• HOME
  • »
  • NEWS
  • »
  • kerala
  • »
  • സച്ചാർ ശുപാർശ റദ്ദാക്കിയ നടപടി; മുസ്ലിം സമുദായത്തെ മുറിപ്പെടുത്തിയെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

സച്ചാർ ശുപാർശ റദ്ദാക്കിയ നടപടി; മുസ്ലിം സമുദായത്തെ മുറിപ്പെടുത്തിയെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

മുസ്ലിം വിഭാഗം എന്നും പിന്നോക്കമാകണം എന്ന ഗൂഢാലോചന ഉണ്ടെന്ന് സംശയിച്ചാൽ കുറ്റപ്പെടുത്താനാകില്ലെന്ന് പി എം എ സലാം

news18

news18

  • Last Updated :
  • Share this:
മലപ്പുറം: സച്ചാർ കമ്മിറ്റി ആനുകൂല്യങ്ങൾ ഇല്ലാതാക്കിയ സർക്കാർ നടപടി മുസ്ലിം സമുദായത്തെ ഒന്നാകെ വേദനിപ്പിച്ചു എന്ന്  പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.  മുസ്ലിം സംഘടനകളുടെ യോഗത്തിന് ശേഷം തീരുമാനങ്ങൾ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം സമുദായത്തിന് ഒന്നാകെ മുറിവേറ്റു എന്ന വികാരമാണ് എല്ലാ സംഘടനകളും പങ്കുവെച്ചത് എന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

80:20 അനുപാതം റദ്ദാക്കി കൊണ്ടുള്ള കോടതി വിധി സർക്കാർ അംഗീകരിച്ചതോടെ സച്ചാർ കമ്മീഷൻ റിപ്പോർട്ട് ഇല്ലാതെ ആയി.  മുസ്ലിം സമുദായത്തിന് അർഹമായ അവകാശം ആണ് ഇല്ലാതായത്. കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യങ്ങൾ ഇല്ലാതെ ആയി. ജനാധിപത്യ രീതിയിൽ നേടിയെടുത്തത് ആണ് എല്ലാ അവകാശങ്ങളും. അതുകൊണ്ട് തന്നെ ഇതിനെതിരെ ശക്തമായി മുന്നോട്ട് പോകും എന്നാണ് സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്.

തുടർ നടപടികൾ ആലോചിക്കാൻ  എല്ലാ സമുദായ സംഘടനകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി  വിദഗ്ദ സമിതി രൂപീകരിക്കും. ഈ സമിതി ആകും തുടർ നടപടികൾ നിശ്ചയിക്കുക. ആദ്യം മുഖ്യമന്ത്രിയെ നേരിൽ കണ്ട് അഭിപ്രായം അറിയിക്കും. ഇതിനു ശേഷമാകും മറ്റ് ആലോചനകൾ. കോടതി വിധി എതിരാകുമ്പോൾ നിയമ നിർമാണം നടത്തുകയായിരുന്നു ചെയ്യേണ്ടത് എന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

മുസ്ലിം വിഭാഗം എന്നും പിന്നോക്കമാകണം എന്ന ഗൂഢാലോചന ഉണ്ടെന്ന് സംശയിച്ചാൽ  അവരെ കുറ്റപ്പെടുത്താനാകില്ലെന്ന് ലീഗ് സംസ്ഥാന സെക്രട്ടറിയുടെ ചുമതല നിർവഹിക്കുന്ന പി എം എ സലാം പറഞ്ഞു. ആടിനെ പട്ടിയാക്കി, പട്ടിയെ  പേപ്പട്ടി ആക്കി തല്ലിക്കൊല്ലുന്ന രീതി ആണ് ഇവിടെ നടന്നത്. ഇപ്പോഴത്തെ സംഭവവികാസങ്ങൾ കാണുമ്പോൾ ഗൂഢാലോചന സംശയിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Also Read- തൃശൂർ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ഇ.ഡി അന്വേഷണം ആരംഭിച്ചു

ഇത് മുസ്ലിം സമുദായത്തിന്റെ നില നിൽപ്പിന്റെ പ്രശ്നമാണ്. സ്കോളർഷിപ്പിൽ മാത്രം ഒതുങ്ങുന്ന കാര്യമല്ലെന്നും അതുകൊണ്ട് തന്നെ സർക്കാർ കൂടുതൽ പണം മാറ്റി വെച്ചത് പരിഹാരമാകില്ലെന്നും പി എം എ സലാം പറഞ്ഞു.

വ്യാഴാഴ്ച വൈകീട്ടാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ മുസ്ലിം സംഘടനകൾ ഓൺലൈനിൽ യോഗം ചേർന്നത്. സച്ചാർ കമ്മീഷൻ ശുപാർശകളുടെ  അടിസ്ഥാനത്തിൽ മുസ്ലിം സമൂഹത്തിന് നിർദേശിച്ച ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്ന് നിലപാടിൽ തന്നെയായിരുന്നു മിക്ക സംഘടനകളും.  ആവശ്യമെങ്കിൽ നിയമ നടപടികൾക്ക് തയ്യാറാക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു.

മുസ്ലിംലീഗ് മലപ്പുറം ജില്ലാപ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലായിരു ന്നു യോഗം.  സമസ്ത ഇ.കെ. വിഭാഗം, എ.പി. വിഭാഗം, കെ.എൻ.എം, ജമാ അത്തെ ഇസ്ലാമി, എം.ഇ.എസ്, എം.എ സ്.എസ്. കെ.എൻ.എം. മർക്കസ് ദഅവ, വിസ്ഡം, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ, കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, അബ്ദുസ്സമ്മദ് സമദാനി എം.പി, തുടങ്ങിയ ലീഗ് നേതാക്കൾക്കൊപ്പം വിവിധ മതസംഘടനാ നേതാക്കളായ ഡോ. ബഹാവുദ്ദീൻ മു ഹമ്മദ് നദ്വി, ഡോ. എൻ.എ.എം. അബ്ദുൽ ഖാദർ, അബ്ദുസമ്മദ് പൂക്കോട്ടൂർ, പി.പി. അബ്ദുള്ള കോയ മദനി, എം.ഐ. അബ്ദുൽ അസിസ്, ഡോ. ഹുസൈൻ മടവൂർ, ഡോ. ഫസൽ ഗഫൂർ, ടി.കെ. അഷ്റഫ്, നജീബ് മൗലവി, തൊടിയൂർ കുഞ്ഞിമുഹമ്മദ് മൗലവി, ടി.കെ. അബ്ദുൾകരീം, ഡോ. ഇ.കെ. മുഹമ്മ ദ്കുട്ടി തുടങ്ങിയവരും പങ്കെടുത്തു.
Published by:Naseeba TC
First published: