മലപ്പുറം: മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെയുള്ള മന്ത്രി വി അബ്ദുറഹിമാന്റെ പ്രകോപന പ്രസംഗത്തിൽ മറുപടിയുമായി പി കെ ബഷീർ എംഎൽഎ. കെഎം ഷാജിയുടെ വീട്ടിൽ കയറും എന്നത് അബ്ദുറഹ്മാന്റെ തോന്നൽ മാത്രമാണെന്നും വീട്ടിൽ കയറിയാൽ കയ്യും കാലും ഉണ്ടാകില്ല എന്ന് ഓർക്കുന്നതാണ് നല്ലതെന്ന് ബഷീർ പറഞ്ഞു.
നികുതി വർധനക്ക് എതിരെ മലപ്പുറത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കെയായിരുന്നു പികെ ബഷീറിന്റെ പ്രതികരണം. ആളുകളോട് ആത്മ സംയമനം പാലിക്കണം എന്നൊക്കെ ഞങ്ങൾ പറയും ബാക്കി പണി ഞങ്ങൾക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
Also Read-‘കെ എം ഷാജിയുടെ വീട്ടിലും കടന്നുകയറും’ മന്ത്രി വി. അബ്ദുറഹ്മാൻ
ലീഗിൽ ഓരോരുത്തരെ ഉന്നം വെക്കേണ്ടെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. താനൂരിലേക്ക് കടന്നുവരാൻ മുഖ്യമന്ത്രിക്ക് ഒരാളുടേയും അനുവാദം വേണ്ട. മുസ്ലിം ലീഗിലെ തീവ്രവാദ വിഭാഗത്തിന് വളം വെക്കുന്ന ആളാണ് കെഎം ഷാജി. വേണമെങ്കിൽ ഞങ്ങൾ നിന്റെ വീട്ടിൽ പോലും കടന്നുകയറുമെന്നുമായിരുന്നു മന്ത്രി വി. അബ്ദുറഹ്മാന്റെ പ്രതികരണം.
ലീഗിന് സ്വാധീനമുളള താനൂരിലെ ദുരന്ത മുഖത്ത് മുഖ്യമന്ത്രിക്ക് വരാൻ സാഹചര്യമൊരുക്കിയത് ലീഗിന്റെ മര്യാദയാണെന്ന കെ എം ഷാജിയുടെ പരാമർശത്തോടായിരുന്നു വി അബ്ദുറഹിമാന്റെ മറുപടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.