കോഴിക്കോട്: വോട്ടിന് വേണ്ടി ബിജെപിക്കാരുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് പറയുന്ന മുസ്ലിം ലീഗ് (Muslim League) ആക്ടിങ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ (PMA Salam)ശബ്ദ സന്ദേശം പുറത്ത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കോഴിക്കോട് സൗത്തിലെ ലീഗ് നേതാവുമായുള്ള സംഭാഷണമാണ് പുറത്തായത്. ബിജെപിയോട് വോട്ട് ചോദിക്കുകയെന്നത് പാര്‍ട്ടി നിലപാടല്ലെന്ന് ലീഗ് നേതാവ് കെ പി എ മജീദ് പ്രതികരിച്ചു. ലീഗ്- ബി ജെ പി ബന്ധത്തിന്റെ ഏറ്റവും ഒടുവിലത്തെ തെളിവെന്നായിരുന്നു സി.പി.എം നേതാവ് എ.എന്‍ ഷംസീറിന്റെ പ്രതികരണം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കോഴിക്കോട് സൗത്തിലെ ലീഗ് നേതാവുമായി മുസ്ലിം ലീഗ് അക്ടിങ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം നടത്തിയ സംഭാഷണമാണ് പുറത്തുവന്നത്. 'നമുക്ക് വോട്ടാണ് വേണ്ടത്. അത് ബൂത്ത് കമ്മിറ്റി അറിഞ്ഞോ, മണ്ഡലം കമ്മിറ്റി അറിഞ്ഞോ എന്നത് പ്രശ്നമല്ല. നമുക്ക് വോട്ട് വേണം. അതിന് ആളുകള്‍ വോട്ട് ചെയ്യണം. ബിജെ.പിക്കാര്‍ വോട്ട് ചെയ്യാന്‍ തയ്യാറാണെങ്കില്‍ അവരെ ഞാന്‍ പോയി കാണാന്‍ തയ്യാറാ. നമുക്ക് നമ്മുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണം'- ഇതാണ് പി.എം.എ സലാമിന്റെ ടെലിഫോണ്‍ സംഭാഷണം.
ലീഗ് സിറ്റിങ് സീറ്റായ കോഴിക്കോട് സൗത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി അഡ്വ. നൂര്‍ബിന റഷീദ് പന്ത്രണ്ടായിരം വോട്ടിനാണ് പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറെ പിന്നിലായിരുന്ന ലീഗ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി അവസാനഘട്ടത്തില്‍ ലീഗ് സംസ്ഥാന നേതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി സംവിധാനങ്ങളെ മറികടന്ന് ചില യോഗങ്ങള്‍ സലാമിന്റെ നേതൃത്വത്തില്‍ അന്ന് മണ്ഡലത്തില്‍ നടന്നിരുന്നു. ഇതിനെ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തപ്പോഴായിരുന്നു ആക്ടിങ് ജനറല്‍ സെക്രട്ടറിയുടെ ഈ പ്രതികരണം.
Also Read-
Markaz Knowledge City | മര്‍കസ് നോളജ് സിറ്റിയിലെ അപകടം; മറ്റ് കെട്ടിടങ്ങളില്‍ പരിശോധന; തകര്‍ന്ന കെട്ടിടത്തിന് സ്റ്റോപ്പ്മെമ്മോവിഷയത്തില് പ്രതികരണം തേടി പി.എം.എ സലാമിന്റെ വിളിച്ചെങ്കിലും ശബ്ദ സന്ദേശം മുഴുവനായി പുറത്തുവിടണമെന്നായിരുന്നു മറുപടി. പി.എം.എ സലാമിന്റെ ടെലിഫോണ്‍ സംഭാഷണത്തെക്കുറിച്ച് അറിയില്ലെന്നും ബി.ജെ.പി വോട്ടിന് വേണ്ടി നീക്കം നടത്തുന്നത് പാര്‍ട്ടി നയമല്ലെന്നും ലീഗ് നേതാവ് കെ.പി.എ മജീദ് എം.എല്‍.എ പ്രതികരിച്ചു.
കോ-ലീ-ബി സഖ്യത്തിന്റെയും ലീഗ് - ബി.ജെ.പി ബന്ധത്തിന്റെയും ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്ന് എ.എന്‍. ഷംസീര്‍ എം.എല്‍.എ ആരോപിച്ചു. 'ഞങ്ങള്‍ക്ക് ഇതൊരു പുതിയ കാര്യമല്ല, 91ലെ കോലീബി സഖ്യം മുതല്‍ ലീഗ് ബി.ജെ.പി ബന്ധമുണ്ട്. അഴീക്കോട് ഉള്‍പ്പെടെ പലയിടങ്ങളിലും ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് ബി.ജെ.പി വോട്ട് ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് പി.എം.എ സലാമിന്റെ സംഭാഷണം'- എ.എന്‍ ഷംസീര്‍ പ്രതികരിച്ചു.
വോട്ടിന് വേണ്ടി ബി.ജെ.പിയുമായി സംസാരിക്കാന്‍ തയ്യാറാണെന്ന ലീഗ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നതാണ്. ബി.ജെ.പി രാഷ്ട്രീയത്തിനെതിരെ ശക്തമായ പോരാട്ട രംഗത്തുള്ള പാര്‍ട്ടിയാണ് മുസ്ലിം ലീഗ്. സി.പി.എമ്മും സര്‍ക്കാറും ബി.ജെ.പിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ലീഗ് ആരോപണം ഉയര്‍ത്താറുണ്ട്.
Also Read-Covid 19 | കോവിഡ് വ്യാപനം; നാലു ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്പ്പെടുത്തിസലാമിന്റെ ശബ്ദ സന്ദേശം സി.പി.എം ആയുധമാക്കുമെന്നുറപ്പായ സാഹചര്യത്തില്‍ വിഷയം എങ്ങിനെ കൈകാര്യം ചെയ്യുമെന്ന വിഷമസന്ധിയിലാണ് ലീഗ് നേതാക്കള്‍. എം.കെ മുനീര്‍ എം.എല്‍.എയാണ് കഴിഞ്ഞ രണ്ടു തവണയായി കോഴിക്കോട് സൗത്തില്‍ മത്സരിച്ചിരുന്നത്. ബി.ജെ.പിക്ക് പോകേണ്ട വോട്ടുകള്‍ അക്കാലത്ത് തന്നെ മുനീറിന് ലഭിക്കാറുണ്ടെന്ന് സി.പി.എം ആരോപണം ഉയര്‍ത്താറുണ്ട്. മുനീര്‍ ഇത്തവണ കൊടുവള്ളിയിലേക്ക് മാറിയപ്പോള്‍ ഇത്തരം വോട്ടുകള്‍ നഷ്ടമാകുമെന്ന് ലീഗ് മണ്ഡലം നേതാക്കള്‍ ആശങ്കപ്പെട്ടിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.