നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മുഈൻ അലി തങ്ങൾ ചെയ്തത് തെറ്റ്; നടപടി ഹൈദരലി തങ്ങളുമായി ആലോചിച്ചതിന് ശേഷം'; മുസ്ലിംലീഗ് ഉന്നതാധികാര സമിതി യോഗം

  'മുഈൻ അലി തങ്ങൾ ചെയ്തത് തെറ്റ്; നടപടി ഹൈദരലി തങ്ങളുമായി ആലോചിച്ചതിന് ശേഷം'; മുസ്ലിംലീഗ് ഉന്നതാധികാര സമിതി യോഗം

  പാണക്കാട് കുടുംബത്തിൻ്റെ മേസ്തിരി പണി ആരെയും ഏൽപ്പിച്ചിട്ടില്ല എന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

  iuml meeting

  iuml meeting

  • Share this:
  മലപ്പുറം: മുഈൻ അലി ശിഹാബ് തങ്ങൾക്ക് എതിരായ നടപടി പാർട്ടി അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി ആലോചിച്ച് തീരുമാനിക്കാൻ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി തീരുമാനം. മുഈൻ അലിയുടെ നടപടി തങ്ങൾ കുടുംബത്തിന്റെ പാരമ്പര്യത്തിന് ചേർന്നതല്ലെന്നും ചെയ്തത് തെറ്റാണെന്നും യോഗം വിലയിരുത്തി. മുഈൻ അലിയെ അസഭ്യം പറഞ്ഞ ലീഗ് പ്രവർത്തകൻ റാഫി പുതിയ കടവിലിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. വാർത്താ സമ്മേളനത്തിൽ ഉടനീളം പി കെ കുഞ്ഞാലിക്കുട്ടി മൗനം പാലിച്ചത് അസാധാരണമായിരുന്നു.

  മൂന്നു മണിക്കൂറിലധികം നീണ്ട നേതൃയോഗത്തിൽ ലീഗിന്റെ ഉന്നത നേതാക്കൾക്ക് പുറമേ പാണക്കാട് കുടുംബാംഗങ്ങളായ അബ്ബാസലി ശിഹാബ് തങ്ങൾ റഷീദലി ശിഹാബ് തങ്ങൾ തുടങ്ങിയവരും പങ്കെടുത്തു. മുയീൻ അലിയുടെ നടപടി തെറ്റായിരുന്നു.  അദ്ദേഹത്തിനെതിരെ നടപടി പാർട്ടി അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിയാലോചിച്ച് നിശ്ചയിക്കും.  വാർത്ത സമ്മേളനത്തിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി യുടെ ചുമതല വഹിക്കുന്ന പി എം എ സലാം വിശദീകരിച്ചു.

  മുഈൻ  അലിയുടെ നിലപാടുകളെ പൂർണമായും തള്ളിക്കളയുന്നു എന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പാണക്കാട് കുടുംബത്തിൽ ഏറ്റവും മുതിർന്ന ആളാണ് അഭിപ്രായങ്ങൾ പറയാറുള്ളത്. അതാണ് കീഴ്‌വഴക്കം. മുഈൻ അലി വാർത്താസമ്മേളനത്തിൽ പങ്കെടുത്തത് ഉചിതമായില്ല.  തെറ്റ് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. നടന്ന കാര്യങ്ങൾ യോഗം വിശദമായി തന്നെ ചർച്ച ചെയ്തു. യോഗത്തിൽ ഉയർന്ന അഭിപ്രായങ്ങൾ ഇപ്പോൾ കോഴിക്കോട് ചികിത്സയിലുള്ള പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അറിയിക്കും. തുടർന്ന് അദ്ദേഹത്തിൻറെ കൂടി അഭിപ്രായം അറിഞ്ഞശേഷം ആയിരിക്കും ക്കും നടപടി തീരുമാനിക്കുക. മുഈൻ അലിയോടും നടന്ന കാര്യങ്ങളിൽ വിശദീകരണം ചോദിക്കും.

  മുഈൻ അലി വാർത്താസമ്മേളനത്തിൽ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ  ഉന്നയിച്ച ആക്ഷേപങ്ങളും ലീഗ് നേതൃത്വം തള്ളിക്കളഞ്ഞു. ലീഗിൽ വിഭാഗീയത ഇല്ലെന്നും ഒന്നും ചന്ദ്രിക ദിനപത്രത്തെ പറ്റി പ്രചരിക്കുന്നത് അർത്ഥരഹിതമായ കാര്യങ്ങളാണെന്നും ഇ ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി. പി കെ കുഞ്ഞാലിക്കുട്ടി ഏകാധിപത്യപരമായി ഫണ്ട് കൈവശം വെക്കുന്നു എന്ന മുഈൻ അലിയുടെ ആരോപണങ്ങളും ലീഗ് നേതൃത്വം തള്ളി.കെ ടി ജലീലിനെ ഭീഷണിയെ ലീഗ് പേടിക്കുന്നില്ല എന്നായിരുന്നു ഇടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം .പാണക്കാട് കുടുംബത്തിൻ്റെ മേസ്തിരി പണി ആരെയും ഏൽപ്പിച്ചിട്ടില്ല എന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

  വാർത്ത സമ്മേളനത്തിൽ പി കെ കുഞ്ഞാലിക്കുട്ടി മൗനം പൂർണമായും മൗനം പാലിച്ചതും ശ്രദ്ധേയമായിരുന്നു. പാർട്ടി നേരിട്ട വലിയ ഒരു പ്രതിസന്ധി പൊട്ടിത്തെറി കൂടാതെ സമവായ രീതിയിൽ പരിഹരിക്കാൻ ലീഗ് നേതൃത്വത്തിന് കഴിഞ്ഞു എന്ന് വിലയിരുത്തുമ്പോഴും ഇപ്പോഴത്തെ പ്രശ്നങ്ങൾ ചെറുതല്ല എന്ന് സൂചിപ്പിക്കുന്നത് ആണ് പികെ കുഞ്ഞാലിക്കുട്ടിയുടെ മൗനം. എന്നാൽ ചർച്ചയുടെ ഒരുവശത്ത് ആരോപണവിധേയനായത് കുഞ്ഞാലിക്കുട്ടി ആയതുകൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങളിൽ വിശദീകരണം നൽകാതിരുന്നത് എന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവരുടെ പ്രതികരണം.

  പി കെ കുഞ്ഞാലിക്കുട്ടിയുടെ മൗനത്തെയും ശരീരഭാഷയും പരിഹസിക്കുന്നത് ആയിരുന്നു കെ ടി ജലീലിനെ ഇക്കാര്യത്തിലുള്ള പ്രതികരണം. ലീഗിൽ ശുദ്ധികലശം നടത്തേണ്ടിവരും എന്നും കുഞ്ഞാലിക്കുട്ടിയുടെ ആധിപത്യം അവസാനിക്കുകയാണെന്ന് ജലീൽ പറഞ്ഞു. മേസ്തിരി പണി ഏൽപ്പിച്ചിട്ടില്ല എന്ന് സാദിഖലി തങ്ങൾ പറഞ്ഞത് കുഞ്ഞാലിക്കുട്ടിയെ പറ്റി ആണെന്നും ജലീൽ. മൊയിൻ അലി തങ്ങൾക്കെതിരെ നടപടി ഇല്ലാത്തതുകൊണ്ട് ശബ്ദരേഖ പുറത്തു വിടില്ല എന്നും പറഞ്ഞതാണ് ജലീൽ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.
  Published by:Rajesh V
  First published:
  )}