നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'മുഖ്യമന്ത്രി കടമ നിർവ്വഹിച്ചു' പിണറായിയെ പുകഴ്ത്തിയും, കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചും ലീഗ് പ്രാദേശിക നേതാവ്

    'മുഖ്യമന്ത്രി കടമ നിർവ്വഹിച്ചു' പിണറായിയെ പുകഴ്ത്തിയും, കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചും ലീഗ് പ്രാദേശിക നേതാവ്

    'ആണത്തത്തോടെയാണ് മുഖ്യമന്ത്രി വിഷയത്തെ സമീപിച്ചത്. മുഖ്യമന്ത്രി നടത്തിയ ശക്തമായ പ്രതിരോധം മുസ്ലിം സമുഹത്തിന് നൽകിയത് വലിയ പ്രതീക്ഷയും, ആശ്വാസവുമാണ് നൽകിയത്'

    pinarayi caa protest

    pinarayi caa protest

    • Share this:
    കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയും കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചും കോഴിക്കോട്ടെ ലീഗ് പ്രാദേശിക നേതാവ്. മുഖ്യമന്ത്രി നടത്തിയ ശക്തമായ പ്രതിരോധം മുസ്ലിം സമുഹത്തിന് നൽകിയത് വലിയ പ്രതീക്ഷയും, ആശ്വാസവുമാണ് നൽകിയതെന്ന് മുസ്ലീം ലീഗ് ബേപ്പൂർ നിയോജക മണ്ഡലം പ്രസിഡന്റ് കെ.എം.ബഷീർ പറഞ്ഞു. ഒരു മുഖ്യമന്ത്രിയുടെ കടമ കൃത്യമായി പിണറായി നിർവ്വഹിച്ചു. ആണത്തത്തോടെയാണ് മുഖ്യമന്ത്രി വിഷയത്തെ സമീപിച്ചത്.
    സമരത്തിന് നേതൃത്വപരമായി പങ്ക് വഹിക്കേണ്ടത് കോൺഗ്രസായിരുന്നു. എന്നാൽ അത് കൃത്യമായി കോൺഗ്രസ് നടത്തിയില്ല. മുല്ലപ്പള്ളിയുടെ നിലപാട് ഈ ക്യാമ്പയിന്റെ ഐക്യത്തിന് തിരിച്ചടിയായെന്നും ബഷീർ വ്യക്തമാക്കി.

    കഴിഞ്ഞ ദിവസം ഇടതുപക്ഷം സംഘടിപ്പിച്ച മനുഷ്യ ചങ്ങലയിൽ പങ്കെടുത്തതിന് പിന്നാലെയാണ് കെ.എം.ബഷീർ കോൺഗ്രസ് നേതാക്കളെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നത്. പൗരത്വ വിഷയത്തിൽ ഇന്ത്യക്കാരുടെ മനസറിഞ്ഞ സമരമാണ് ഇടതുപക്ഷം നടത്തിയത്. ആ സമരത്തെ മത സംഘടനകൾ കൃത്യമായി ഏറ്റെടുത്തു. ശത്രുക്കളായി നിലനിന്നിരുന്ന എ പി.യും ഇ.കെ വിഭാഗവും ഒരുമിച്ചു. അപ്പോഴും പ്രശ്നത്തിന്റെ കാതൽ മനസിലാക്കിപ്രവർത്തിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്ന് കെ.എം ബഷീർ ചൂണ്ടിക്കാട്ടി.

    കോൺഗ്രസ് പാർട്ടിക്ക് ഇന്ത്യയിൽ BJP ക്ക് ഒറ്റയ്ക്ക് ബദൽ അകുവാൻ കഴിയില്ല. അതിന് ഇടതുപക്ഷം ഉൾപ്പെടുന്ന ഒരു വിശാല സഖ്യത്തിന് മാത്രമെ കഴിയു. തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് കൂടി പങ്കെടുത്ത യോജിച്ച സമരം വലിയ പ്രതീക്ഷയും, ഐക്യ ബോധവുമാണ് നൽകിയത്. ഈ കാലഘട്ടം രാഷ്ട്രീയം മറന്ന് യോജിക്കേണ്ട സമയമാണെന്നും ബഷീർ പറഞ്ഞു.

    യു.ഡി.എഫ് എന്നത് ഒരു ആൾകൂട്ടമാണ്. ഇതിന് നേതൃത്വം നൽകുന്ന കോൺഗ്രസ് പാർട്ടി പൊതുവികാരം മനസിലാക്കാതെ വിഴുപ്പലക്കലാണ് നടത്തുന്നത്. സമരത്തിന്റെ ഗൗരവം മനസിലാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും കെ.എം ബഷീർ പറഞ്ഞു.
    Published by:Anuraj GR
    First published:
    )}