'തര്‍ക്കം കണ്ട് ആരും പനിക്കേണ്ട; പാലായിൽ ജയം യു.ഡി.എഫിനൊപ്പം': പി.കെ കുഞ്ഞാലിക്കുട്ടി

തര്‍ക്കങ്ങളൊക്കെ അന്ന് ഇല്ലാതായി തീരും. ഒരു തരത്തിലുള്ള വിവാദത്തിനും സ്ഥാനമില്ലെന്നും കുഞ്ഞാലിക്കുട്ടി

news18-malayalam
Updated: August 31, 2019, 4:47 PM IST
'തര്‍ക്കം കണ്ട് ആരും പനിക്കേണ്ട; പാലായിൽ ജയം യു.ഡി.എഫിനൊപ്പം': പി.കെ കുഞ്ഞാലിക്കുട്ടി
പി കെ കുഞ്ഞാലിക്കുട്ടി
  • Share this:
കോഴിക്കോട്: പാലാ ഉപതെരഞ്ഞെടുപ്പില്‍ വിജയം യു.ഡി.എഫിനൊപ്പമിയിരിക്കുമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. തര്‍ക്കം കണ്ട് ആരും പനിക്കേണ്ട. ഇതിലും വലിയ തര്‍ക്കം ഉണ്ടായപ്പോഴും വിജയം യു.ഡി.എഫിനൊപ്പമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ഇതിന് ഉദാഹരണമാണ്. അടുത്ത യു.ഡി.എഫ് യോഗത്തില്‍ പാലായിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി

വൻ ഭൂരിപക്ഷത്തിന് യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിക്കും. തര്‍ക്കങ്ങളൊക്കെ അന്ന് ഇല്ലാതായി തീരും. ഒരു തരത്തിലുള്ള വിവാദത്തിനും സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പൗര ത്വരജിസ്റ്ററിനു പിന്നില്‍ ഹിഡന്‍ അജണ്ടയുണ്ട്. പൗരന്‍മാരെ രണ്ടായി തരംതിരിക്കുകയാണ് ലക്ഷ്യം. ഇത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read പാലായിൽ സ്ഥാനാർഥിയാകാൻ യോഗ്യതയുള്ള 18 കേരള കോൺഗ്രസുകാർ ആരൊക്കെ ? 

First published: August 31, 2019, 4:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading