം നടത്തി. പാർട്ടിയിൽ നിന്ന് രാജി വെക്കുന്നത് ആലോചിക്കുന്നുണ്ടെന്നായിരുന്നു ബാവ ഹാജിയുടെ പ്രതികരണം. രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബാവ ഹാജിക്ക് പിന്തുണ പ്രഖ്യാപിച്ച് വട്ടംകുളം പഞ്ചായത്തിലെ രണ്ടംഗങ്ങൾ രാജി പ്രഖ്യാപിച്ചു.  ഒന്നാം വാർഡ് അംഗവും വട്ടംകുളം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ മൻസൂർ,  രണ്ടാം വാർഡ് അംഗം ശാന്ത മാധവൻ എന്നിവരാണ് രാജി പ്രഖ്യാപിച്ചത്. രണ്ടംഗങ്ങൾ രാജി വെച്ചാൽ വട്ടംകുളം പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമാകും. ആകെ 19 സീറ്റിൽ യുഡിഎഫിന് ഒൻപതും എൽഡിഎഫിന് എട്ടും  ബിജെപിക്ക് രണ്ടും അംഗങ്ങളാണുള്ളത്.  ലീഗ് സംസ്ഥാന സമിതി അംഗം അഷ്റഫ് കോക്കൂരും സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് രാജിക്കൊരുങ്ങുകയാണെന്നാണ് സൂചന.
Published by:Aneesh Anirudhan
First published: