• HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രശ്ന പരിഹാരത്തിന് എത്തിയ ലീഗ് കൗൺസിലർ പൊതുജനങ്ങൾക്ക് മുന്നിൽ ഉടുതുണി ഉയർത്തി; ദൃശ്യങ്ങൾ VIRAL

പ്രശ്ന പരിഹാരത്തിന് എത്തിയ ലീഗ് കൗൺസിലർ പൊതുജനങ്ങൾക്ക് മുന്നിൽ ഉടുതുണി ഉയർത്തി; ദൃശ്യങ്ങൾ VIRAL

സ്വകാര്യ വ്യക്തികൾ തമ്മിലുള്ള വഴിത്തർക്കം പരിഹരിക്കാൻ എത്തിയതായിരുന്നു കൗൺസിലർ

  • Last Updated :
  • Share this:
    തൃശൂർ: വഴിത്തർക്കവുമായി ബന്ധപ്പെട്ട പ്രശ്ന പരിഹാരത്തിന് എത്തിയ മുസ്ലിം ലീഗ് കൗൺസിലർ ഉടുതുണി ഉയർത്തിക്കാട്ടിയതായി പരാതി. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
    സ്ത്രീകളും കുട്ടികളും നിൽക്കുന്നിടത്താണ് ലീഗ് കൗൺസിലറുടെ അതിരുകടന്ന പ്രകടനം. തൃശൂർ ചാവക്കാട് നഗരസഭയിലെ 19ാം വാർഡ് കൗൺസിലർ ഫൈസൽ കാനാം പുള്ളിയാണ് മുണ്ട് പൊക്കി കാണിച്ചത്.

    സ്വകാര്യ വ്യക്തികൾ തമ്മിലുള്ള വഴിത്തർക്കം പരിഹരിക്കാൻ എത്തിയതായിരുന്നു കൗൺസിലർ. ഇതിനിടെയുണ്ടായ തർക്കത്തിനിടെയാണ് ഇയാൾ മുണ്ട് പൊക്കി കാണിച്ചത്.

    KSEB യൂണിയനുകളുമായി തർക്കം; ബി അശോക് തെറിച്ചു; രാജൻ ഖോബ്രഗഡെ പുതിയ ചെയർമാൻ

    കെഎസ്ഇബി ചെയർമാൻ ബി അശോകിനെ മാറ്റി. യൂണിയനുകളുമായി തർക്കത്തിലായിരുന്ന അശോകിനെ കൃഷി വകുപ്പ് സെക്രട്ടറിയായാണ് മാറ്റി നിയമിച്ചത്. ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെയാണ് പുതിയ ചെയർമാൻ. കെഎസ്ഇബി ചെയർമാന്റെ പദവി പ്രിൻസിപ്പൽ സെക്രട്ടറിയുടേതിന് തത്തുല്യമായി ഉയർത്തിയാണ് നിയമനം. ബി അശോകിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് യൂണിയനുകൾ സമ്മർദം ശക്തമാക്കിയിരുന്നു.

    കെഎസ്ഇബി ചെയര്‍മാനായി നാളെ ഒരു വര്‍ഷം തികയ്ക്കാൻ ഇരിക്കെയാണ് അശോകിനെ മാറ്റിയത്. അശോകിനെതിരെ കെഎസ്ഇബിയിലെ തൊഴിലാളി യൂണിയനകളും സിഐടിയു നേതൃത്വവും ശക്തമായ സമരവുമായി രംഗത്ത് വന്നിരുന്നു. എന്നാൽ ഐഎഎസ് അസോസിയേഷനും മന്ത്രി കെ കൃഷ്ണൻകുട്ടിയും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുൻ മന്ത്രി എം എം മണിയും സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദനും പരസ്യമായി തന്നെ അശോകിനെതിരെ തിരിഞ്ഞെങ്കിലും അദ്ദേഹത്തെ ഉടനടി മാറ്റാൻ സർക്കാർ തയാറായിരുന്നില്ല.

    ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ ആരോഗ്യവകുപ്പിന്റെ നിയന്ത്രണം നിര്‍വഹിച്ച വ്യക്തിയാണ് രാജൻ കോബ്രഗഡെ. മൂന്നാഴ്ച മുൻപാണ് അദ്ദേഹത്തെ ആരോഗ്യവകുപ്പിൽ ജലവിഭവ വകുപ്പിലേക്ക് മാറ്റിയത്.

    കെഎസ്ഇബിയിൽ ബി അശോക് നടപ്പിലാക്കിയ ഭരണപരിഷ്കാരങ്ങളാണ് ചെയർമാനും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്. സിപിഎം അനുകൂല സർവീസ് സംഘടനയായ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കെഎസ്ഇബി ആസ്ഥാന മന്ദിരത്തിന് മുന്നിൽ ദിവസങ്ങൾ നീണ്ടുനിന്ന സമരങ്ങൾ നടന്നു. ചെയർമാന്റെ ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചെന്ന് ആരോപിച്ച് ജീവനക്കാർ‌ക്ക് എതിരെ നടപടിയുമുണ്ടായി.

    മുൻ സർക്കാരിന്റെ കാലത്ത് നടന്ന ഭൂമി ഇടപാടുകളെ സംബന്ധിച്ചും ഓഫീസേഴ്സ് അസോസിയേഷൻ നേതാവ് ഔദ്യോഗിക വാഹനം ഉപയോഗിച്ചതിനെതിരെയുമുള്ള ചെയർമാന്റെ പോസ്റ്റുകളും വിവാദമായി. ഇതിനെതിരെ അസോസിയേഷൻ രംഗത്തെത്തിയതോടെ ചെയർമാൻ പോസ്റ്റ് പിൻവലിച്ചു. സിപിഎം അസോസിയേഷനിൽപ്പെട്ട ഉന്നത നേതാക്കളെ സ്ഥലം മാറ്റിയതും തർക്കത്തിനിടയാക്കി. മന്ത്രിതലത്തിൽ നിരവധി ചർച്ചകൾക്കു ശേഷമാണ് ഈ പ്രശ്നം പരിഹരിക്കപ്പെട്ടത്.
    Published by:Rajesh V
    First published: