നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • ഇടത് സര്‍ക്കാര്‍ മുസ്ലിം സമുദായത്തോട് വിരോധത്തോടെ പെരുമാറുന്നു; വഖഫ് നിയമനം പിഎസ്‌സിക്ക് വിടുന്നതിനെതിരെ മുസ്ലിം ലീഗ്

    ഇടത് സര്‍ക്കാര്‍ മുസ്ലിം സമുദായത്തോട് വിരോധത്തോടെ പെരുമാറുന്നു; വഖഫ് നിയമനം പിഎസ്‌സിക്ക് വിടുന്നതിനെതിരെ മുസ്ലിം ലീഗ്

    എൽഡിഎഫ് സർക്കാർ മുസ്ലിം സമുദായത്തോട് ക്രൂരമായി പെരുമാറുക ആണെന്ന് പി എം എ സലാം പറഞ്ഞു

    • Share this:
    മലപ്പുറം: വഖഫ് ബോർഡ്(Waqf Board) നിയമനം പിഎസ്‌സിക്ക്(PSC) വിട്ടതിനു എതിരെ മുസ്ലിം ലീഗ്(Muslim League). ഇതിനെ നിയമപരമായി തന്നെ നേരിടും. ഈ മാസം 22 ന് തുടർ നടപടികൾ ആലോചിക്കാൻ കോഴിക്കോട് മുസ്ലിം സംഘടനകളുടെ യോഗം വിളിച്ച് ചേർക്കും എന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് പി എം എ സലാം പറഞ്ഞു.

    എൽഡിഎഫ് സർക്കാർ മുസ്ലിം സമുദായത്തോട് ക്രൂരമായി പെരുമാറുക ആണെന്ന് പി എം എ സലാം പറഞ്ഞു. വൈരാഗ്യത്തോടെ ആണ് പെരുമാറുന്നത്. സംഘപരിവാർ പോലും ഇടതു പക്ഷ സര്ക്കാര് പെരുമാറുന്ന പോലെ ചെയ്യുന്നില്ല. മുസ്ലിം ന്യൂന പക്ഷങ്ങളുടെ അവകാശങ്ങൾ എല്ലാം കവർന്നെടുക്കുക ആണ്.

    വഖഫ് ബോർഡിലേക്ക് ഉള്ള 200 ഓളം നിയമനങ്ങൾ ആണ് ഇപ്പൊൾ പി എസ് സി ക്ക് വിട്ടിരിക്കുന്നത്. നേരത്തെ ദേവസ്വം ബോർഡിലെ നിയമനങ്ങൾ പ്രത്യേക റിക്രൂട്ട്മെൻറ് ബോർഡിന് ആണ് നൽകിയത്. അതുപോലെ ഒരു റിക്രൂട്ട്മെൻറ് ബോർഡിനാണ് നിയമനങ്ങൾ നൽകിയിരുന്നുവെങ്കിൽ ആശങ്കയില്ലായിരുന്നു. " ദേവസ്വം ബോർഡിലെ നിയമനങ്ങൾ പി എസ് സിക്ക് വിടാതെ എന്തിന് വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിട്ടു ? " പി എം എ സലാം ചോദിച്ചു.

    മുസ്ലീങ്ങൾക്കും മാത്രമേ ജോലിക്ക് അപേക്ഷിക്കാവുന്ന നിബന്ധന ഉണ്ട് എന്ന് സര്ക്കാര് പറയുന്നത് നില നിൽക്കുന്നത് അല്ല. മുസ്ലിങ്ങൾക്ക് മാത്രം നിയമനം എന്നത് നാളെ കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയുന്ന വിഷയം ആണ്. അത്തരത്തിൽ ഒരു പരാതി കോടതിക്ക് മുമ്പിൽ എത്തിയാൽ ഈ നിയമന രീതി ചോദ്യം ചെയ്യപ്പെടും. നേരത്തെ ന്യൂന പക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ സംഭവിച്ചത് തന്നെ ഇതിലും വരാം. അത് കൊണ്ട് തന്നെ ആണ് ഇതിനെ ലീഗ് എതിർക്കുന്നത്. സലാം വിശദീകരിച്ചു.

    മുസ്ലിംങ്ങൾ അവരുടെ സ്വത്ത് പള്ളിക്ക് കൈമാറുന്നത് പരിപാലിക്കാൻ ആണ് വഖഫ് . അതിൽ വിശ്വാസപരമായ ഒരു  കാര്യം കൂടി ഉണ്ട്. ഏതെങ്കിലും ഒരു അമ്പലത്തിൻ്റെ നിയന്ത്രണം ഒരു മുസ്ലിം ഏറ്റെടുക്കുന്നത് അനുവദിക്കാൻ പറ്റുമോ.. ലീഗ് അതിനും അനുവദിക്കില്ല..എന്നത് പോലെ ആണ് വഖഫിലെ നിയമനങ്ങളും.
    ഇടത് പക്ഷ സര്ക്കാര് മുസ്ലിം ന്യൂനപക്ഷങ്ങളോട് വിരോധത്തോടെ ആണ് പെരുമാറുന്നത്.

    Also Read-രണ്ടാം പിണറായി സര്‍ക്കാര്‍ മുസ്ലിം വിരുദ്ധം, സച്ചാറിലെ ചതി വഖഫ് ബോര്‍ഡിലും: സമസ്ത

    മുൻപ് സി എ എ - എൻ ആർ സി വിഷയത്തിൽ സമരം ചെയ്തവർക്ക് എതിരെ സര്ക്കാര് കൈകൊണ്ട നിലപാട് വ്യക്തമാണ്. അത് പോലെ ന്യൂന പക്ഷ സ്കോളർഷിപ് വിഷയം. ഇതെല്ലാം മുസ്ലിം ന്യൂന പക്ഷങ്ങളോട് ഉള്ള സര്ക്കാര് സമീപനത്തിൻ്റെ തെളിവ് ആണ്. വഖഫ് നിയമന വിഷയത്തിലും തെളിയുന്നത് ഇത് തന്നെ.

    "പ്രശ്നത്തിൽ വിവിധ മുസ്ലിം സംഘടനകളുടെ യോഗം വിളിച്ച് ചേർക്കാൻ ആണ് ലീഗ് ഉദ്ദേശിക്കുന്നത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷൻ ആയ മുസ്ലിം നേതൃ സമിതി ഈ മാസം 22 നു കോഴിക്കോട് യോഗം ചേരും. ഇക്കാര്യത്തിൽ നിയമപരമായി എന്തെല്ലാം ചെയ്യാൻ സാധിക്കും എന്ന് ഈ യോഗം ചർച്ച ചെയ്യും." പി എം എ സലാം പറഞ്ഞു.
    Published by:Jayesh Krishnan
    First published:
    )}