• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോണി ചിഹ്നത്തിൽ മത്സരിക്കുന്നത് 'അഞ്ജു അനൂപ് നായർ'; ചിതറയിൽ 'മതേതര' ലീഗ് സ്ഥാനാർഥി

കോണി ചിഹ്നത്തിൽ മത്സരിക്കുന്നത് 'അഞ്ജു അനൂപ് നായർ'; ചിതറയിൽ 'മതേതര' ലീഗ് സ്ഥാനാർഥി

കൊല്ലം ജില്ലാ പഞ്ചായത്ത് ചിതറ ഡിവിഷനിലാണ് മുസ്ലീം ലീഗ് അഞ്ജുവിനെ മത്സരിപ്പിക്കുന്നത്. ബിടെക്ക് ബിരുദധാരിയാണ് അഞ്ജു അനൂപ് നായർ

anju anoop nair

anju anoop nair

  • Share this:
മുസ്ലീം ലീഗ് മതേതര പാർട്ടിയാണോ? ആണെന്നും അല്ലെന്നുമുള്ള തർക്കത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കുന്ദംമംഗലം മുൻ എംഎൽഎ യു.സി രാമനെ പോലുള്ളവർ മുസ്ലീം ലീഗിന്‍റെ ഭാഗവുമായിരുന്നു. ഏതായാലും ഒരു മതേതര പാർട്ടിയാണെന്ന ലീഗിന്‍റെ അവകാശവാദത്തിന് അടിസ്ഥാനമാകുകയാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പിലെ ഒരു സ്ഥാനാർഥി. കൊല്ലം ജില്ലയിലെ ചിതറയിലാണ് അഞ്ജു അനൂപ് നായർ എന്ന സ്ഥാനാർഥി ഏണി ചിഹ്നത്തിൽ മത്സരിക്കുന്നത്.

കൊല്ലം ജില്ലാ പഞ്ചായത്ത് ചിതറ ഡിവിഷനിലാണ് മുസ്ലീം ലീഗ് അഞ്ജുവിനെ മത്സരിപ്പിക്കുന്നത്. ബിടെക്ക് ബിരുദധാരിയാണ് അഞ്ജു അനൂപ് നായർ. ചിതറ ബൌണ്ടർമുക്ക് അരുൺ നിവാസിൽ അനൂപ് നായരുടെ ഭാര്യയാണ് അഞ്ജു. പ്രദേശത്തെ സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നെങ്കിലും, രാഷ്ട്രീയ പാർട്ടികളിലൊന്നും ഇതുവരെ പ്രവർത്തിച്ചിട്ടില്ല. എന്നാൽ കൊല്ലം ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് നേതൃത്വം തങ്ങൾക്കു നൽകി ചിതറ ഡിവിഷനിൽ അഞ്ജുവിനെ സ്ഥാനാർഥിയാക്കാൻ ലീഗ് ജില്ലാ നേതൃത്വം തീരുമാനിക്കുകയായിരുന്നു.

Also Read- Local Body Elections | അമ്മയും മകനും നേർക്കുനേർ; കൊല്ലം അഞ്ചലിൽ തെരഞ്ഞെടുപ്പ് പോരാട്ടം കുടുംബ കാര്യമല്ല!

ചിതറ ഡിവിഷനിൽനിന്ന് പാർട്ടി ചിഹ്നത്തിൽ അഞ്ജു അനൂപ് നായർ ജനവിധി തേടുമെന്ന് മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്‍റ് എം അൻസറുദ്ദീൻ അറിയിച്ചു. ചിതറ ഡിവിഷനിൽനിന്ന് വലിയ ഭൂരിപക്ഷത്തോടെ അഞ്ജു വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Also Read- നവംബർ 18ന് 21 വയസാകും; 19ന് പത്രിക നൽകാൻ രേഷ്മ മറിയം റോയിയുടെ കാത്തിരിപ്പ്

പ്രചരണരംഗത്തും അഞ്ജു സജീവമായി കഴിഞ്ഞു. പരമാവധി വോട്ടർമാരെ നേരിൽ കണ്ടു വോട്ട് അഭ്യർഥിക്കുകയാണ് അഞ്ജു. യുഡിഎഫിൽ കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികളെല്ലാം തന്നെ അഞ്ജുവിനെ വിജയിപ്പിക്കാനായി സജീവായി രംഗത്തുണ്ട്. ഉണ്ണികൃഷ്ണൻ നായരുടെയും കെ. ഉഷയുടെയും മകളാണ് അഞ്ജു അനൂപ് നായർ. മൂന്നര വയസുകാരി ജാൻവി മകളാണ്.
Published by:Anuraj GR
First published: