ഇന്റർഫേസ് /വാർത്ത /Kerala / Assembly Elections 2021 | കുഞ്ഞാപ്പ ഇനി മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കട്ടെ; രൂക്ഷ വിമര്‍ശനവുമായി ലീഗ് അണികള്‍

Assembly Elections 2021 | കുഞ്ഞാപ്പ ഇനി മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കട്ടെ; രൂക്ഷ വിമര്‍ശനവുമായി ലീഗ് അണികള്‍

pk_kunjalikkutti

pk_kunjalikkutti

'പാര്‍ട്ടി പറഞ്ഞു, കുഞ്ഞാപ്പ മത്സരിച്ചു. പാര്‍ട്ടിയാണ് വലുത്. ആരാ പാര്‍ട്ടി, കുഞ്ഞാപ്പ തന്നെ' - ഇങ്ങനെയാണ് മറ്റൊരു പ്രവര്‍ത്തകന്റെ വിമര്‍ശനം.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ നേതൃത്വത്തിന് എതിരെ പരസ്യവിമര്‍ശനവുമായി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍. തോല്‍വിയുടെ പ്രധാന ഉത്തരവാദികള്‍ പി കെ കുഞ്ഞാലിക്കുട്ടിയും സാദിഖലി ശിഹാബ് തങ്ങളുമാണെന്ന വിമര്‍ശനവുമായി മലപ്പുറത്തെ എം എസ് എഫ് നേതാവ് രംഗത്തെത്തി. നേതാക്കളുടെ നിലപാട് യു ഡി എഫിന്റെ തിരിച്ചടിക്ക് ആക്കം കൂട്ടിയെന്നും വിമര്‍ശനമുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ നേതൃത്വത്തിന് എതിരെ മുസ്ലിം ലീഗിനുള്ളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. പി കെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചു വരവിനെതിരെയും നിര്‍ണ്ണായക തീരുമാനങ്ങള്‍ ചുരുക്കം ചില നേതാക്കള്‍ ചേര്‍ന്നെടുക്കുന്നതിന് എതിരെയുമാണ് കടുത്ത വിമര്‍ശനം.

ബംഗാൾ വിജയം: ശരത് പവാറിനെ നീക്കി മമതാ ബാനർജിയെ യുപിഎ ചെയർപേഴ്‌സൺ ആക്കാനുള്ള ശ്രമം അണിയറയിൽ

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

കുഞ്ഞാലിക്കുട്ടിയുടെ അധികാരമോഹവും സാദിഖലി തങ്ങളുടെ അപക്വമായ ഇടപെടലുകളും ക്രിസ്ത്യന്‍ വോട്ടുകളെ എതിരാക്കിയെന്നും ഇത് യു ഡി എഫിന് തന്നെ തിരിച്ചടിയായെന്നും എം എസ് എഫ് മലപ്പുറം ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറി വി പി അഹമ്മദ് സഹീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പണം ലഭിച്ചില്ല; എടിഎമ്മിന് പെട്രോൾ ഒഴിച്ചു തീയിട്ടു; സംഭവം കൊച്ചിൻ യൂണിവേഴ്സിറ്റി ക്യാംപസിൽ

അധികാരം മാത്രം ലക്ഷ്യം വെച്ചാണ് കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവെച്ച് വന്നത്. ഇത് പ്രവര്‍ത്തകരുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്നതായി. ചുറ്റിലുമുള്ള ചില ഉപദേശകര്‍ പറഞ്ഞതു കേട്ടാണ് സാദിഖലി തങ്ങള്‍ ഹാഗിയ സോഫിയ ലേഖനം എഴുതിയത്.

Assembly Election | KPCC ആസ്ഥാനമുള്ള ശാസ്തമംഗലം വാർഡിൽ കോൺഗ്രസ് മൂന്നാമത്; AKG സെന്റർ ഇരിക്കുന്ന കുന്നുകുഴിയിൽ ഒന്നാമത് LDF

ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ സംശയമുണ്ടാക്കിയ ഇത്തരം ലേഖനങ്ങള്‍ ലീഗ് ശൈലിയല്ലെന്നും പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നു. 'കുഞ്ഞാപ്പ ഇനി മലപ്പുറം ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കട്ടെ, കുഞ്ഞാപ്പക്ക് മന്ത്രിസ്ഥാനം നല്‍കണമെന്ന് പിണറായിയോട് പറയണം' തുടങ്ങിയവയാണ് വിമര്‍ശനം.

'പാര്‍ട്ടി പറഞ്ഞു, കുഞ്ഞാപ്പ മത്സരിച്ചു. പാര്‍ട്ടിയാണ് വലുത്. ആരാ പാര്‍ട്ടി, കുഞ്ഞാപ്പ തന്നെ' - ഇങ്ങനെയാണ് മറ്റൊരു പ്രവര്‍ത്തകന്റെ വിമര്‍ശനം.

നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതോടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ അണികള്‍ നിഷ്‌ക്രിയരായിരുന്നുവെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. എന്തുകൊണ്ടു തോറ്റുവെന്ന ചോദ്യത്തിന് നേതാക്കളുടെ വിശദീകരണത്തിന് കാത്തു നില്‍ക്കുന്നില്ല മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍. വരും ദിവസങ്ങളില്‍ ലീഗ് നേതൃനിരയില്‍ നിന്നും  സമാന വിമര്‍ശനങ്ങള്‍ ഉയരുമന്നാണ് സൂചന.

First published:

Tags: Assembly election, Assembly Election 2021, Muslim league, PK Kunhalikutty