നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • മുസ്ലിം സംഘടനകളെ പരിഹസിച്ച് ലീഗ് നേതാവ്; സര്‍ക്കാറിന്റെ ആയുസിനായി 'ഫാത്തിഹ' ഓതിക്കോളൂവെന്ന് വിമര്‍ശനം

    മുസ്ലിം സംഘടനകളെ പരിഹസിച്ച് ലീഗ് നേതാവ്; സര്‍ക്കാറിന്റെ ആയുസിനായി 'ഫാത്തിഹ' ഓതിക്കോളൂവെന്ന് വിമര്‍ശനം

    'പള്ളി തുറക്കാന്‍ അനുമതിക്കായി സമരം ചെയ്യുന്ന മുസ്ലിം സമുദായത്തിന് പിണറായിയുടെ വക നല്ല സമ്മാനമാണ് ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്ന തീരുമാനം'

    TP-Ashrafali

    TP-Ashrafali

    • Share this:
    കോഴിക്കോട്: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ മുസ്ലിം സംഘടനകളെ പരിഹസിച്ച് ലീഗ് യുവ നേതാവും എം.എസ്.എഫ് ദേശീയ പ്രസിഡണ്ടുമായ ടി. പി അഷ്‌റഫലി. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരാന്‍ ഒളിഞ്ഞും തെളിഞ്ഞും പണിയെടുത്ത മുസ്ലിം സംഘടനകള്‍ സര്‍ക്കാറിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാര്‍ത്ഥിച്ചോളൂവെന്നാണ് അഷ്‌റഫലിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ പരിഹാസം. അതേസമയം പോസ്റ്റിന് താഴെ വിമര്‍ശനവുമായി സമസ്ത, എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തി.

    'സച്ചാര്‍ കമ്മീഷന്‍ നിര്‍ദേശത്തില്‍ വെള്ളം ചേര്‍ത്ത് സ്‌കോളര്‍ഷിപ്പ് 80:20  ആനുപാദമാക്കി ആദ്യം സി.പി.എം മുസ്ലിംകളെ ചതിച്ചത് പാലോളി കമ്മീഷനിലൂടെയാണ്. ഇപ്പോള്‍ ആ 80:20 എടുത്ത് കളഞ്ഞ് ചതി പൂര്‍ത്തീകരിച്ചത് പിണറായി വിജയിനിലൂടെ. പള്ളി തുറക്കാന്‍ അനുമതിക്കായി സമരം ചെയ്യുന്ന മുസ്ലിം സമുദായത്തിന് പിണറായിയുടെ വക നല്ല സമ്മാനമാണ് ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്ന ഇന്നത്തെ തീരുമാനം. രണ്ടാം പിണറായി സര്‍ക്കാര്‍ വരാന്‍ ഒളിഞ്ഞും തെളിഞ്ഞും പണിയെടുത്ത മുസ്ലിം സംഘടനകള്‍ ഈ സര്‍ക്കാരിന്റെ ആയുരാരോഗ്യ സൗഖ്യത്തിന്നായി ഒരു ഫാത്തിഹ കൂടി ഹദിയ ചെയ്യേണ്ടതാണ്.'- ഇതാണ് ടി.പി അഷ്‌റഫലിയുടെ പോസ്റ്റ്.

    നിയമസഭാ തിരഞ്ഞെടുപ്പില്‍ സമസ്ത എ.പി വിഭാഗത്തിന്റെ പിന്തുണ ഇടതുപക്ഷത്തിനായിരുന്നു. എ.പി വിഭാഗം നേതാവ് അബ്ദുല്‍ ഹക്കീം അസ്ഹരി പിന്തുണ പരസ്യമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുസ്ലിം ലീഗ് വോട്ട് ബാങ്കായി പ്രവര്‍ത്തിച്ചിരുന്ന സമസ്ത ഇ. കെ വിഭാഗത്തിന്റെ വോട്ടുകള്‍ ഇത്തവണ പൂര്‍ണ്ണമായും യു.ഡി.എഫിന് ലഭിച്ചിട്ടില്ല. മുസ്ലിം ലീഗ് നിയന്ത്രണത്തില്‍ നിന്ന് മറികടക്കാനുള്ള സമസ്ത ശ്രമം പലപ്പോഴും ഇരു സംഘടനകളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് പോയിരുന്നു. സമസ്ത സ്വതന്ത്ര സംഘടനയായി നില്‍ക്കണമെന്ന നിലപാടുള്ള യുവ നേതാക്കളില്‍ പലരും ഇത്തവണ പരോക്ഷമായി ഇടത് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. താനൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ലീഗ് സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടാനും പരമ്പരാഗത കോട്ടകളില്‍ വോട്ട് ചേര്‍ച്ചയുണ്ടാകാനും സമസ്തയുടെ ഈ നിലപാട് വഴിവെച്ചു.

    ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെയാണ് ഇരുവിഭാഗം സമസ്തയുള്‍പ്പെടെയുള്ള മുസ്ലിം സംഘടനകള്‍. ഈ സാഹചര്യത്തിലാണ് വോട്ട് ചെയ്ത് വിജയിപ്പിച്ചവര്‍ സര്‍ക്കാറിന്റെ ആയുസ്സിനായി പ്രാര്‍ത്ഥിച്ചോളൂവെന്ന എം.എസ്.എഫ്.നേതാവിന്റെ വിമര്‍ശനം. തുടര്‍ഭരണത്തിന് അനുകൂലമായ നിലപാടെടുത്ത സംഘടനകളെ പരിഹസിച്ചുള്ള അഷ്‌റഫലിയുടെ വിമര്‍ശനം പ്രധാനമായും ഏല്‍ക്കുന്നത് സമസ്ത ഇ.കെ വിഭാഗത്തിനാണ്. സമസ്തയുടെയും മുസ്ലിം ലീഗിലെയും യുവ നേതാക്കള്‍ തമ്മിലാണ് പലപ്പോഴും ഏറ്റുമുട്ടലുണ്ടായിരുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി അഭിപ്രായവ്യത്യാസം പറഞ്ഞുതീര്‍ക്കാന്‍ ചില ചര്‍ച്ചകള്‍ ഇരു സംഘടനാ നേതാക്കളും തമ്മില്‍ നടന്നിരുന്നുവെങ്കിലും ലക്ഷ്യം കണ്ടില്ല. ഈ സാഹചര്യത്തില്‍ക്കൂടിയാണ് അഷ്‌റഫലിയുടെ വിമര്‍ശന പോസ്റ്റ്.

    അതേസമയം അഷ്‌റഫലിയുടെ പോസ്റ്റിന് താഴെ വിമര്‍ശനവുമായി സമസ്ത, എസ്. കെ. എസ്. എഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി തിരിച്ചുവന്ന് പാര്‍ട്ടിയെ തോല്‍പ്പിച്ചിന് സമസ്തയെ പഴിപറയേണ്ടെന്നും സ്വന്തം തെറ്റ് തിരുത്താതെ മറ്റുള്ളവരുടെ മേല്‍ പഴി ചാരേണ്ടെന്നും കമന്റുകളില്‍ വിമര്‍ശനം ഉയന്നയിക്കുന്നു. സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ എല്‍.ഡി.എഫിനെ മാത്രം കുറ്റം പറയേണ്ടെന്നും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ തെറ്റ് തിരുത്താന്‍ തയ്യാറായിട്ടില്ലെന്നും സമസ്ത പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നു.
    Published by:Anuraj GR
    First published:
    )}