വാരിയംകുന്നത്ത് ഹാജിയെ രക്തസാക്ഷി പട്ടികയിൽ നിന്ന് നീക്കിയത് ഗുരുതര പിഴവ്; തെറ്റ് തിരുത്തണമെന്ന് മുസ്ലീം ലീഗ്
ചില വ്യക്തികളുടെ രാഷ്ട്രീയ പ്രേരിതമായ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചത് അസംബദ്ധമാണ്. മതസൗഹാർദ്ദം തകർക്കാനുള്ള ഇത്തരം നീക്കങ്ങളിൽ പ്രധാനമന്ത്രി അടിയന്തരമായി ഇടപട്ട് സൗഹൃദ സാഹചര്യം ഉറപ്പാക്കണമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്

- News18 Malayalam
- Last Updated: September 19, 2020, 10:11 AM IST
ന്യൂഡൽഹി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ രക്തസാക്ഷി പട്ടികയിൽ നിന്ന് നീക്കിയതിനെതിരെ പ്രതിഷേധമറിയിച്ച് മുസ്ലിം ലീഗ്. സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര പിഴവാണെന്നും തെറ്റ് തിരുത്തണമെന്നും ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. 1921- മലബാർ സമരത്തിലെ അനശ്വര പോരാളി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ രക്തസാക്ഷി പട്ടികയിൽ നിന്ന് നീക്കിയ സർക്കാർ നടപടിയിൽ പ്രധാനമന്ത്രിയെ പ്രതിഷേധമറിയിച്ചാണ് കത്ത്.
Also Read-Prithviraj Aashiq Abu 1921 | ആഷിഖ് അബുവിന്റെ 'വാരിയംകുന്നൻ'; മലബാർ കലാപം പറയുന്ന ചിത്രത്തിൽ പൃഥ്വിരാജ് നായകൻ രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ ചരിത്രം തിരുത്തരുതന്നും കൊളോണിയൽ വിരുദ്ധ സമരങ്ങളിലെ ജ്വലിക്കുന്ന ഓർമ്മയാണ് മലബാർ സമരമെന്നും എംപിമാർ കത്തിൽ ചൂണ്ടിക്കാട്ടി. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കൂടാതെ ആലി മുസ്ലിയാർ, പുന്നപ്ര വയലാർ സമര നായകർ, വാഗൺ ട്രാജഡിയിൽ കൊല്ലപ്പെട്ടവർ തുടങ്ങി സ്വാതന്ത്രസമര പോരാളികളെ പട്ടികയിൽ ഉൾപ്പെടുത്താത്ത നടപടി പുനഃപരിശോധിക്കണമെന്നും തെറ്റുതിരുത്തണമെന്നും എംപിമാർ കത്തിൽ ആവശ്യപ്പെട്ടു.

ചില വ്യക്തികളുടെ രാഷ്ട്രീയ പ്രേരിതമായ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചത് അസംബദ്ധമാണ്. മതസൗഹാർദ്ദം തകർക്കാനുള്ള ഇത്തരം നീക്കങ്ങളിൽ പ്രധാനമന്ത്രി അടിയന്തരമായി ഇടപട്ട് സൗഹൃദ സാഹചര്യം ഉറപ്പാക്കണമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലീഗ് എംപിമാരായ പികെ കുഞ്ഞാലികുട്ടി, ഇടി മുഹമ്മദ് ബഷീർ, പിവി അബ്ദുൾ വഹാബ്, നവാസ് കനി എന്നിവരാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.
Also Read-Prithviraj Aashiq Abu 1921 | ആഷിഖ് അബുവിന്റെ 'വാരിയംകുന്നൻ'; മലബാർ കലാപം പറയുന്ന ചിത്രത്തിൽ പൃഥ്വിരാജ് നായകൻ