• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'നായനാരുടെ പോലീസിന്റെ തോക്കിന് മുന്നില്‍ നെഞ്ചുവിരിച്ചവരുടെ പിന്മുറക്കാരെ ഉടുക്കുകൊട്ടി പേടിപ്പിക്കണ്ട'; കെ പി എ മജീദ്

'നായനാരുടെ പോലീസിന്റെ തോക്കിന് മുന്നില്‍ നെഞ്ചുവിരിച്ചവരുടെ പിന്മുറക്കാരെ ഉടുക്കുകൊട്ടി പേടിപ്പിക്കണ്ട'; കെ പി എ മജീദ്

ഭാഷാ സമര പോരാട്ടത്തിൽ ഇടനെഞ്ചിലേക്ക് വെടിയേറ്റു വാങ്ങിയവരാണ്. പിന്തിരിഞ്ഞോടിയിട്ടില്ല.

 • Last Updated :
 • Share this:
  മലപ്പുറം: കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയിലെ (Waqf Rally) നടന്ന വിവാദ പ്രസംഗത്തിന്റെ പേരില്‍ കേസെടുത്തതിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗ് (Muslim League) നേതാവും തിരൂരങ്ങാടി എംഎല്‍എയുമായ കെ പി എ മജീദ് (K P A Majeed).

  ഭാഷാ സമര പോരാട്ടത്തില്‍ ഇടനെഞ്ചിലേക്ക് വെടിയേറ്റു വാങ്ങിയവരാണ്. പിന്തിരിഞ്ഞോടിയിട്ടില്ല. അന്ന് ആറായിരം പേര്‍ക്കെതിരെയായിരുന്നു കേസ്. നായനാരുടെ പോലീസിന്റെ തോക്കിന് മുന്നില്‍ നെഞ്ചുവിരിച്ചവരുടെ പിന്മുറക്കാരെ ഉടുക്ക് കൊട്ടി പേടിപ്പിക്കാമെന്ന പിണറായിയുടെ വ്യാമോഹം വെറുതെയാണെന്ന്  അദ്ദേഹം പറഞ്ഞു.

  വഖഫ് സംരക്ഷണ റാലിയിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ കല്ലായിക്കെതിരെ പോലീസ്  കേസെടുത്തിരുന്നു.

  ഫേസ്ബുക്ക്  പോസ്റ്റിന്റെ പൂർണ്ണ രൂപം

  ഭാഷാ സമര പോരാട്ടത്തിൽ ഇടനെഞ്ചിലേക്ക് വെടിയേറ്റു വാങ്ങിയവരാണ്. പിന്തിരിഞ്ഞോടിയിട്ടില്ല.

  അന്ന് ആറായിരം പേർക്കെതിരെയായിരുന്നു കേസ്.

  നായനാരുടെ പോലീസിന്റെ തോക്കിന് മുന്നിൽ നെഞ്ചുവിരിച്ചവരുടെ പിന്മുറക്കാരെ ഉടുക്ക് കൊട്ടി പേടിപ്പിക്കാമെന്ന പിണറായിയുടെ വ്യാമോഹം വെറുതെയാണ്.


  മുസ്‌ലിംലീഗ് ഒരു പോർമുഖത്താണ്.

  ഭീഷണിപ്പെടുത്തിയും കേസെടുത്തും ലീഗിനെ പിന്തിരിപ്പിക്കാമെന്ന് കരുതേണ്ട. വിഷയം മാറ്റേണ്ട.

  കൊത്തിയ പാമ്പിനെക്കൊണ്ട് തന്നെ വിഷമിറക്കാനും അറിയാം.

  പിണറായിക്ക് മുട്ട് മടക്കേണ്ടി വരും.

  പിന്തിരിഞ്ഞോടേണ്ടി വരും.


  മുസ്ലിം ലീഗ് രാഷ്ട്രീയ സംഘടനയാണോ മതസംഘടനയാണോ എന്ന് ചോദിക്കുന്ന മുഖ്യമന്ത്രിക്ക് സ്ഥലജല ഭ്രമം; എം കെ മുനീർ

  വഖഫ് സംരക്ഷണ സമ്മേളനത്തെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് അതേ ഭാഷയില്‍ മറുപടി പറയുകയാണ് ഡോ. എം കെ മുനീര്‍ എം എല്‍ എ. ഇ എം എസിന്‍റെ മന്ത്രിസഭയിലുണ്ടായിരുന്ന പാർട്ടിയാണ് മുസ്ലീം ലീഗ്. ഇത് രാഷ്ട്രീയ പാർട്ടിയാണോ എന്ന് ചോദിക്കുന്ന മുഖ്യമന്ത്രിക്ക് സ്ഥലജല ഭ്രമമാണ്. മുഖ്യമന്ത്രിയുടേത് ഏറ്റവും തരം താഴ്ന്ന രാഷ്ട്രീയമാണ്. ലീഗ് ഓടിളക്കിയല്ല സഭയിലെത്തിയത്. മുസ്ലീം ലീഗ് മിണ്ടണ്ട എന്ന് പറഞ്ഞാൽ ഞങ്ങളിനി സഭയിൽ ഇടപെടണ്ട എന്നാണോ? മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുന്നു. എകെജി സെൻററിലുള്ളവരോട് കാണിക്കുന്ന ധാർഷ്ട്യം ലീഗിനോട് വേണ്ടെന്നും എം കെ മുനീര്‍  പറഞ്ഞു.  മുഖ്യമന്ത്രി ലീഗിന്‍റെ തലയിൽ കയറി നിരങ്ങണ്ട. പള്ളിയിൽ ലീഗ് സംസാരിച്ചാൽ വർഗീയ  സംഘർഷമുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ക്രിസ്തീയ സമൂഹം പള്ളികളിൽ ഇടയലേഖനം വായിക്കാറില്ലേ? ഒരു സമുദായം മാത്രം ഒന്നും മിണ്ടാൻ പാടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രി മതങ്ങളെ ഹൈജാക്ക് ചെയ്യുകയാണ്. മതനിരാസം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും എം കെ മുനീര്‍ കുറ്റപ്പെടുത്തി.

  മുസ്ലിം ലീഗ് രാഷ്ട്രീയ സംഘടനയാണോ മതസംഘടനയാണോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന് എം കെ. മുനീര്‍ എം എല്‍ എ മറ്റൊരു മറുചോദ്യം ചോദിക്കുന്നു.
  “അദ്ദേഹത്തിന്റെ ചോദ്യത്തിന് ഞങ്ങള്‍ക്ക് അങ്ങോട്ട് ചോദിക്കാനുള്ളത് പിണറായി കമ്മ്യൂണിസ്റ്റാണൊ എന്നാണ്. കമ്മ്യൂണിസത്തിന്റെ പഴയകാല നിര്‍വചനത്തന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റല്ല എന്നാണ് ഞങ്ങള്‍ എല്ലാവരും വിശ്വസിക്കുന്നത്. അങ്ങനെ തന്നെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുള്ള ഭൂരിഭാഗം അണികളും വിശ്വസിക്കുന്നത്,” മുനീര്‍ പറഞ്ഞു. മുസ്ലിം ലീഗ് സംഘടിപ്പിച്ച മഹാസമ്മേളനം കണ്ട് വിഭ്രാന്തി പൂണ്ടിരിക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറയുന്ന കാര്യങ്ങളെല്ലാം വാസ്തവ വിരുദ്ധമാണെന്നും എം കെ മുനീര്‍ കൂട്ടിച്ചേര്‍ത്തു.

  Also read- Waqf Rally | കോവിഡ് പ്രോട്ടോകോൾ ലംഘനം; ലീഗിന്റെ വഖഫ് റാലിക്കെതിരെ കേസെടുത്ത് പോലീസ്

  അതേസമയം വഖഫ്  സംരക്ഷണ റാലിയിൽ പങ്കെടുത്ത ലീഗ് നേതാക്കൾക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ഗതാഗത തടസ്സം സൃഷ്ടിച്ചതിനും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീര്‍ എന്നിവരുള്‍പ്പെടെ അഞ്ച് നേതാക്കള്‍ക്കും കണ്ടാലറിയാവുന്ന പതിനായിരം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസെടുത്തത്. വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‍സിക്ക് വിട്ട നടപടിയിൽ പ്രതിഷേധിച്ച് മുസ്‌ലിം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനത്തില്‍ വിവിധ ജില്ലകളിൽ നിന്നായി  പതിനായിരക്കണക്കിന് പ്രവർത്തകര്‍ എത്തിയിരുന്നു.

  ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, എം കെ മുനീർ എംഎൽഎ, ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി എം എ സലാം, തമിഴ്നാട് വഖഫ് ബോർഡ് ചെയർമാനും തമിഴ്നാട് മുസ്‍ലിം ലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റുമായ എം അബ്ദുറഹ്മാൻ, പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, കെപിഎ മജീദ് എംഎൽഎ, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, കെ എം ഷാജി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, അബ്ദുറഹ്മാൻ കല്ലായി, പി കെ ഫിറോസ്, എം സി മായിൻഹാജി തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

  Also read- VD Satheesan| 'സര്‍വകലാശാലകളെ പാര്‍ട്ടി സെല്ലുകളാക്കി മാറ്റുന്നു; മുഖ്യമന്ത്രിയേക്കാള്‍ പാര്‍ട്ടി സെക്രട്ടറിയെ ചാന്‍സലറാക്കുന്നതാണ് നല്ലത്': പ്രതിപക്ഷ നേതാവ്

  പൊലീസ് നടപടിക്കെതിരെ വിമര്‍ശനവുമായി എം കെ മുനീർ രംഗത്തെത്തി. ലീഗ് നേതൃത്വം പ്രതീക്ഷിക്കാത്ത ജനസഞ്ചയമാണ് കോഴിക്കോട് എത്തിയത്. ലീഗ് ഇത്രയധികം ആളുകൾ എത്തണമെന്ന് ആഹ്വാനം ചെയ്തിട്ടില്ല. കമ്മീഷണറോട് സംസാരിച്ചാണ് മാർച്ചിൻ്റെ റൂട്ടടക്കം തീരുമാനിച്ചത്. എന്നിട്ട് പൊലീസ് പെർമിഷൻ ഇല്ലെന്ന് പറയുന്നത് ശരിയല്ലെന്ന് എം കെ മുനീർ പ്രതികരിച്ചു.

  Published by:Jayashankar AV
  First published: