കൂടത്തായി: മുസ്ലിം ലീഗ് പ്രാദേശിക നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി
ജോളിക്ക് വ്യാജ ഒസ്യത്ത് തയ്യാറാക്കുവാൻ ഇമ്പിച്ചി മോയിൻ ഒപ്പിട്ട് നൽകിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

((മുസ്ലിം ലീഗ്)
- News18
- Last Updated: October 14, 2019, 11:23 PM IST
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരകളുടെ പശ്ചാതലത്തിൽ മുസ്ലിംലീഗ് പ്രാദേശികനേതാവ് ഇമ്പിച്ചി മോയിനെ പാർട്ടിയിൽ നിന്നും പുറത്താക്കി.
ജോളിക്ക് വ്യാജ ഒസ്യത്ത് തയ്യാറാക്കുവാൻ ഇമ്പിച്ചി മോയിൻ ഒപ്പിട്ട് നൽകിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിന്റെ കൂടത്തായിലെ വീട്ടിലും വ്യാപാര സ്ഥാപനത്തിലും പൊലീസ് പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ കടയിൽ നിന്നും ജോളിയുടെ റേഷൻ കാർഡും കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലിം ലീഗ് നടപടി എടുത്തത്.
ജോളിക്ക് വ്യാജ ഒസ്യത്ത് തയ്യാറാക്കുവാൻ ഇമ്പിച്ചി മോയിൻ ഒപ്പിട്ട് നൽകിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.