നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'ഹരിതയുടെ പിന്നാലെ നടക്കാൻ നാണമില്ലേ'; ചോദ്യത്തോട് പ്രകോപിതനായി പി.എം.എ സലാം

    'ഹരിതയുടെ പിന്നാലെ നടക്കാൻ നാണമില്ലേ'; ചോദ്യത്തോട് പ്രകോപിതനായി പി.എം.എ സലാം

    ലീഗ് ഹൗസില്‍ പാര്‍ട്ടി ഉപസമിതി യോഗത്തിനെത്തിയപ്പോഴായിരുന്നു പി.എം.എ സലാം പ്രകോപിതനായത്.

    പിഎംഎ സലാം

    പിഎംഎ സലാം

    • Share this:
    കോഴിക്കോട്: ഹരിതയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രകോപിതനായി മുസ്ലിം ലീഗ് ആക്ടിംഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം. ഹരിതയുടെ പിന്നാലെ നടക്കാന്‍ നാണമില്ലേയെന്നും ഈ വിഷയം ഇനി ചര്‍ച്ചക്ക് വരില്ലെന്നും പി.എം.എ സലാം പറഞ്ഞു. ലീഗ് ഹൗസില്‍ പാര്‍ട്ടി ഉപസമിതി യോഗത്തിനെത്തിയപ്പോഴായിരുന്നു പി.എം.എ സലാം പ്രകോപിതനായത്.

    'കുറച്ചുകാലമായി നിങ്ങള്‍ ഹരിതയെന്ന് പറഞ്ഞ് പിന്നാലെ നടക്കാന്‍ തുടങ്ങിയിട്ട്. നാണമില്ലേ നിങ്ങള്‍ക്ക്. ലോകത്ത് എന്തെല്ലാം സംഭവങ്ങള്‍ നടക്കുന്നു. അതൊന്നും നിങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടേ?. ഹരിതയൊക്കെ ഇനി പാര്‍ട്ടി സംഘടനാ തലത്തില്‍ പരിഹരിച്ചോളും. അത് പാര്‍ട്ടി കാര്യമാണ്. മാധ്യമങ്ങള്‍ക്ക് അതില്‍ വേവലാതി വേണ്ട. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന് നിങ്ങളാണ് പറയുന്നത്. പാര്‍ട്ടിക്കുമുന്നില്‍ അത്തരമൊരു പരാതി ഇനിയില്ല'- സലാം പറഞ്ഞു.

    ഹരിതയുടെ പരാതി പാര്‍ട്ടി കാര്യമല്ലെന്നും പോലീസ് കേസ് അന്വേഷിക്കുന്നുണ്ടെന്നും ചോദിച്ചപ്പോള്‍ അതൊക്കെ നോക്കിക്കോളാമെന്നായിരുന്നു സലാമിന്റെ മറുപടി. ഉപസമിതി യോഗം ലീഗ് ഹൗസില്‍ പിന്നീട് തുടങ്ങി.

    ഹരിത പ്രശ്‌നം പരിഹരിച്ചുവെന്നും പെണ്‍കുട്ടികള്‍ പരാതി പിന്‍വലിക്കുമെന്നുമായിരുന്നു മുസ്ലിം ലീഗ് കഴിഞ്ഞ ദിവസം വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്. നവാസിനെതിരെ നടപടി ഒഴിവാക്കി ഖേദപ്രകടനം മാത്രമായി ഒതുക്കുകയും ചെയ്തു. ഇതോടെ പരാതി പിന്‍വലിക്കേണ്ടെന്ന് ഹരിത തീരുമാനിച്ചു. നവാസിനെതിരെ നടപടിയില്ലാത്തതില്‍ ഹരതി നേതാക്കള്‍ക്ക് കടുത്ത എതിര്‍പ്പുമുണ്ട്.

    Also Read-ബിജെപി അനുഭാവിയെ ഡിസിസി പ്രസിഡണ്ട് ആക്കുന്നു; പാലോട് രവിക്കെതിരെ പോസ്റ്റർ പ്രതിഷേധം

    ഹരിത വിവാദം പരിഹരിക്കാന്‍ ലീഗ് നേതൃത്വം മുന്നോട്ടുവെക്കുന്ന ഫോര്‍മുലകള്‍ ഏകപക്ഷീയമാണെന്നാണ് പരാതി. പി.കെ നവാസിനെതിരെ നടപടി വേണമെന്ന ആവശ്യം നേതാക്കള്‍ പലരും അംഗീകരിക്കുന്നുണ്ടെങ്കിലും സാദിഖലി തങ്ങള്‍ മറിച്ച് നിലപാടെടുക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. പെണ്‍കുട്ടികളുടെ പരാതി തള്ളുന്ന നിലപാടാണ് പി.കെ നവാസ് ഫേസ്ബുക്ക് കുറിപ്പിലൂടെ സ്വീകരിച്ചത്.

    എം എസ് എഫ് യോഗത്തില്‍ വനിതാ പ്രവര്‍ത്തകരെ ലൈംഗികമായി അധിക്ഷേപിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. എം എസ് എഫ് സംസ്ഥാന പ്രസിഡൻ്റ്  പി.കെ നവാസ് വനിതാ പ്രവർത്തകരെ വേശ്യകളെന്ന് വിളിച്ചതായും  വനിതാ കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞു, ഹരിതയുടെ പ്രവർത്തകർ പ്രസവിക്കാത്ത ഫെമിനിസ്റ്റുകളാണെന്ന് പറഞ്ഞ് തങ്ങളെ അപമാനിച്ചു എന്നീ വാദങ്ങൾ ഉയർത്തിക്കാട്ടിയാണ് പെണ്‍കുട്ടികളുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ കമ്മീഷന്‍ ഇടപെടണമെന്ന് ഹരിതാ പ്രവർത്തകർ  ആവശ്യപ്പെടുന്നത്. വിവിധ ജില്ലകളിൽ നിന്നുള്ള 10 വനിതാ നേതാക്കളാണ് പരാതിയിൽ ഒപ്പിട്ടത്.
    Published by:Naseeba TC
    First published:
    )}