മലപ്പുറം: ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്ന സി.പി.എം ആരോപണത്തില്‍ പ്രതികരണവുമായി മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കല്യാശേരിയില്‍ നടന്നത് കള്ളവോട്ടാണെങ്കില്‍ നിയമപരമായ നടപടി വേണം. ഇതേക്കുറിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് മുസ്ലീം ലീഗിഗ് ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ പി എ മജീദ് പറഞ്ഞു.
വോട്ട് ചെയ്ത വ്യക്തി ലീഗുകാരനാണോയെന്ന് വ്യക്തമല്ല. വീഡിയോയില്‍ കാണുന്ന ആള് മുസ്ലീം ലീഗുകാരനാണെങ്കില്‍ പാര്‍ട്ടിയുടെ നടപടിയുണ്ടാകും. കള്ളവോട്ട് വിഷയത്തില്‍ സി.പി.എമ്മിനെ പോലെ ന്യായീകരണങ്ങള്‍ നിരത്താന്‍ മുസ്ലീം ലീഗ് ശ്രമിക്കില്ലെന്നും മജീദ് വ്യക്തമാക്കി.
കാസര്‍കോട് മണ്ഡലത്തില്‍ സി.പി.എം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കള്ളവോട്ടു ചെയ്യുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിന്നാലെയാണ് ലീഗിനെതിരെയും ആരോപണവുമായി സി.പി.എം രംഗത്തെത്തിയത്.
Also Read 'നമ്മുടെ കാലത്തെ ദൈവത്തിന്റെ പടം' പങ്കുവെച്ച് ജോയ് മാത്യു
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 lok sabha elections, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Bogus vote, Election work, K muraleeshdaran, Kozhikode, Ldf, Loksabha eclection 2019