കാസർഗോഡ്: മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ ടി ഇ അബ്ദുള്ള അന്തരിച്ചു. 65 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അന്ത്യം. മരിക്കുമ്പോൾ ഭാര്യയും മക്കളും മറ്റ് ബന്ധുക്കളും അടുത്തുണ്ടായിരുന്നു. വിവരമറിഞ്ഞ് നിരവധി സംസ്ഥാന മുസ്ലീം ലീഗ് നേതാക്കൾ ആശുപത്രിയിൽ എത്തി കൊണ്ടിരിക്കുകയാണ്. കാസർകോട് നഗരസഭ ചെയർമാനായിരുന്ന ടി ഇ അബ്ദുള്ള മുൻ എംഎൽഎ ടി എ ഇബ്രാഹിമിന്റെ മകനാണ്.
പതിവ് പരിശോധനയ്ക്കായി ജനുവരി 18ന് ആശുപത്രിയിലെത്തിയ ടി ഇ അബ്ദുള്ളയെ തുടര്‍ന്ന് അഡ്മിറ്റ് ചെയ്തിരുന്നു. രക്തം ഛര്‍ദിച്ച് നില ഗുരുതരമായതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു.
ഒന്നര മാസം മുമ്പ് ട്രെയിനില്‍ കൊച്ചിയിലേക്ക് പോകുന്നതിനിടെ കോഴിക്കോട്ടെത്തുന്നതിന് മുമ്പ് നെഞ്ചുവേദനയെ തുടര്‍ന്ന് ടി ഇ അബ്ദുള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ദിവസങ്ങളോളം നീണ്ട ചികിത്സയെ തുടര്‍ന്ന് സുഖം പ്രാപിച്ച് നാട്ടില്‍ എത്തിയിരുന്നു. പ്രധാന പൊതുപരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നു.
ഏറ്റവും ഒടുവിലായി മുസ്ലീം ലീഗ് കാസര്‍കോട് മുന്‍സിപ്പല്‍ കൗണ്‍സില്‍ ഭാരവാഹികളെ തെരെഞ്ഞടുക്കുന്ന യോഗത്തിലും മാലിക് ദീനാര്‍ ഉറൂസ് പരിപാടിയിലും സജീവ സാന്നിധ്യമായിരുന്നു. അതിനിടെയാണ് വീണ്ടും ഈ മാസം 18 ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.