• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'വാളെടുക്കണമെന്ന് പറയുന്നവര്‍ ഏത് ഇസ്ലാമിന്റെ ആളുകളാണ്?' നിരോധനം കൊണ്ട് തീരാത്ത പ്രശ്‌നമെന്ന് എം കെ മുനീര്‍

'വാളെടുക്കണമെന്ന് പറയുന്നവര്‍ ഏത് ഇസ്ലാമിന്റെ ആളുകളാണ്?' നിരോധനം കൊണ്ട് തീരാത്ത പ്രശ്‌നമെന്ന് എം കെ മുനീര്‍

'സെക്കുലര്‍ ശക്തികളുടെ കൂടെ ഒരുമിച്ച് നിന്നാല്‍ മാത്രമേ ഫാസിസത്തെ നേരിടാന്‍ പറ്റൂ. ബിജെപി അല്ലെങ്കില്‍ ആര്‍എസ്എസ് എന്ന് പറയുന്ന വിപത്തിനെയും നേരിടേണ്ടതുണ്ട്' എം.കെ മുനീര്‍

എം.കെ മുനീർ

എം.കെ മുനീർ

  • Share this:
    കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതില്‍ പ്രതികരണവുമായി മുസ്ലീം ലീഗ് നേതാവ് എം.കെ മുനീര്‍. പുതിയ തലമുറയെ വഴി തെറ്റിക്കുന്നവരാണ് പോപ്പുലര്‍ ഫ്രണ്ടെന്നും സമുദായക്കാര്‍ തന്നെ ഇത്തരക്കാരെ നേരിടണമെന്നും എം കെ മുനീര്‍ പറഞ്ഞു.

    പണ്ട് ആര്‍എസ്എസും നിരോധിച്ചിരുന്നു. പക്ഷേ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ അവര്‍ തിരികെവന്നു. ഇതിനെ ആശയപരമായി നേരിടുകയും അതിനെ വേരോടുകൂടി പിഴുതെറിയുകയും ചെയ്യണം എന്നും എംകെ മുനീര്‍ പ്രതികരിച്ചു.

    Also Read-Popular Front| പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്കും അനുബന്ധ സംഘടനകൾക്കും അഞ്ചുവർഷത്തേക്ക് നിരോധനം

    സെക്കുലര്‍ ശക്തികളുടെ കൂടെ ഒരുമിച്ച് നിന്നാല്‍ മാത്രമേ ഫാസിസത്തെ നേരിടാന്‍ പറ്റൂ. ബിജെപി അല്ലെങ്കില്‍ ആര്‍എസ്എസ് എന്ന് പറയുന്ന വിപത്തിനെയും നേരിടേണ്ടതുണ്ട്. അപ്പൊ അവര്‍ക്ക് കൂടി ശക്തി നല്‍കുന്ന രീതിയില്‍ ഉള്ള വികാസങ്ങളല്ല ഉണ്ടാകേണ്ടതെന്ന് മുനീര്‍ പറഞ്ഞു.

    Also Read-PFI Ban | ഓപ്പറേഷന്‍ ഒക്ടോപസില്‍ രാജ്യവ്യാപക പരിശോധന മുതല്‍ പോപ്പുലര്‍ഫ്രണ്ട് നിരോധനം വരെ

    യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം  അഞ്ചുവർഷത്തേക്കാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചിരിക്കുന്നത്. സംഘടനയുടെ പ്രവർത്തനം നിയമവിരുദ്ധമെന്ന്  കണ്ടെത്തലിനെ തുടർന്നാണ് നടപടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട അനുബന്ധ സംഘടനകൾക്കും നിരോധനം ബാധകമാണ്. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് നിരോധനം.
    Published by:Jayesh Krishnan
    First published: