കേന്ദ്രമന്ത്രി വി.മുരളീധരനെ പുകഴ്ത്തി മുസ്ലീംലീഗ്. ഡൽഹിയിലെ കേരളത്തിന്റെ ബ്രാൻഡ് അംബാസഡറാണ് വി മുരളീധരനെന്ന് പിവി അബ്ദുൾ വഹാബ് എംപി രാജ്യസഭയിൽ പറഞ്ഞു. മികച്ച രീതിയിലാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. സംസ്ഥാന സർക്കാരിനെതിരായ അദ്ദേഹത്തിന്റെ വിമർശനങ്ങളിൽ കഴമ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.വി. മുരളീധരനെതിരായ ജോൺ ബ്രിട്ടാസ് എം.പിയുടെ പരാമർശങ്ങൾ തള്ളിക്കൊണ്ടായിരുന്നു വഹാബിന്റെ പ്രതികരണം.
‘കേരളത്തിന് വേണ്ടി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മന്ത്രിയാണ് വി. മുരളീധരൻ. കേരളത്തിന്റെ അംബാസഡറാണ്. കേരളത്തെ അദ്ദേഹം നന്നായി നോക്കുന്നുണ്ട്. എന്നാൽ കേരളത്തിനെതിരേ റോഡുമായി ബന്ധപ്പെട്ട വിമർശനങ്ങളും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. അതിൽ വാസ്തവമുണ്ട്’, അബ്ദുൾ വഹാബ് പറഞ്ഞു.
കേരളത്തിന്റെ വികസനത്തിന് മുരളീധരൻ തടസം നിൽക്കുന്നുവെന്നും നോട്ട് അസാധുവാക്കൽ സമയത്ത് പറഞ്ഞ കാര്യങ്ങൾ പിന്നീട് അദ്ദേഹം മറന്നുപോയെന്നും ജോൺ ബ്രിട്ടാസ് എം.പി. രാജ്യസഭയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വഹാബിന്റെ പരാമർശം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.