നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ച പേരാമ്പ്ര സ്ഥാനാര്‍ത്ഥിക്ക് യോഗി ആദിത്യനാഥുമായി അടുപ്പം; മുസ്ലീംലീഗിൽ പ്രതിഷേധം

    പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ച പേരാമ്പ്ര സ്ഥാനാര്‍ത്ഥിക്ക് യോഗി ആദിത്യനാഥുമായി അടുപ്പം; മുസ്ലീംലീഗിൽ പ്രതിഷേധം

    രാഷ്ട്രീയത്തിനതീതമായ സൗഹൃദമാണ് തനിക്കുള്ളതെന്ന് സ്ഥാനാര്‍ത്ഥി സി.എച്ച് ഇബ്രാഹീം ന്യൂസ് 18 നോടു പറഞ്ഞു.

    യോഗി ആദിത്യനാഥിനൊപ്പം സിഎച്ച് ഇബ്രാഹിം

    യോഗി ആദിത്യനാഥിനൊപ്പം സിഎച്ച് ഇബ്രാഹിം

    • Share this:
    കോഴിക്കോട്: പാണക്കാട് ഹൈദരലി തങ്ങള്‍ പ്രഖ്യാപിച്ച പേരാമ്പ്രയിലെ യു.ഡി.എഫ് സ്വതന്ത്രന്‍ സി.എച്ച് ഇബ്രാഹീമിന്റെ സ്ഥാനാര്‍ത്ഥിത്വം വിവാദത്തില്‍. യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവരുമായി ബന്ധം പുലര്‍ത്തുന്നയാളെ ലീഗിന് നല്‍കിയ സീറ്റില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ ലീഗില്‍ ശക്തമായ പ്രതിഷേധമുണ്ട്.

    അതേസമയം രാഷ്ട്രീയത്തിനതീതമായ സൗഹൃദമാണ് തനിക്കുള്ളതെന്ന് സ്ഥാനാര്‍ത്ഥി സി.എച്ച് ഇബ്രാഹീം ന്യൂസ് 18 നോടു പറഞ്ഞു. മുസ്ലിം ലീഗിന് അധികമായി ഇത്തവണ ലഭിച്ച സീറ്റുകളിലൊന്നാണ് പേരാമ്പ്ര. പാര്‍ട്ടി മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ച പേരുകള്‍ തള്ളി മഹാരാഷ്ട്രയിലെ വ്യവസായിയായ കടിയങ്ങാട് സ്വദേശി സി.എച്ച് ഇബ്രാഹീമിനെയാണ് പാണക്കാട് തങ്ങള്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

    സി.എച്ച് ഇബ്രാഹീം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇബ്രാഹീമിന് പല സി.പി.എം നേതാക്കളുമായും അടുത്ത ബന്ധമുണ്ട്. ഇങ്ങനെയൊരാളെ എങ്ങിനെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കുമെന്നാണ് പേരാമ്പ്രയിലെ ലീഗ് പ്രവര്‍ത്തകരുടെ ചോദ്യം. ഇന്നലെ നടന്ന യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.

    Also Read-Exclusive | 'ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കമ്മീഷൻ പറ്റാറില്ല; ഉപജീവനം ഉദ്ഘാടനങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രതിഫലം കൊണ്ട്: ഫിറോസ് കുന്നംപറമ്പിൽ

    പേരാമ്പ്രയിലേത് സീറ്റ് കച്ചവടമാണെന്ന വിമര്‍ശനം യോഗത്തില്‍ ഉയര്‍ന്നു. കുറ്റ്യാടിയിലെ സ്ഥാനാര്‍ത്ഥിയെ തിരുത്താന്‍ സഖാക്കള്‍ കാണിച്ച പാര്‍ട്ടി കൂറ് പേരാമ്പ്രയിലെ മുസ്ലിംലീഗ് പ്രവര്‍ത്തകരില്‍ നിന്ന് പ്രതീക്ഷിക്കുന്നതായി ഹരിത മുന്‍ നേതാവ് ഹഫ്‌സ മോള്‍ ഫേസ്ബുകില്‍ കുറിച്ചു. എന്നാല്‍ താന്‍ യു.ഡി.എഫ് സ്വതന്ത്രനാണെന്നും യോഗി ആദിത്യനാഥിനൊപ്പം നില്‍ക്കുന്ന ചിത്രം വിവാദമാക്കേണ്ട കാര്യമില്ലെന്നും സി.എച്ച് ഇബ്രാഹീം പ്രതികരിച്ചു.

    പ്രവാസി ഭാരതീയ ദിവസ് യുപിയില്‍ നടന്നപ്പോള്‍ പരിപാടിയുടെ മുഖ്യസംഘാടനകന്‍ യോഗി ആദിത്യനാഥ് ആയിരുന്നു. അതുകൊണ്ടാണ് ഫോട്ടോയെടുത്തത്. സി.പി.എം നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയുമുണ്ട്. രാഷ്ട്രീയത്തിനപ്പുറമുള്ള സൗഹൃദം തനിക്ക് എല്ലാവരുമായുമുണ്ടെന്നും സി.എച്ച് ഇബ്രാഹീം പറഞ്ഞു. സി.എച്ച് ഇബ്രാഹീമിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കോണ്‍ഗ്രസ്സിലും പ്രതിഷേധമുണ്ട്.

    ഈ തെരഞ്ഞെടുപ്പിൽ മൂന്നു സീറ്റുകളാണ് ലീഗിന് അധികമായി ലഭിച്ചത്.  കഴിഞ്ഞ തവണ 24 സീറ്റിലാണ് മത്സരിച്ചത്.
    Published by:Naseeba TC
    First published:
    )}