HOME » NEWS » Kerala » MUSLIM LEAGUE ANNOUNCES CANDIDATES FOR 25 ASSEMBLY SEATS

25 സീറ്റുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്; കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ; 25 വര്‍ഷത്തിന് ശേഷം വനിതാ സ്ഥാനാർഥി

27 സീറ്റുകളിലാണ് മുസ്ലിം ലീഗ് ഇത്തവണ മത്സരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: March 12, 2021, 5:47 PM IST
25 സീറ്റുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്; കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ; 25 വര്‍ഷത്തിന് ശേഷം വനിതാ സ്ഥാനാർഥി
Muslim League Leaders
  • Share this:
മ​ല​പ്പു​റം: നിയമസഭാ തെരഞ്ഞെടുപ്പിലെ മുസ്ലിം ലീഗ് സ്ഥാനാർഥികളെ മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. 25 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. പട്ടികയിൽ വനിതാ പ്രാതിനിധ്യവുമുണ്ട്. 27 സീറ്റുകളിലാണ് മുസ്ലിം ലീഗ് ഇത്തവണ മത്സരിക്കുന്നത്. മൂന്ന് തവണ എംഎൽഎമാരായി ഇരുന്നവർക്ക് ഇത്തവണ സീറ്റില്ല. എന്നാൽ, പി കെ കുഞ്ഞാലിക്കുട്ടി, ഡോ. എം കെ മുനീർ, കെ എൻ എ ഖാദർ എന്നിവർക്ക് ഇളവ് നൽകി. മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ അബ്ദു സമദ് സമദാനി സ്ഥാനാർഥിയാകും. പുനലൂര്‍, ചടയമംഗലം ഇതില്‍ ഏത് സീറ്റിലാണ് മത്സരിക്കുന്നതെന്ന് അറിഞ്ഞ ശേഷം ഇവിടത്തെയും പേരാമ്പ്രയിലും സ്ഥാനാര്‍ഥിയെ പിന്നീട് നിശ്ചയിക്കും.

Also Read- മാർച്ച് 26ന് ഇടുക്കി ജില്ലയിൽ യുഡിഎഫ് ഹർത്താൽ

അഴിമതിക്കേസില്‍ പ്രതിയായ വി കെ ഇബ്രാഹിംകുഞ്ഞിനേയും നിക്ഷേപത്തട്ടിപ്പ് കേസില്‍ പ്രതിയായ എം സി കമറുദീനേയും ഒഴിവാക്കി. കളമശ്ശേരിയിൽ വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകൻ വി ഇ ഗഫൂറാണ് സ്ഥാനാർഥി.  1996 ന് ശേഷം ഇതാദ്യമായി ഒരു വനിതാ സ്ഥാനാര്‍ഥി ലീഗ് പട്ടികയില്‍ ഇടംപിടിച്ചു. കോഴിക്കോട് സൗത്തില്‍ നൂര്‍ബിന റഷീദ് മത്സരിക്കും. 1996 ല്‍ പഴയ കോഴിക്കോട് രണ്ടാം മണ്ഡലത്തില്‍ വനിതാ ലീഗ് മുന്‍ അധ്യക്ഷ ഖമറുന്നീസ അന്‍വര്‍ മത്സരിച്ച ശേഷം ലീഗ് ഇതാദ്യമായാണ് വനിതയ്ക്ക് സ്ഥാനാര്‍ഥിത്വം നല്‍കുന്നത്. കുന്ദമംഗലത്ത് യുഡിഎഫ് സ്വതന്ത്രനായി കോണ്‍ഗ്രസ് നേതാവ് ദിനേശ് പെരുമണ്ണയുടെ സ്ഥാനാര്‍ഥിത്വം തികച്ചും അപ്രതീക്ഷിതമായിരുന്നു.

Also Read- 'നേമത്ത് ശശി തരൂർ'; ബിജെപിയുടെ ഏക സീറ്റ് പിടിച്ചെടുക്കാനുള്ള തന്ത്രവുമായി രാഹുല്‍ ഗാന്ധി

കോഴിക്കോട് സൗത്തില്‍ നിന്നുള്ള സിറ്റിങ് എംഎൽഎ എം കെ മുനീര്‍ ഇത്തവണ കൊടുവള്ളിയില്‍ മത്സരിക്കും. കഴിഞ്ഞ തവണ കൈവിട്ട താനൂര്‍ തിരിച്ചുപിടിക്കാന്‍ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെയാണ് ലീഗ് മത്സരിപ്പിക്കുന്നത്. പെരിന്തല്‍മണ്ണയില്‍ നിന്ന് മാറി മഞ്ഞളാംകുഴി അലി പഴയ തട്ടകമായ മങ്കടയില്‍ മത്സരിക്കും.

സ്ഥാനാർഥികള്‍

മഞ്ചേശ്വരം- എം കെ എം അഷ്റഫ്
കാസര്‍കോട്- എന്‍ എ നെല്ലിക്കുന്ന്
അഴീക്കോട്- കെ എം ഷാജി
കൂത്തുപറമ്പ്- പൊട്ടന്‍കണ്ടി അബ്ദുള്ള
കുറ്റ്യാടി- പാറക്കല്‍ അബ്ദുള്ള
കോഴിക്കോട് സൗത്ത്-  നൂര്‍ബിന റഷീദ്
കുന്ദമംഗലം- ദിനേശ് പെരുമണ്ണ (സ്വത.)
കൊടുവള്ളി- എം കെ മുനീര്‍
തിരുവമ്പാടി- സി പി ചെറിയമുഹമ്മദ്
കെണ്ടോട്ടി- ടി വി ഇബ്രാഹിം
ഏറനാട്- പി കെ ബഷീര്‍
മഞ്ചേരി- യു എ ലത്തീഫ്
പെരിന്തല്‍മണ്ണ- നജീബ് കാന്തപുരം
മങ്കട- മഞ്ഞളാംകുഴി അലി
മലപ്പുറം- പി. ഉബൈദുള്ള
വേങ്ങര- പി കെ കുഞ്ഞാലിക്കുട്ടി
വള്ളിക്കുന്ന്- അബ്ദുല്‍ ഹമീദ് മാസ്റ്റര്‍
തിരൂരങ്ങാടി- കെ.പിഎ മജീദ്
താനൂര്‍- പി. കെ ഫിറോസ്
തിരൂര്‍- കുറുക്കോളി മൊയ്തീന്‍
കോട്ടയ്ക്കല്‍- കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍
മണ്ണാര്‍ക്കാട്- എന്‍. ഷംസുുദ്ദീന്‍
ഗുരുവായൂര്‍- കെ.എന്‍.എ ഖാദര്‍
കളമശ്ശേരി- വി. ഇ. ഗഫൂര്‍
കോങ്ങാട്- യു.സി. രാമന്‍
Published by: Rajesh V
First published: March 12, 2021, 5:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories