• HOME
  • »
  • NEWS
  • »
  • kerala
  • »
  • മാധ്യമങ്ങളോട് ആര്, എന്ത് പറയണം, എന്നിനി ലീഗ് നേതൃത്വം തീരുമാനിക്കും; അടിമുടി മാറാൻ ഒരുങ്ങി മുസ്ലിം ലീഗ്

മാധ്യമങ്ങളോട് ആര്, എന്ത് പറയണം, എന്നിനി ലീഗ് നേതൃത്വം തീരുമാനിക്കും; അടിമുടി മാറാൻ ഒരുങ്ങി മുസ്ലിം ലീഗ്

പോഷക സംഘടനകളിൽ 20% വനിതാ പ്രാതിനിധ്യം, തെരഞ്ഞെടുപ്പ് തോൽവി അന്വേഷിക്കാൻ മണ്ഡലങ്ങളിലേക്ക് രണ്ടംഗ കമ്മീഷൻ

മുസ്ലീം ലീഗ്

മുസ്ലീം ലീഗ്

  • Share this:
പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തി അടിമുടി മാറാൻ ഒരുങ്ങുകയാണ് മുസ്ലീം ലീഗ്. മഞ്ചേരിയിൽ ചേർന്ന പ്രവർത്തക സമിതി യോഗം അംഗീകരിച്ച നയരേഖ പൂർണ്ണമായും പ്രായോഗിക തലത്തിൽ നടപ്പിൽ വന്നാൽ പാർട്ടിയുടെ ഘടനയും ശൈലിയും എല്ലാം മാറുമെന്ന് ഉറപ്പ്.

യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍ ഇനിപ്പറയുന്നവയാണ്.

1. പാര്‍ട്ടിയുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാനായി നേരത്തെ നിശ്ചയിച്ച പത്തംഗ സമിതി തയ്യാറാക്കിയ നയരേഖ ചെറിയ ഭേദഗതികളോടെ യോഗം അംഗീകരിച്ചു.
2. സംഘടനാ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതിന് സംസ്ഥാനത്തുടനീളം മൂന്ന് ബാച്ചുകളായി മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ വാര്‍ഡ്/ബൂത്ത് കമ്മിറ്റികള്‍ വരെയുളള കീഴ്ഘടകങ്ങളുമായി ആശയവിനിമയം നടത്തുന്നതിന് മുഖാമുഖ പരിപാടി സംഘടിപ്പിക്കും.
3. നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് പരാജയപ്പെട്ട 12 സീറ്റുകളിലെ പരാജയകാരണങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഒരു സംസ്ഥാന ഭാരവാഹിയും ഒരു എം.എല്‍.എയും അടങ്ങുന്ന രണ്ടംഗ കമ്മീഷനുകള്‍ക്ക് രൂപം നല്‍കി. ഇത് സംബന്ധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും നിർദേശം നല്‍കി.
4. പ്രവര്‍ത്തകര്‍ക്കും ഭാരവാഹികള്‍ക്കും സംഘടനാ അച്ചടക്കം നിര്‍ബന്ധമാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാന  ,ജില്ലാ തലങ്ങളില്‍ അച്ചടക്ക സമിതികള്‍ രൂപീകരിക്കും.
5. മാധ്യമ ചര്‍ച്ചകളില്‍ സംബന്ധിക്കേണ്ട നേതാക്കളുടെ ഷെഡ്യൂള്‍ കോഴിക്കോട് ലീഗ് ഹൗസില്‍ നിന്നും തയ്യാറാക്കുകയും ചര്‍ച്ചകളില്‍ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്നവര്‍ക്ക് കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യും
6. പോഷക സംഘടനകളെ ശാക്തീകരിച്ച് പാർട്ടി മുന്നോട്ട് പോകും.
7. ദളിത്, പിന്നോക്ക, ന്യൂനപക്ഷ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനുളള കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കും.
8. പൂക്കോയതങ്ങള്‍ പാലിയേറ്റീവ് കെയര്‍ പദ്ധതി സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കുകയും പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഒരു പ്രത്യക സെല്‍ രൂപീകരിക്കുകയും ചെയ്യും.
9. സംസ്ഥാനത്തെ മുസ്‌ലിംലീഗ് ഓഫീസുകൾ സ്മാർട്ട് സംവിധാനങ്ങളോടെ സേവന കേന്ദ്രങ്ങളാക്കി മാറ്റും.
10. പാര്‍ട്ടിയുടെ പോഷക സംഘടനാ ഭാരവാഹിത്വത്തില്‍ 20 ശതമാനം വനിതാ സംവരണം ഏർപ്പെടുത്തും.ഔദ്യോഗിക  ചുമതലകളിൽ ഉളളവർ പാർട്ടി നയങ്ങൾക്ക് യോജിക്കാത്ത രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രതികരണം നടത്തിയാൽ കർശന നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമുണ്ട്. ഹരിത വിവാദങ്ങൾ എല്ലാം അവസാനിച്ചു എന്നും അത് കൊണ്ട് യോഗത്തിൽ ചർച്ച ആയില്ല എന്നും ആക്ടിംഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം മാധ്യമങ്ങളോട് പറഞ്ഞു. അപശബ്ദങ്ങൾ ഒന്നും ഇല്ലാതെയാണ് യോഗം അവസാനിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗത്തിൽ കോൺഗ്രസിൻ്റെ പ്രവർത്തന രീതികൾക്കെതിരെ നിശിത വിമർശനം ഉണ്ടായി. സംസ്ഥാന തലത്തിൽ കോൺഗ്രസ്സിൽ ഉണ്ടാകുന്ന പരസ്യ പോര് യുഡിഎഫിന് ദോഷം ചെയ്യുന്നതാണ് എന്നും ദേശീയ തലത്തിൽ കോൺഗ്രസിന് ഉണ്ടാകുന്ന തിരിച്ചടികൾ കൂടി കാണേണ്ടത് ഉണ്ടെന്നും പ്രവർത്തക സമിതിയിൽ അഭിപ്രായമുയർന്നു.

"കാലാകാലങ്ങളിൽ കോൺഗ്രസ്സിൽ പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. അതിൽ നിന്നെല്ലാം അവർ കരകയറിയിട്ടുണ്ട്. പ്രതിസന്ധി തീർക്കാൻ കോൺഗ്രസ് നേതൃത്വം പ്രാപ്തമാണ് എന്നാണ് ലീഗ് നേതൃത്വം വിശ്വസിക്കുന്നത്," ഇങ്ങനെയായിരുന്നു പി.എം.എ. സലാം ഇക്കാര്യത്തിൽ പറഞ്ഞത്.

സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അഭാവത്തിൽ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പി.എം.എ. സലാം സ്വാഗതം പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ, ട്രഷറർ പി.വി. അബ്ദുൽ വഹാബ്, ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി., ഉന്നതാധികാര സമിതി അംഗങ്ങളായ കെ.പി.എ. മജീദ്, ഡോ. എം.കെ. മുനീർ, വി.കെ. ഇബ്രാഹിംകുഞ്ഞ്, സംസ്ഥാന ഭാരവാഹികളായ എം.സി. മായിൻ ഹാജി, പി.എച്ച്. അബ്ദുസ്സലാം ഹാജി, കെ. കുട്ടി അഹമ്മദ് കുട്ടി, ടി.പി.എം. സാഹിർ, സി.പി. ബാവ ഹാജി, സി.എം.എ. കരീം, കെ.ഇ. അബ്ദുറഹിമാൻ, അബ്ദുറഹിമാൻ കല്ലായി, കെ.എസ്. ഹംസ, ടി.എം. സലീം, ആബിദ് ഹുസൈൻ തങ്ങൾ, കെ.എം. ഷാജി, അഡ്വ. എൻ. ഷംസുദ്ദീൻ, അബ്ദുറഹ്‌മാൻ രണ്ടത്താണി, സി.എച്ച്. റഷീദ്, ബീമാപ്പള്ളി റഷീദ്, പി.എം. സാദിഖലി, സി.പി. ചെറിയ മുഹമ്മദ്, ഷാഫി ചാലിയം, ജില്ലാ പ്രസിഡന്റ്-സെക്രട്ടറിമാർ, എം.എൽ.എമാർ, പോഷക ഘടകം പ്രതിനിധികൾ, മറ്റ് പ്രവർത്തക സമിതി അംഗങ്ങൾ തുടങ്ങി 130 അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.
Published by:user_57
First published: