നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • CM Pinarayi Vijayan | തീവ്രവാദികളുടെ മുദ്രാവാക്യങ്ങളും കാഴ്ചപാടും മുസ്ലീം ലീഗ് സ്വയം ഏറ്റെടുക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ

    CM Pinarayi Vijayan | തീവ്രവാദികളുടെ മുദ്രാവാക്യങ്ങളും കാഴ്ചപാടും മുസ്ലീം ലീഗ് സ്വയം ഏറ്റെടുക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയൻ

    യുഡിഎഫ് വർഗീയ അജണ്ടകൾ സ്വയം ഏറ്റെടുത്ത് നടപ്പിലാക്കുന്നു എന്ന് പറഞ്ഞ പിണറായി  അതിൻ്റെ തെളിവായി ചൂണ്ടിക്കാട്ടിയത് മുസ്ലീം ലീഗിൻ്റെ വഖഫ് ബോർഡ് നിയമനത്തിനെതിരായ സമരം ആണ്

    Pinarayi_CPM_Malappuram

    Pinarayi_CPM_Malappuram

    • Share this:
    മലപ്പുറം: മുസ്ലിം ലീഗിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ (Pinarayi Vijayan). തീവ്രവാദികളുടെ മുദ്രാവാക്യങ്ങളും കാഴ്ചപാടും മുസ്ലീം ലീഗ് സ്വയം ഏറ്റെടുക്കുന്നുവെന്ന് പിണറായി വിജയൻ സിപിഎം (CPM) മലപ്പുറം (Malappuram) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പറഞ്ഞു. മുസ്ലിം ലീഗിൻ്റെ ശക്തികേന്ദ്രമായ മലപ്പുറത്ത് അവർക്ക് എതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ച് ആണ് പിണറായി വിജയൻ പാർട്ടി ജില്ല സമ്മേളനത്തിന് തുടക്കമിട്ടത്. യുഡിഎഫ് വർഗീയ അജണ്ടകൾ സ്വയം ഏറ്റെടുത്ത് നടപ്പിലാക്കുന്നു എന്ന് പറഞ്ഞ പിണറായി  അതിൻ്റെ തെളിവായി ചൂണ്ടിക്കാട്ടിയത് മുസ്ലീം ലീഗിൻ്റെ വഖഫ് ബോർഡ് നിയമനത്തിനെതിരായ സമരം ആണ്. തീവ്രവാദികളുടെ മുദ്രാവാക്യങ്ങളും കാഴ്ചപാടും മുസ്ലീം ലീഗ് സ്വയം ഏറ്റെടുക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

    "വർഗീയ സംഘടനകളുമായി നേരത്തെ സഖ്യം ചേർന്ന ലീഗ് ഇപ്പോൾ അവരുടെ ആശയങ്ങൾ  കൂടി ഏറ്റെടുക്കുന്നു. തീവ്രവാദികളുടെ മുദ്രാവാക്യങ്ങളും കാഴ്ചപ്പാടും മുസ്ലീം ലീഗ് ഏറ്റെടുത്തു. അത് തുറന്നു കാട്ടുന്നവരെ ചെറുക്കാൻ ശ്രമം. ലീഗിൻ്റെ തീവ്രവാദത്തെയും മതസ്പർദ്ധ വളർത്തുന്ന നീക്കങ്ങൾക്കെതിരെയും അവർക്കുള്ളിലുള്ള സമാധാന കാംക്ഷികൾ രംഗത്തു വരണം"  പിണറായി തുറന്നടിച്ചു.
    സംസ്ഥാന സർക്കാർ  നടപ്പിലാക്കുന്ന എല്ലാ വികസന പ്രവർത്തനങ്ങളും തടയാൻ വലതുപക്ഷ കക്ഷികൾ ശ്രമിക്കുകയാണ്. നാടിൻ്റെ വികസനത്തിനുതകുന്ന ഒരു പദ്ധതിയും ഉപേക്ഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറല്ല" നാടിൻ്റെ വികസനം നടപ്പിലാക്കാതിരിക്കാൻ ചിലർ ശ്രമിക്കുന്നു. എന്നാൽ സർക്കാർ അത് നടപ്പിലാക്കുക തന്നെ ചെയ്യും. പദ്ധതി നടപ്പാക്കുമ്പോൾ ആർക്കൊക്കെ ബുദ്ധിമുട്ടുണ്ടാകുന്നുണ്ടോ അതെല്ലാം പരിഹരിക്കും. വികസനം എന്നത് ഇന്നുള്ളിടത്ത് തറച്ചു നിൽക്കലല്ല, മുന്നോട്ട് പോകലാണ് " മുഖ്യമന്ത്രി പറഞ്ഞു.

    യുഡിഎഫും ബിജെപിയും തങ്ങളുടെ നയങ്ങൾ ജനങ്ങളിലെത്തിക്കാൻ ബുദ്ധിമുട്ടുന്നു. ഇതിന് കുറുക്കു വഴിയായി ആണ് വർഗീയ ധ്രുവീകരണത്തിന് ശ്രമം. ലൗ ജിഹാദ്, ഹലാൽ എന്നിവയുടെ പേരിൽ വർഗീയ ധ്രുവീകരണത്തിന് നീക്കം നടത്തുകയാണ്. വാരിയംകുന്നനെ വർഗീയമായി ചിത്രീകരിക്കുന്നവർ വാരിയംകുന്നൻ്റെ ഹിന്ദു പത്രത്തിലെ ലേഖനം കണ്ടില്ലെന്ന് നടിക്കുകയാണ്. 1921 ലേത് കാർഷിക ലഹളയാണ്. അതിനെ മാപ്പിള ലഹള ആക്കിയത് ബ്രിട്ടീഷുകാർ ആണ്. അത് തന്നെ ആണിപ്പോൾ സംഘപരിവാറുകാർ ഏറ്റുപറയുന്നത്.

    ബ്രിട്ടീഷുകാരന് മാപ്പ് എഴുതി നൽകിയ സവർക്കരെ പോലെ അല്ല വാരിയൻ കുന്നൻ. അദ്ദേഹം ബ്രിട്ടീഷുകാരുടെ വെടിയുണ്ട നെഞ്ചിൽ ഏറ്റുവാങ്ങുകയായിരുന്നു.  " വാരിയംകുന്നത് ലഹളയിലെ തെറ്റായ പ്രവണതകൾക്ക് എതിരെ പ്രതിരോധിച്ചു.  ഹിന്ദു പത്രത്തിലെ ലേഖനം അത് വ്യക്തമാക്കുന്നു. അദ്ദേഹം രൂപീകരിച്ച രാജ്യത്തിൻ്റെ പേര് മലയാള രാജ്യം എന്നാണ്" മുഖ്യമന്ത്രി പറഞ്ഞു.
    രാവിലെ ജില്ലയിലെ മുതിർന്ന അംഗം ടികെ ഹംസ ആണ് പതാക ഉയർത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ മുഴുവൻ സമയവും സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനം ബുധനാഴ്ച ആണ് സമാപിക്കുക.170 പ്രതിനിധികളും 34 ജില്ലാ കമ്മിറ്റി അംഗങ്ങളുമുൾപ്പെ ടെ 204 പേരാണു സമ്മേളന ത്തിൽ പങ്കെടുക്കുന്നത്.

    പാർട്ടിയുടെ വളർച്ചയ്ക്കൊപ്പം സംഘടനാ സംവിധാനത്തിലുണ്ടായ ദൗർബല്യങ്ങളും തുടർച്ചയായുണ്ടാകുന്ന അച്ചടക്ക ലംഘനങ്ങളും സമ്മേളനത്തിൽ ചർച്ചയാകും. പെരിന്തൽമണ്ണയിലും പൊന്നാനിയിലും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ഉൾപ്പെടെയുള്ള വരെയാണ് തരം താഴ്ത്തിയത്. ഏരിയാ സമ്മേളനങ്ങൾക്ക് ശേഷമാണ് പൊന്നാനിയിൽ നിന്നും പാർട്ടിയുടെ നേതൃനിരയിൽ ഉള്ളവർ രാജിവെച്ചത്. ഇത് ജില്ലാ സമ്മേളനത്തിൽ ചർച്ച ആകില്ലെന്ന് തന്നെ ആണ് നേതൃത്വം അവകാശപ്പെടുന്നത്. പ്രായാധിക്യമോ ആരോഗ്യ പ്രശ്നങ്ങളോ തടസ്സം ആയില്ലെങ്കിൽ ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഇ എൻ മോഹൻദാസ്തുടർന്നേക്കും എന്നാണ് സൂചന.
    Published by:Anuraj GR
    First published: