കള്ളവോട്ട്: മുസ്ലീം ലീഗ് പ്രവർത്തകരും കള്ളവോട്ട് ചെയ്തെന്ന സ്ഥിരീകരണവുമായി ജില്ലാ കളക്ടർ

news18india
Updated: May 1, 2019, 3:27 PM IST
കള്ളവോട്ട്: മുസ്ലീം ലീഗ് പ്രവർത്തകരും കള്ളവോട്ട് ചെയ്തെന്ന സ്ഥിരീകരണവുമായി ജില്ലാ കളക്ടർ
LEAGUE BOGUS VOTE
  • Share this:
കാസര്‍ഗോഡ്: കാസര്‍ഗോഡ് മണ്ഡലത്തിലെ കല്യാശേരി പുതിയങ്ങാടിയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്നു സ്ഥിരീകരണം. ജില്ലാ കളക്ടര്‍ ഡി സജിത്ത് ബാബു നടത്തിയ പരിശോധനയിലാണ് മുസ്ലീം ലീഗ് പ്രവർത്തകരായ ആഷിഖ്, മുഹമ്മദ് ഫായിസ് എന്നിവര്‍ കള്ളവോട്ട് ചെയ്‌തെന്നു കണ്ടെത്തിയത്.

മുസ്ലീം ലീഗ് പ്രവര്ത്തകരും കള്ളവോട്ട് നടത്തിയെന്ന് സിപിഎം ആരോപണം ഉന്നയിച്ചിരുന്നെങ്കിലും കാസർഗോഡ് ജില്ലാ കലക്ടറിന്റെ പരിശോധനയിലൂടെ ആരോപണം സ്ഥിരീകരിക്കുകയായിരുന്നു. കല്യാശേരിയിലെ പുതിയങ്ങാടി ജമാ അത്ത് സ്‌കൂളിലെ 69, 70 ബൂത്തുകളില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരായ ആഷിഖും, മുഹമ്മദ് ഫായിസും കള്ളവോട്ട് ചെയ്‌തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രണ്ടുപേരേയും വിളിച്ചുവരുത്തി മൊഴിയെടുക്കും.

Also read:നടക്കുന്നത് 'മോദി പെരുമാറ്റച്ചട്ടം'; തെരഞ്ഞെടുപ്പ് കമ്മീഷനെ കടന്നാക്രമിച്ച് കോൺഗ്രസ്

എല്‍ഡിഎഫിന്റെ പരാതിയില്‍ ചീഫ് ഇലക്ഷന്‍ ഓഫീസര്‍ ടിക്കാറാം മീണയുടെ നിര്‍ദേശ പ്രകാരമാണ് കളക്ടര്‍ അന്വേഷണം നടത്തിയത്. 69,70 ബൂത്തുകളിലെ പ്രിസൈഡിങ് ഓഫീസര്‍മാരും മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും കളക്ടര്‍ക്ക് മൊഴി നല്‍കി. മുഹമ്മദ് ഫായിസ് പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ 69,70 ബൂത്തുകളില്‍ വോട്ട് ചെയ്തായി കണ്ടെത്തിയിരുന്നു. പ്രദേശത്തെ വില്ലേജ് ഓഫീസര്‍ കൂടിയായ സെക്ടറല്‍ ഓഫീസറാണ് ഫായിസിനെ തിരിച്ചറിഞ്ഞത്. ആഷിക് രണ്ട് ബൂത്തുകളില്‍ വോട്ട് ചെയ്തതായും ദൃശ്യങ്ങളില്‍ നിന്നു വ്യക്തമായി.
First published: May 1, 2019, 3:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading