• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'വലിയ രീതിയിൽ വർഗ്ഗീയമായി ലീഗ് മാറുന്നു; മുസ്ലിം തീവ്രവാദികളുടെ മുദ്രാവാക്യങ്ങൾ ലീഗ് ഏറ്റെടുത്തിരിക്കുന്നു'; ലീഗിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

'വലിയ രീതിയിൽ വർഗ്ഗീയമായി ലീഗ് മാറുന്നു; മുസ്ലിം തീവ്രവാദികളുടെ മുദ്രാവാക്യങ്ങൾ ലീഗ് ഏറ്റെടുത്തിരിക്കുന്നു'; ലീഗിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

മുസ്ലിം തീവ്രവാദികളുടെ മുദ്രാവാക്യങ്ങൾ ലീഗ് ഏറ്റെടുത്തിരിക്കുകയാണെന്നും പിണറായി വിജയൻ

  • Share this:
    കൊച്ചി: മുസ്ലിം ലീഗിനെതിരെ( Muslim League) ആഞ്ഞടിച്ച്  മുഖ്യമന്ത്രി പിണറായി വിജയൻ(Pinarayi Vijayan). ലീഗ് വലിയ രീതിയിൽ വർഗ്ഗീയമായി  മാറുകയാണെന്നും മുസ്ലിം തീവ്രവാദികളുടെ മുദ്രാവാക്യങ്ങൾ ലീഗ് ഏറ്റെടുത്തിരിക്കുകയാണെന്നും പിണറായി വിജയൻ ആരോപിച്ചു. കളമശ്ശേരിയിൽ സി പി ഐ എം എറണാകുളം ജില്ല  സമ്മേളനം ഉദ്ഘാടനം ചെയ്തത്  സംസാരിക്കുകയായിരുന്നു അദ്ദേഹം.

    വഖഫ് വിഷയത്തിൽ ലീഗിൻ്റെ നിലപാട് ഇത് വ്യക്തമാക്കുന്നുണ്ട്.  മുസ്ലിം തീവ്രവാദികളുടെ മുദ്രാവാക്യങ്ങൾ ലീഗ് അതേപടി ഏറ്റെടുത്തിരിക്കുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. ആദരണിയരായ മത നേതാക്കളെപ്പോലും അവഹേളിക്കുകയാണ്. മുസ്ലിം തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്നതിനെതിരെ ലീഗിൽ നിന്നു തന്നെ എതിർപ്പുയരുമെന്നും പിണറായി വിജയൻ പറഞ്ഞു. സ്വത്വ രാഷ്ട്രീയം ഉയർത്തിക്കൊണ്ടുവരാൻ ചിലർ ശ്രമിക്കുന്നുണ്ട്. അതും സൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ വികസന പദ്ധതികൾക്ക് തടയിടാൻ  കേന്ദ്രസർക്കാർ ആവുന്നതും ശ്രമിക്കുന്നുണ്ട്. ഇതിന് ഒപ്പം നിൽക്കുകയാണ് യുഡിഎഫ് മറ്റ് വർഗീയ പാർട്ടികളും.

    സിൽവർ ലൈൻ പദ്ധതി എതിർക്കുന്നത് ഇതുകൊണ്ടാണ്. തെറ്റായ പ്രചാരവേലകൾക്കൊപ്പം യു ഡി എഫും 'ജമാഅത്തെ ഇസ്ലാമിയും ഒപ്പം കൂടുന്നുണ്ട്. രാജ്യത്തിൻ്റെ നികുതി വരുമാനത്തിൻ്റെ 2 % താഴെ മാത്രമാണ് കേരളത്തിന് ലഭിക്കുന്നത്. പ്രഖ്യാപിച്ച പല പദ്ധതികളും കേരളത്തിന് ലഭിക്കുന്നുമില്ല. റെയിൽവെ പദ്ധതികൾ ഇതിന് ഉദാഹരണമാണ്. ഇത് നേടാൻ   യോജിച്ച പോരാട്ടത്തിന് പ്രതിപക്ഷം ഒരുക്കമല്ല. ഫലത്തിൽ കേന്ദ്ര തീരുമാനങ്ങളെ യു ഡി എഫ് പിന്തുണയുകയാണ്.

    ഈ സമരങ്ങളിൽ  മുസ്ലീ ലീഗ്, ജമാഅത്തെയുമായി കൂട്ടുകൂടുകയാണ്. വലിയ രീതിയിൽ തന്നെ ലീഗ് വർഗ്ഗീയമായി മാറിക്കഴിഞ്ഞു. ഇതിന് നവമാധ്യമങ്ങളിൽ ഇടുന്ന പോസ്റ്റുകൾ മാത്രം ശ്രദ്ധിച്ചാൽ മതിയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.  വർഗ്ലീയ വികാരം ഉണ്ടാക്കുന്ന പോസ്റ്റുകളാണ് സംഘപരിവാറും ഇസ്ലാമിക തീവ്രവാദികളും ചെയ്യുന്നത്. ഈ നാട് നേടിയ നേട്ടങ്ങൾ വർഗ്ഗ ഐക്യത്തിൻ്റെ ഭാഗമായി ഉണ്ടായതാണ്. ഇതിനെ തകർക്കാൻ പലരും ശ്രമിക്കുന്നു. അവർക്ക് യു ഡി എഫ് കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

    കേന്ദ്ര സർക്കാരാകട്ടെ മത നിരപേക്ഷതയുടെ എല്ലാ ഘടകങ്ങളും ഇല്ലാതാക്കുകയാണ്. ന്യൂന പക്ഷങ്ങക്കെതിരെ സംഘടിത ആക്രമണം നടത്തുകയാണ് ബി ജെ പി. പിന്നോക്കക്കാർക്കെതിരെ രാജ്യവ്യാപകമായി അതിക്രമങ്ങൾ വർദ്ധിക്കുന്നുണ്ട്. പക്ഷെ ന്യൂനപക്ഷ അക്രമ സംഭവങ്ങളെ കേന്ദ്രം വെള്ള പൂശുകയാണ്. ജ്യുഡീഷ്യറിയിൽ പോലും കേന്ദ്രം കടന്നു കയറുന്ന സ്ഥിതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

    ബി ജെ പിയുടെ നയങ്ങൾക്ക് വിരുദ്ധമായി ചേർന്നു നിൽക്കാൻ കഴിയുക ഇടതു പക്ഷത്തിന് മാത്രമാണ്. കോൺഗ്രസിന് ബിജെപിക്ക് ബദലാകാൻ കഴിയില്ല. കോൺഗ്രസിൻ്റെ ജയ്പൂർ റാലി ഇത് വ്യക്തമാക്കി കഴിഞ്ഞു. മൃദു ഹിന്ദുത്വ നിലപാടാണ് തങ്ങളുടേതെന്ന് രാഹുൽ ഗാന്ധി ജയ്പൂർ റാലിയിൽ പറഞ്ഞു.  കോൺഗ്രസിനെ പണ്ടു നയിച്ച പലരും ഇന്ന് ബിജെപി നേതാക്കളാണ്. ബിജെപിക്ക് ഇനിയും അവസരം ലഭിക്കകയാണെങ്കിൽ അത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും. ഇതിനെ എതിരിടാൻ കഴിയുന്ന മതനിരപേക്ഷ ശക്തികൾ കടന്നു വരണം. ഇതിൽ വലിയ സംഭാവന ഇടതു പക്ഷത്തിന് ചെയ്യാനാകുമെന്നും പിണറായി വിജയൻ പറഞ്ഞു.
    Published by:Sarath Mohanan
    First published: