നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അമിത് ഷായുടെ സന്ദര്‍ശനം: യൂത്ത് ലീഗ് 'കറുത്ത മതിൽ' പ്രതിഷേധത്തിൽ നിന്നും പിന്മാറി

  അമിത് ഷായുടെ സന്ദര്‍ശനം: യൂത്ത് ലീഗ് 'കറുത്ത മതിൽ' പ്രതിഷേധത്തിൽ നിന്നും പിന്മാറി

  തുടർസമരങ്ങൾ യു.ഡി.എഫിൽ ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

  പി കെ കുഞ്ഞാലിക്കുട്ടി

  പി കെ കുഞ്ഞാലിക്കുട്ടി

  • Share this:
  അമിത് ഷാ കോഴിക്കോട് വരുന്ന ദിവസം 'ബ്ലാക്ക് വാൾ' പ്രതിഷേധം വേണ്ടെന്ന് യൂത്ത് ലീഗിന് മുസ്ലീം ലീഗിന്റെ നിർദ്ദേശം. സംഘർഷം സൃഷ്‌ടിക്കാനുള്ള ബി.ജെ.പി. ശ്രമം ഒഴിവാക്കാൻ വേണ്ടിയാണ് പ്രതിഷേധം മാറ്റുന്നതെന്നാണ് ലീഗിന്റെ വിശദീകരണം.

  യൂത്ത് ലീഗിന് മറ്റേത് ദിവസവും പ്രതിഷേധിക്കാൻ സാധിക്കുമെന്നും അതിനൊരു തടസവും ഇല്ലെന്നും എം.എൽ.എ. മാരുടെയും പാർട്ടിയുടെ സംസ്ഥാന ഭാരവാഹികളുടെയും യോഗത്തിന് ശേഷം പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

  പൗരത്വ ബില്ലിന് എതിരെ ഇത് വരെ നടന്ന  സമരങ്ങൾ വിജയകരമാണെന്നും ലീഗ് യോഗം വിലയിരുത്തി. തുടർസമരങ്ങൾ യു.ഡി.എഫിൽ ചർച്ച ചെയ്തു തീരുമാനിക്കുമെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒറ്റയ്ക്കും കൂട്ടായുമുള്ള സമരങ്ങൾ ചെയ്യേണ്ടി വരും.

  ജനുവരി 18ന് കപിൽ സിബൽ കോഴിക്കോട് യു.ഡി.എഫ്. നടത്തുന്ന പ്രതിഷേധത്തിൽ പങ്കെടുക്കും. സംയുക്ത സമരം വേണ്ടെന്ന കോൺഗ്രസ്സ് അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാടിനെ പറ്റി ഒന്നും പറയാനില്ല, അതെല്ലാം ചർച്ച ചെയ്ത് അവസാനിപ്പിച്ച വിഷയമാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

  ഗവർണർ സ്ഥാനത്തിനനുസരിച്ച് പ്രതികരിക്കണമെന്നും ഭരണഘടനയക്ക് അനുസൃതമായി പെരുമാറണമെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
  Published by:meera
  First published:
  )}