• HOME
 • »
 • NEWS
 • »
 • kerala
 • »
 • സിപിഎമ്മിന്റേത് പഴകിപ്പുളിച്ച ആക്ഷേപങ്ങൾ ; ലീഗിൻറെ മതേതര മുഖം ആർക്കും തകർക്കാൻ ആകില്ല " ; കോടിയേരിക്ക് മറുപടിയുമായി പി എം എ സലാം

സിപിഎമ്മിന്റേത് പഴകിപ്പുളിച്ച ആക്ഷേപങ്ങൾ ; ലീഗിൻറെ മതേതര മുഖം ആർക്കും തകർക്കാൻ ആകില്ല " ; കോടിയേരിക്ക് മറുപടിയുമായി പി എം എ സലാം

സി എച്ച് പറഞ്ഞത് ഉറങ്ങിക്കിടക്കുന്ന സിംഹമാണ് മുസ്ലീം ലീഗ് എന്നാണ്.നാല് ദിവസം കൊണ്ട് കോഴിക്കോട് കടപ്പുറത്ത് വന്ന് ചേര്‍ന്ന ആളുകളെ കണ്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഞെട്ടിയിരിക്കുകയാണ്

 • Share this:
  മലപ്പുറം:കോടിയേരി ബാലകൃഷ്ണന്റെ (Kodiyeri Balakrishnan) ആക്ഷേപങ്ങള്‍ക്ക് വിശദമായ മറുപടി നല്‍കി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് പി.എം എ സലാം(PMA Salam).

  മുഹമ്മദലി ജിന്നയുടെ ലീഗിന്റെ അക്രമശൈലിയാണ് ഇന്ന് കേരളത്തിലെ മുസ്ലിം ലീഗ് പിന്തുടരുന്നതെന്ന് കോടിയേരി ദേശാഭിമാനിയില്‍ എഴുതിയിരുന്നു.ജമാ അത്തെ ഇസ്ലാമിയുടെ ആത്മാവ് മുസ്ലിംലീഗില്‍ പ്രവേശിച്ചിരിക്കുകയാണ് എന്നും കോടിയേരി ആരോപിച്ചിരുന്നു.

  ഇതിനുള്ള പി എം എ സലാമിന്റെ മറുപടി ഇപ്രകാരം.മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പഴകി പുളിച്ച ആരോപണങ്ങള്‍ ഉന്നയിക്കുന്നത് യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടി ആണ്.മുസ്ലീം ലീഗിന്റെ മതേതര മുഖം ആര്‍ക്കും തകര്‍ക്കാനാകില്ല.

  സര്‍ക്കാരിന്റെ ദുരുദ്ദേശം ന്യൂനപക്ഷങ്ങള്‍മനസിലാക്കിയതിന്റെ ജാള്യത ആണ്.വ്യാജ ആരോപണങ്ങളിലൂടെ ലീഗിനെ തളര്‍ത്താനാകില്ല. വഖഫ് വിഷയത്തിലെ നിലപാടില്‍ വര്‍ഗീയത ആരോപിക്കുന്നത് ഭിന്നിപ്പിക്കാന്‍ ബോധപൂര്‍വമുള്ള ശ്രമം ആണ്.

  കേരളത്തില്‍ ബിജെപി അജണ്ട ആണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നടപ്പാക്കുന്നത്.ലീഗിന്റെ പ്രവര്‍ത്തനം തുറന്ന പുസ്തകം പോലെ ആണ്. വഖഫ് വിഷയത്തിലെ നിലപാടില്‍ വര്‍ഗീയത ആരോപിക്കുന്നത് ഭിന്നിപ്പിക്കാന്‍ ബോധപൂര്‍വമുള്ള ശ്രമം ആണെന്ന് പി എം എ സലാം പറഞ്ഞു.

  'പള്ളികള്‍ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കാന്‍ ലീഗ് ഒപ്പം നില്‍ക്കുന്ന സംഘടനകളോ ശ്രമിച്ചിട്ടില്ല. പള്ളികളില്‍ ബോധവല്‍കരണം നടത്തണം എന്ന് ആണ് പറഞ്ഞത്അങ്ങനെ മാത്രമേ അന്നും ഇന്നും പറഞ്ഞിട്ടുള്ളൂ. പ്രതിഷേധം നടത്തണം എന്നോ സമരം നടത്തണം എന്നോ പറഞ്ഞിട്ടില്ല. എന്നാല്‍് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികുഴപ്പം ഉണ്ടാക്കാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട് എന്ന് അറിഞ്ഞപ്പോള്‍ തീരുമാനം മാറ്റുക ആയിരുന്നു.

  Christmas Vacation | വിദ്യാര്‍ത്ഥികള്‍ക്കിനി ക്രിസ്മസ് കാലം; അവധി പ്രഖ്യാപിച്ചു

  ജനിച്ചിട്ട് ഇത് വരെ പള്ളികളില്‍ പോകാത്ത സഖാക്കന്മാര്‍ ഇതിന് തയ്യാറായി എന്ന് അറിഞ്ഞതോടെ ആ തീരുമാനം മാറ്റി. മതത്തിന്റെ കാര്യം പള്ളിയില്‍ അല്ലേ പറയേണ്ടത്, നിയമസഭയില്‍ അല്ലല്ലോ..മതത്തിന്റെ കാര്യം രാഷ്ട്രീയക്കാര്‍ക്ക് പറയാന്‍ പാടില്ല എന്നുണ്ടോമാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വഖഫില്‍ ഇടപെടുമ്പോള്‍ അത് മതേതരം.ലീഗ് ഇടപെടുമ്പോള്‍ വര്‍ഗീയം. ഇത് ഇരട്ടത്താപ്പ് ആണ് ' സലാം തുറന്നടിച്ചു.

  'സി എച്ച് പറഞ്ഞത് ഉറങ്ങിക്കിടക്കുന്ന സിംഹമാണ് മുസ്ലീം ലീഗ് എന്നാണ്.നാല് ദിവസം കൊണ്ട് കോഴിക്കോട് കടപ്പുറത്ത് വന്ന് ചേര്‍ന്ന ആളുകളെ കണ്ട് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഞെട്ടിയിരിക്കുകയാണ്.ലീഗിനെ ഉണര്‍ത്താതിരിക്കുക ആണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് നല്ലത്.' സലാം പറഞ്ഞു.

  വസ്ത്രം ഏകീകരിച്ചതുകൊണ്ട് ആണ്‍-പെണ്‍ സമത്വം സാധ്യമാകില്ലെന്ന് ആയിരുന്നു നൂട്രല്‍ ജെന്‍ഡര്‍ യൂണിഫോം വിഷയത്തില്‍ പി.എം.എ.സലാമിന്റെ പ്രതികരണം.'ആണ്‍കുട്ടികളുടെ വസ്ത്രം പെണ്‍കുട്ടികളെ ധരിക്കാന്‍ നിര്‍ബന്ധിച്ചാല്‍ അത് സമത്വമാകുമോ? അങ്ങിനെയെങ്കില്‍പെണ്‍കുട്ടികളുടെ വസ്ത്രം ആണ്‍കുട്ടികള്‍ക്ക് കൊടുക്കട്ടെ.വസ്ത്രങ്ങള്‍ മാറിയതുകൊണ്ട് മാത്രം തുല്യത വരില്ല ' അദ്ദേഹം അഭിപ്രായപ്പെട്ടു.മറ്റ് പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ഉള്ള മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ശ്രമങ്ങളുടെ ഭാഗം ആണ് ഇതെല്ലാം എന്നും പി എം എ സലാം പറഞ്ഞു നിര്‍ത്തി.

  മുഖ്യമന്ത്രിക്ക് പ്രശംസ: നിലപാടിലുറച്ച് Shashi Tharoor; മാതൃകയാണ് തരൂരെന്ന് ജോൺ ബ്രിട്ടാസ്
  Published by:Jayashankar Av
  First published: