മന്ത്രിയായില്ലെങ്കിലും എംപിയായി തുടരണം, ദേശീയതലത്തില്‍ സജീവ ഇടപെടല്‍ വേണം; കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വത്തിന് ഉപാധികള്‍
മന്ത്രിയായില്ലെങ്കിലും എംപിയായി തുടരണം, ദേശീയതലത്തില്‍ സജീവ ഇടപെടല്‍ വേണം; കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വത്തിന് ഉപാധികള്‍
എംപി സ്ഥാനം രാജിവച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല
kunjalikkutti
Last Updated :
Share this:
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തിലെ പികെ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വത്തിന് ലീഗ് നേതൃത്വത്തിന്റെ ഉപാധികള്‍. അഞ്ച് വര്‍ഷം എം.പിയായി തുടരണമെന്നും ദേശീയതലത്തില്‍ സജീവമായ ഇടപെടല്‍ നടത്തണം എന്നുമായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍ മുന്നോട്ട് വച്ച ഉപാധികള്‍.
പൊന്നാനി മണ്ഡലത്തിലെ ഭീഷണി ഒഴിവാക്കാന്‍ ഇത്തവണ പി.കെ കുഞ്ഞാലിക്കുട്ടി മത്സരിക്കണമെന്നായിരുന്നു പാര്‍ട്ടിയില്‍ ഉയര്‍ന്ന ആവശ്യം. എന്നാല്‍ മലപ്പുറമില്ലെങ്കില് മത്സരത്തിനില്ലെന്ന് കുഞ്ഞാലിക്കുട്ടി നിലപാടെടുത്തതോടെ നേതൃത്വം കുഴങ്ങുകയായിരുന്നു. ഇതോടെയാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പി.കെ കുഞ്ഞാലിക്കുട്ടിക്ക് മുന്നില്‍ ഉപാധികള്‍ വെച്ചത്.
കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മന്ത്രിപദം ലഭിച്ചില്ലെങ്കിലും എംപിയായി തുടരണമെന്നും എംപി സ്ഥാനം രാജിവച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി. പൊന്നാനിയില്‍ എന്തെങ്കിലും തിരിച്ചടിയുണ്ടാവുകയാണെങ്കില്‍ ഉത്തരവാദി കുഞ്ഞാലിക്കുട്ടിയായിരിക്കുമെന്ന സൂചന നല്‍കുകയായിരുന്നു ഉപാധികളിലൂടെ ഹൈദരലി തങ്ങളുടെ ലക്ഷ്യം.
മണ്ഡലമാറ്റമെന്ന ആവശ്യം തല്ക്കാലം മറികടന്നുവെങ്കിലും ലോക്സഭാ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകള്‍ കുഞ്ഞാലിക്കുട്ടിയെ പ്രതിസന്ധിയിലാക്കുന്നതാണ്. ഒപ്പം പൊന്നാനി കൈവിടാതെ നോക്കേണ്ടത് ഇനി കുഞ്ഞാലിക്കുട്ടിയുടെ കൂടി ഉത്തരവാദിത്തമാകും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.