• HOME
  • »
  • NEWS
  • »
  • kerala
  • »
  • Waqf നിയമന വിവാദം: പ്രത്യക്ഷ സമരം പ്രഖ്യാപിച്ച് മുസ്ലിം ലീഗ്; വ്യാഴാഴ്ച വഖഫ് സംരക്ഷണ സമ്മേളനം

Waqf നിയമന വിവാദം: പ്രത്യക്ഷ സമരം പ്രഖ്യാപിച്ച് മുസ്ലിം ലീഗ്; വ്യാഴാഴ്ച വഖഫ് സംരക്ഷണ സമ്മേളനം

പിഎംഎ സലാം പറഞ്ഞതിൽ പ്രശ്നങ്ങൾ ഇല്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി,പ്രശ്നം ഉണ്ടാക്കുന്നത് എന്തിലും വിഭാഗീയത കണ്ടെത്തുന്നവർ

മുസ്ലിം ലീഗ് നേതൃയോഗം

മുസ്ലിം ലീഗ് നേതൃയോഗം

  • Last Updated :
  • Share this:
മലപ്പുറം: വഖഫ് (Waqf) വിഷയത്തിൽ പ്രത്യക്ഷ പ്രക്ഷോഭം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് (Muslim League). ഈ മാസം 9ന് (വ്യാഴാഴ്ച) കോഴിക്കോട് വഖഫ് സംരക്ഷണ യോഗം നടത്താൻ മലപ്പുറത്ത് ചേർന്ന ലീഗ് നേതൃയോഗം  തീരുമാനിച്ചു. പള്ളികളിലെ പരസ്യ പ്രതിഷേധത്തിൽ നിന്നും സമസ്ത (Samastha) പിന്മാറിയതോടെവഖഫ് പി എസ് സി നിയമന വിഷയത്തിലെ പ്രതിഷേധം രാഷ്ട്രീയമായി തന്നെ രേഖപ്പെടുത്താൻ ഒരുങ്ങുകയാണ് ലീഗ്.

ഈ മാസം 9 ന് കോഴിക്കോട് വഖഫ് സംരക്ഷണ സമ്മേളനം നടത്താൻ ലീഗ് നിശ്ചയിച്ചു. ചെറു റാലികളും പൊതുസമ്മേളനവും ആണ് നിശ്ചയിച്ചിരിക്കുന്നത്. തുടർ പ്രതിഷേധ പരിപാടികൾ ഇതിന് ശേഷം നിശ്ചയിക്കും. " ലീഗ് വഖഫ് വിഷയത്തിൽ വഖഫ് സംരക്ഷണ സമ്മേളനം ഒമ്പതാം തീയതി വ്യാഴാഴ്ച കോഴിക്കോട് വച്ച് വിപുലമായ രീതിയിൽ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. "- പാണക്കാട്‌ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

വഖഫ് അധികാരം എടുത്തുകളയുന്ന ബില്ലാണ് സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്, അത് പുനഃപരിശോധിക്കുന്നത് വരെ പ്രക്ഷോഭങ്ങൾ തുടരുമെന്നും  മുസ്ലിം കോഡിനേഷൻ കമ്മിറ്റിയിൽ ഒരു ആശയക്കുഴപ്പവും ഇല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.  " ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരം ഒരു നടപടി. കേരളത്തിലെ ഈ നടപടി രാജ്യവ്യാപകമായ പ്രതിഫലനം ഉണ്ടാകും. അത് പിൻവലിക്കും വരെ സമരങ്ങൾ തുടരും."
മുസ്ലിം കോഡിനേഷൻ കമ്മിറ്റി യോഗത്തിന് ശേഷംപള്ളികളിൽ പരസ്യ പ്രതിഷേധം പ്രഖ്യാപിച്ച പിഎംഎ സലാമിന്റെ നടപടിയെ ന്യായീകരിച്ച് കൊണ്ടായിരുന്നു പി കെ കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം.

Also Read- Samastha| മുസ്ലിം ലീഗിനെ തള്ളി സമസ്ത; വഖഫ് നിയമനത്തില്‍ പള്ളികളില്‍ പ്രതിഷേധം വേണ്ടെന്ന് ജിഫ്രി തങ്ങള്‍

" ആ ഘട്ടത്തിൽ തന്നെ ജനറൽ സെക്രട്ടറി വിശദമായി പറഞ്ഞിരുന്നു. നിലപാട് വ്യക്തമാക്കിയിരുന്നു. ഇനി അതിൽ കൂടുതൽ വിശദീകരണം വേണ്ട. എന്തിലും വിഭാഗീയതയും വർഗീയതയും കണ്ടെത്താൻ ശ്രമിക്കുന്നവർ ആണ് ഇത് വിവാദമാക്കുന്നത്." - കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വഖഫ് വിഷയത്തിൽ സർക്കാർ നിലപാട് മാറ്റില്ലെന്ന സൂചനയാണ് ഇതുവരെ കിട്ടുന്നത്. അത് കൊണ്ട് തന്നെ സമരങ്ങളുമായി മുന്നോട്ടു പോകുക തന്നെ ചെയ്യും. പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വെള്ളിയാഴ്ച പള്ളികളിൽ ഇതിൽ വഖഫ് വിഷയത്തിൽ സർക്കാർ വിരുദ്ധ ആഹ്വാനങ്ങൾ  നടത്തും എന്നായിരുന്നു മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള പി എം എ സലാം അന്ന്  പറഞ്ഞത്. എന്നാൽ  പള്ളികളിൽ  അത്തരം  പ്രതിഷേധങ്ങൾ  നടത്താൻ ഒരുക്കമല്ലെന്ന്  സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ഇതോടെയാണ് ആണ് മുസ്ലിംലീഗ് പ്രതിസന്ധിയിലായത്.

Also Read- പെരിന്തൽമണ്ണയിൽ RSS ഓഫീസിന് നേരെ പെട്രോൾ ബോംബാക്രമണം; പിന്നിൽ CPM ആണെന്ന ആരോപണവുമായി സന്ദീപ് വാര്യർ

വഖഫ്  പ്രതിഷേധ വിഷയത്തിൽ മുസ്ലിം ലീഗിനെതിരെ  വലിയ വിമർശനങ്ങൾ സമസ്തയുടെ നിലപാട് മാറ്റത്തോടെ ഉയരാൻ തുടങ്ങി. ഈ സാഹചര്യത്തിൽ  ആയിരുന്നു  ലീഗിന്റെ അടിയന്തരയോഗം. സമുദായ സംഘടന നേതാക്കൾ പറയേണ്ടത് ആയിരുന്നു  പി എം എ സലാം പറഞ്ഞത് എന്ന വിമർശനവും പാർട്ടിക്ക് ഉള്ളിൽ നിന്ന് ഉയരുന്നുണ്ട്. എന്നാൽ പി എം എ സലാമിനെ പരസ്യമായി വിമർശിക്കാതെ വിഷയത്തിൽ രാഷ്ട്രീയ ഇടപെടൽ നടത്തുകയാണ് ലീഗ്.
Published by:Rajesh V
First published: