• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സംഘപരിവാർ അനുകൂലിയെത്തന്നെ ദൃശ്യാവിഷ്‌കാരം ഒരുക്കാൻ ഏൽപ്പിക്കേണ്ട ആവശ്യമുണ്ടോ?' കെ.പി.എ മജീദ്

'സംഘപരിവാർ അനുകൂലിയെത്തന്നെ ദൃശ്യാവിഷ്‌കാരം ഒരുക്കാൻ ഏൽപ്പിക്കേണ്ട ആവശ്യമുണ്ടോ?' കെ.പി.എ മജീദ്

പിഞ്ചുകുട്ടികൾക്കിടയിൽ മുസ്ലിം എന്നാൽ ഭീകരവാദം എന്ന ആശയം പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കെപിഎ മജീദ്

  • Share this:

    മലപ്പുറം: കോഴിക്കോട് സ്കൂൾ കലോത്സവത്തിലെ ദൃശ്യവിഷ്കാര വിവാദത്തിൽ സർക്കാരിനെതിരെ മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദ് എംഎൽഎ. ഇടത് അനുകൂല ചിന്താഗതിയുള്ളവരുണ്ടായിട്ടും സംഘപരിവാർ അനുകൂലിയെ തന്നെ ദൃശ്യവിഷ്കാരം ഒരുക്കുന്നതേല്‍‌പ്പിക്കേണ്ടതുണ്ടോയെന്ന് കെപിഎ മജീദ് ചോദിച്ചു.

    ദൃശ്യാവിഷ്കാര വിവാദത്തില്‍ സർക്കാർ എത്രയും വേഗം നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കലോത്സവ വേദിയിൽ ഒരു പരിപാടി അവതരിപ്പിക്കുമ്പോൾ അത് നേരത്തേ കണ്ട് ബോധ്യപ്പെടാനുള്ള സംവിധാനമുണ്ടെന്നും ഇതെവിടെയോ മനഃപൂർവമായി ചെയ്ച കാര്യമാണെന്ന് അദ്ദേഹം ആരോപിച്ചു.

    Also Read-‘കലോത്സവ സ്വാ​ഗത​ഗാനം ഒരു മതത്തിനെതിരാണെന്ന് പറഞ്ഞ് മുഹമ്മദ് റിയാസ് ലക്ഷ്യമിടുന്നത് വർ​ഗീയ ധ്രുവീകരണം’: കെ സുരേന്ദ്രൻ

    സംഘാടകരുടെ ഭാഗത്ത് നിന്ന് കാര്യമായ വീഴ്ച സംഭവിച്ചെന്നും ദൃശ്യാവിഷ്കാരം ഒരുക്കാൻ ആളുകളെ ഏൽപ്പിക്കുമ്പോൾ അവരുടെ ബാക്ക്ഗ്രൗണ്ട് പരിശോധിക്കേണ്ടത് ആവശ്യമല്ലേയെന്നും മജീദ് ചോദിച്ചു. പിഞ്ചുകുട്ടികൾക്കിടയിൽ മുസ്ലിം എന്നാൽ ഭീകരവാദം എന്ന ആശയം പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

    Published by:Jayesh Krishnan
    First published: