മലപ്പുറം: കേരളം വർഗീയ പാർട്ടികൾക്ക് കീഴടങ്ങാത്തതിന്റെ ക്രെഡിറ്റ് മുസ്ലീം ലീഗിന് ആണെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഉത്തര്‍പ്രദേശില്‍ മതേതര വോട്ടുകള്‍ ഭിന്നിച്ചതില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പങ്കുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്ലാ മതേതര പാര്‍ട്ടികളും ഒന്നിച്ചു നിന്നിരുന്നെങ്കില്‍ യുപിയില്‍ ബിജെപിയുടെ കഥ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ത്യക്കാവശ്യമായ ന്യൂനപക്ഷ രാഷ്ട്രീയം മുന്നോട്ട് വയ്ക്കാന്‍ മുസ്ലീം ലീഗിന് മാത്രേമേ കഴിഞ്ഞിട്ടുള്ളൂവെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് മാതൃകയാക്കാവുന്ന രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടാക്കാന്‍ കഴിഞ്ഞത് മുസ്ലീം ലീഗിന് മാത്രമാണ്. ദേശീയതലത്തില്‍ മതേതര കക്ഷികള്‍ കുറേക്കൂടി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന സന്ദേശമാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നതെന്നും സാദിഖലി തങ്ങൾ പറഞ്ഞു. കേരളത്തില്‍ മുസ്ലീം ലീഗിനെ മാറ്റി നിര്‍ത്താന്‍ ആര്‍ക്കും കഴിയില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ മലപ്പുറത്ത് പറഞ്ഞു.
'ഒരു കാര്യത്തിൽ സ്മൃതി ഇറാനിയെ നമിക്കുന്നു'; കോൺഗ്രസ് വേദിയിൽ വിമർശനവുമായി ടി പദ്മനാഭൻകൊച്ചി: കോൺഗ്രസ് വേദിയിൽ പാർട്ടിക്കെതിരെ രൂക്ഷവിമർശനവുമായി മലയാളത്തിന്റെ കഥാകാരൻ ടി പദ്മനാഭൻ. ഒരു തവണ തോറ്റ ശേഷവും സ്മൃതി ഇറാനി അമേത്തിയിൽ പോയി മത്സരിച്ച് രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു ടി പദ്മനാഭന്റെ വിമർശനം. താൻ സ്മൃതി ഇറാനിയുടെ ആരാധകനല്ലെന്നും, ഇനിയൊട്ട് ആവുകയുമില്ലെന്നും, എന്നാൽ തോറ്റശേഷവും അമേത്തിയിൽ പോയി വിജയം നേടിയ കാര്യത്തിൽ അവരെ നമിക്കുന്നുവെന്നും ടി പദ്മനാഭൻ പറഞ്ഞു. എറണാകുളം ഡിസിസി സംഘടിപ്പിച്ച സബർമതി പഠനകേന്ദ്രത്തിന്റെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ടി പദ്മനാഭൻ.
തോറ്റതിന് ശേഷവും നിത്യവും അവർ ആ മണ്ഡലത്തിൽ പോയി. അതിന്റെ ഫലം അഞ്ച് വർഷത്തിനുള്ളിൽ അവർക്ക് കിട്ടി. അതോടെയാണ് ബഹുമാന്യനായ രാഹുൽജി വയനാട്ടിലേക്ക് വരാൻ കാരണമായത്. ഒരു കൂട്ടർ തീരുമാനിച്ചാൽ കോൺഗ്രസിനെ തോൽപ്പിക്കാനും പാടെ തൂത്തുവാരി മാറ്റാനും സാധിക്കും. അത്തരക്കാർ അതിന് വേണ്ടി അവിരാമം പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. അത് മറ്റാരുമല്ല കോൺഗ്രസുകാർ തന്നെയാണ്. അട്ടയെപ്പോലെ ചിലർ അധികാരത്തിൽ കടിച്ചുതൂങ്ങുന്നത് വലിയ ദാരുണമാണെന്നും ടി പദ്മനാഭൻ പറഞ്ഞു.
Also Read-
Congress| 'റോബർട്ട് വദ്രയുടെ കുറവു കൂടിയേ കോൺഗ്രസിനുള്ളൂ'; കോണ്‍ഗ്രസ് വേദിയില്‍ രാഹുല്‍ ഗാന്ധിയെ അടക്കം വിമര്‍ശിച്ച് ടി.പദ്മനാഭന്ഗാന്ധി കുടുംബത്തിനെതിരെയും ടി പദ്മനാഭൻ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. റോബർട്ട് വദ്ര രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന വാർത്തകൾ വന്നിരുന്നു. ഇനി വാദ്ര കൂടി കോൺഗ്രസിലേക്ക് വരേണ്ട കുറവ് മാത്രമെയുള്ളുവെന്നും ടി പദ്മനാഭൻ പരിഹസിച്ചു. പ്രതിപക്ഷനേതാവ് വി ഡി സതീശൻ, എം എം ഹസൻ, എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് എന്നീ മുതിർന്ന നേതാക്കൾ വേദിയിൽ ഇരിക്കുമ്പോഴാണ് ടി പദ്മനാഭൻ കോൺഗ്രസിനെതിരായ പരാമർശങ്ങൾ നടത്തിയത്.
എന്നാൽ 1940 മുതൽ താൻ കോൺഗ്രസുകാരനാണെന്നും ഇത്രയും കാലത്തെ പരിചയമുള്ളത് കൊണ്ടാണ് ഇത്തരമൊരു വിമർശനം ഉന്നയിക്കുന്നതെന്നും ടി പദ്മനാഭൻ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.