നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മുസ്ലിം ലീഗിന്റെ ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനം വ്യാഴാഴ്ചക്കകം; ആദ്യ ആലോചന യോഗം ഞായറാഴ്ച്ച

  മുസ്ലിം ലീഗിന്റെ ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനം വ്യാഴാഴ്ചക്കകം; ആദ്യ ആലോചന യോഗം ഞായറാഴ്ച്ച

  യുഡിഎഫ് സീറ്റ് വിഭജനം, ലീഗിലെ സ്ഥാനാർത്ഥി നിർണയ നടപടികൾ തുടങ്ങിയ രണ്ട് കാര്യങ്ങളാണ് പാണക്കാട് ചേർന്ന യോഗം ചർച്ച ചെയ്തത്.

  • Share this:
  മലപ്പുറം: യുഡിഎഫ് സീറ്റ് വിഭജന വിഷയത്തിൽ പട്ടാമ്പിക്ക് വേണ്ടി ലീഗ് സമ്മർദ്ദം ശക്തമാക്കും. അധികം ലഭിക്കുന്ന മൂന്ന് സീറ്റിൽ ഒരെണ്ണം പട്ടാമ്പി വേണം എന്നാണ് ലീഗ് ആവശ്യം. ഇക്കാര്യത്തിൽ ആണ് കോൺഗ്രസുമായി തർക്കം തുടരുന്നത്. ലീഗിന്റെ പ്രഥമിക സ്ഥാനാർത്ഥി നിർണയ യോഗം ഞായറാഴ്ച മലപ്പുറത്ത് ചേരുമെന്നും പതിനൊന്നാം തീയതിയോടെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നും പാണക്കാട് ചേർന്ന നേതൃയോഗത്തിന് ശേഷം പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

  യുഡിഎഫ് സീറ്റ് വിഭജനം, ലീഗിലെ സ്ഥാനാർത്ഥി നിർണയ നടപടികൾ തുടങ്ങിയ രണ്ട് കാര്യങ്ങളാണ് പാണക്കാട് ചേർന്ന യോഗം ചർച്ച ചെയ്തത്. സീറ്റ് വിഭജനം പട്ടാമ്പിയിൽ തട്ടി നിൽക്കുകയാണ്. ജയ സാധ്യത ഏറെ ഉള്ള മണ്ഡലം വിട്ടു കൊടുക്കാൻ കോൺഗ്രസ് തയ്യാറല്ല. പട്ടാമ്പിക്കായി യുഡിഎഫിൽ സമ്മർദ്ദം ചെലുത്തും.

  എന്നാൽ അധിക സീറ്റ് ആവശ്യം വലിയ വിവാദങ്ങളിലേക്ക് കടക്കുന്നതിൽ ജാഗ്രത പുലർത്തണമെന്നും യോഗത്തിൽ നിർദേശം ഉയർന്നു. പേരാമ്പ്രയോ ബേപ്പൂരോ എന്ന കാര്യത്തിലും ലീഗിനുള്ളിൽ രണ്ട് അഭിപ്രായം ഉണ്ട്. നിലവിൽ പ്രാതിനിധ്യം ഇല്ലാത്ത തെക്കൻ ജില്ലകളിൽ സീറ്റ് വേണം എന്നും അഭിപ്രായം ഉയർന്നു. ഞായറാഴ്ചക്കകം യുഡിഎഫ് ചർച്ചകൾ ഉടൻ തീർത്ത് ആദ്യ സ്ഥാനാർഥി നിർണയ യോഗം ചേരുമെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

  " പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന സൗഹൃദ സന്ദേശ യാത്ര ശനിയാഴ്ച വൈകീട്ട് സമാപിക്കും. അതിന് ശേഷം ഞായറാഴ്ച ലീഗിന്റെ ജില്ലാ ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കുന്ന യോഗം മലപ്പുറത്ത് ചേരും. സ്ഥാനാർഥി നിർണയം സംബന്ധിച്ചുള്ള നിർദേശങ്ങൾ ഈ യോഗം ചർച്ച ചെയ്യും. അതിന് ശേഷം എത്രയും വേഗം പ്രഖ്യാപനം ഉണ്ടാകും. 9,10,11 ഈ തീയതികളിൽ ഏതെങ്കിലും ഒരു ദിവസം പ്രഖ്യാപനം ഉണ്ടാകും."
  You may also like:'സ്ഥാനാത്ഥിയെ കെട്ടിയിറക്കിയാൽ വലിയ വില നൽകേണ്ടി വരും'; ധർമ്മജനെതിരെ നിലപാട് കടുപ്പിച്ച് ദളിത് കോൺഗ്രസ്

  "യുഡിഎഫിൽ വലിയ തർക്കങ്ങൾ ഒന്നും ഇല്ല. ചർച്ചകളിലൂടെ പരിഹരിക്കാവുന്ന പ്രശ്നങ്ങളേ ഉള്ളൂ. ചില കാര്യങ്ങൾ ധാരണയാക്കാൻ ഒരു തവണ കൂടി ചർച്ച നടത്തേണ്ടതുണ്ട്. അത് ഞായറാഴ്ചക്കുള്ളിൽ പൂർത്തിയാക്കും." കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

  യുഡിഎഫിന്റെ സ്ഥാനാർഥി നിർണയം കൂടി പൂർത്തിയായ ശേഷമേ പ്രഖ്യാപനം ഉണ്ടാകൂ. മലപ്പുറം പാർലമെൻറ് സ്ഥാനാർത്ഥിയെയും നിയമ സഭ സ്ഥാനാർഥികളെയും ഒരുമിച്ച് ആകും പ്രഖ്യാപിക്കുക.

  പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടിൽ ചേർന്ന യോഗത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ,പികെ കുഞ്ഞാലിക്കുട്ടി, പിവി അബ്ദുൽ വഹാബ്, കെ.പി.എ. മജീദ്, അബ്ദുൽ സമദ് സമദാനി, ഇ ടി മുഹമ്മദ് ബഷീർ എംപി എന്നിവർ  പങ്കെടുത്തത്. മുനവറലി ശിഹാബ് തങ്ങൾ, പികെ ഫിറോസ് തുടങ്ങിയ യൂത്ത് ലീഗ് നേതാക്കളെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു.
  Published by:Naseeba TC
  First published:
  )}