നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Local Body Elections 2020| തിരുവനന്തപുരത്ത് മുസ്ലിംലീഗ് നേതാവിന്റെ വീടിന് നേരെ ആക്രമണം

  Local Body Elections 2020| തിരുവനന്തപുരത്ത് മുസ്ലിംലീഗ് നേതാവിന്റെ വീടിന് നേരെ ആക്രമണം

  പെരിങ്ങമ്മല പഞ്ചായത്ത് വൈസ് പ്രസി‍ഡന്റ് സ്ഥാനത്തെ ചൊല്ലി മുസ്ലിംലീഗും കോൺഗ്രസും തമ്മിൽ തർക്കം തുടരുന്നതിനിടെയാണ് അക്രമം.

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുരം: പെരിങ്ങമ്മല ചിറ്റൂരിൽ മുസ്ലിം ലീഗ് നേതാവിന്റെ വീടിന് നേരെ ആക്രമണം. മുസ്ലിംലീഗ് വാമനപുരം മണ്ഡലം പ്രസിഡന്റ് ഇടവം ഖാലിദിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. അക്രമണത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരെന്ന് മുസ്ലിം ലീഗ് ആരോപിച്ചു. സംഭവത്തിൽ പാലോട് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

   Also Read-  പ്രശസ്ത കവി അനിൽ പനച്ചൂരാൻ അന്തരിച്ചു

   ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് ബൈക്കിലെത്തിയ മൂന്നംഗസംഘം ഖാലിദിന്റെ വീടിന് നേരെ ആക്രമണം നടത്തിയത്. അക്രമിസംഘം വീടിന്റെ ജനൽചില്ലുകൾ തകർത്തു. ഖാലിദിന്റെ കാറിന് നേരെയും ആക്രമണമുണ്ടായി. പെരിങ്ങമല പഞ്ചായത്ത് വൈസ് പ്രസി‍ഡന്റ് സ്ഥാനത്തെ ചൊല്ലി മുസ്ലിംലീഗും കോൺഗ്രസും തമ്മിൽ തർക്കം തുടരുന്നതിനിടെയാണ് അക്രമം. ലീഗ് നിർദേശിച്ച ആൾക്ക് പകരം ലീഗിലെ തന്നെ മറ്റൊരാൾക്കാണ് കോൺഗ്രസ് വൈസ് പ്രസിഡന്റ് സ്ഥാനം നൽകിയത്.

   Also Read- 'ചോര വീണ മണ്ണും വ്യത്യസ്തനാമൊരു ബാർബറാം ബാലനും'; മലയാളി ഏറ്റുചൊല്ലിയ അനിൽ പനച്ചൂരാൻ വരികൾ

   ഇതിനെതിരെ രണ്ട് ദിവസം മുൻപ് ലീഗ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. പിന്നാലെ യൂത്ത് കോൺഗ്രസും പ്രകടനം നടത്തി. തർക്കങ്ങളുടെ ഭാഗമായാണ് തന്റെ വീടാക്രമിച്ചതെന്നും, പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്നും ലീഗ് ആരോപിക്കുന്നു. എന്നാൽ വൈസ് പ്രസിഡന്റായി ലീഗ് നിർദേശിച്ച ആൾക്ക് സീറ്റ് നൽകിയാൽ സ്വതന്ത്രർ പിന്തുണയ്കക്കില്ലെന്ന് അറിയിച്ചതിനാലാണ് മറ്റൊരാൾക്ക് പ്രസി‍ഡന്റ് സ്ഥാനം നൽകിയതെന്നും ആക്രമണവുമായി പാർട്ടിക്ക് ബന്ധമില്ലെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് വരികയാണെന്നും പാലോട് പൊലീസ് അറിയിച്ചു
   Published by:Rajesh V
   First published:
   )}