• HOME
  • »
  • NEWS
  • »
  • kerala
  • »
  • Palakkad Murder | 'കേരളത്തിലിപ്പോള്‍ ബിജെപിയും എസ്ഡിപിഐയും പരസ്പരം ചാമ്പിക്കൊണ്ടിരിക്കുന്നു'; പി കെ അബ്ദുറബ്ബ്

Palakkad Murder | 'കേരളത്തിലിപ്പോള്‍ ബിജെപിയും എസ്ഡിപിഐയും പരസ്പരം ചാമ്പിക്കൊണ്ടിരിക്കുന്നു'; പി കെ അബ്ദുറബ്ബ്

മഞ്ഞക്കുറ്റികള്‍ക്ക് കാവല്‍ നില്‍ക്കാന്‍ കാക്കത്തൊള്ളായിരം പോലീസുണ്ടായിരുന്ന നാട്ടിലാണ് മനുഷ്യ ജീവന് യാതൊരു സുരക്ഷയും ഇല്ലാതായിരിക്കുന്നതെന്ന് അബ്ദു റബ്ബ്

  • Share this:
    തിരുവനന്തപുരം: പാലക്കാട് നടന്ന കൊലപാതകങ്ങളില്‍ പ്രതികരിച്ച് മുസ്ലീം ലീഗ് നേതാവ് പി കെ അബ്ദു റബ്ബ്. ജനങ്ങളുടെ ഭൂമിയില്‍ അതിക്രമിച്ചു കയറി നാട്ടിയ മഞ്ഞക്കുറ്റികള്‍ക്ക് കാവല്‍ നില്‍ക്കാന്‍ കാക്കത്തൊള്ളായിരം പോലീസുണ്ടായിരുന്ന നാട്ടിലാണ് മനുഷ്യ ജീവന് യാതൊരു സുരക്ഷയും ഇല്ലാതായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

    ശഹീദിനെയും, ബലിദാനിയേയും സൃഷ്ടിക്കാന്‍ ഇങ്ങനെ പരസ്പരം വാളേന്തി നടക്കുന്നത് കോട്ടയത്തേയും ഈരാറ്റുപേട്ടയിലെയും നിങ്ങളുടെ പഴയ ഒക്കച്ചങ്ങായിമാരാണെന്നും ആ ബോധമെങ്കിലും മുഖ്യമന്ത്രിയിലെ ആഭ്യന്തരനെ ഉണര്‍ത്തിയിരുന്നെങ്കില്‍ എന്നാശിച്ചു പോകുന്നതായും അബ്ദു റബ്ബ് പറഞ്ഞു.

    24 മണിക്കൂറിനിടെ പാലക്കാട് ജില്ലയില്‍ രണ്ടു കൊലപാതകങ്ങളാണ് നടന്നത്. എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിനെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30യ്ക്ക് കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ശനിയാഴ്ച ഉച്ചയോടെ മേലാമുറിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ജില്ലായില്‍ കൂടുതല്‍ പൊലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്. പാലക്കാട് ബുധനാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

    Also Read-Palakkad | പാലക്കാട് ബുധനാഴ്ച വരെ നിരോധാനാജ്ഞ

    പി കെ അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

    പാര്‍ട്ടി സമ്മേളനത്തിന്
    മൈക്കിളപ്പനെ അനുകരിച്ച്
    നടുവിലെ കസേരയില്‍ വന്നിരുന്ന്
    ആരോ 'ചാമ്പിക്കോ' എന്നു
    പറഞ്ഞിരുന്നു. സമ്മേളനം കഴിഞ്ഞു, കേരളത്തിലിപ്പോള്‍ BJP യും,
    SDPI യും പരസ്പരം
    ചാമ്പിക്കൊണ്ടിരിക്കുന്നു.

    ജനങ്ങളുടെ ഭൂമിയില്‍
    അതിക്രമിച്ചു കയറി നാട്ടിയ
    മഞ്ഞക്കുറ്റികള്‍ക്ക്
    പോലും കാവല്‍ നില്‍ക്കാന്‍
    കാക്കത്തൊള്ളായിരം
    പോലീസുണ്ടായിരുന്ന
    നാട്ടിലാണ് മനുഷ്യ ജീവന്
    യാതൊരു സുരക്ഷയും
    ഇല്ലാതായിരിക്കുന്നത്.


    മുഖ്യമന്ത്രീ,
    'ശഹീദിനെയും, ബലിദാനിയേയും
    സൃഷ്ടിക്കാന്‍ ഇങ്ങനെ പരസ്പരം
    വാളേന്തി നടക്കുന്നത് കോട്ടയത്തേയും
    ഈരാറ്റുപേട്ടയിലെയും നിങ്ങളുടെ
    പഴയ ഒക്കച്ചങ്ങായിമാരാണ്.
    ആ ബോധമെങ്കിലും താങ്കളിലെ
    ആഭ്യന്തരനെ ഉണര്‍ത്തിയിരുന്നെങ്കില്‍
    എന്നാശിച്ചു പോകുന്നു.
    Published by:Jayesh Krishnan
    First published: