നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ആരാധനാലയങ്ങൾ തുറക്കണം'; പ്രത്യക്ഷ സമരവുമായി മുസ്ലീംലീഗ്

  'ആരാധനാലയങ്ങൾ തുറക്കണം'; പ്രത്യക്ഷ സമരവുമായി മുസ്ലീംലീഗ്

  സംസ്ഥാന സർക്കാർ നിലപാട് തിരുത്തിയില്ലെങ്കിൽ മറ്റ് മുസ്ലിം സംഘടനകളെ കൂട്ട് പിടിച്ച് പ്രതിഷേധം കടുപ്പിക്കാനാണ് തീരുമാനം.

  News18

  News18

  • Share this:
  കോഴിക്കോട്: ആരാധനാലയങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രചാരണം ശക്തമാക്കി മുസ്ലിംലീഗ്. സര്‍ക്കാര്‍ നിലപാടിനെതിര ലീഗ് സംസ്ഥാന വ്യാപകമായി പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചു. പ്രതിഷേധത്തിന് പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ തന്നെ നേതൃത്വം നല്‍കി. പള്ളികള്‍ തുറക്കണമെന്ന ആവശ്യവുമായി വരും ദിവസങ്ങളില്‍ സര്‍ക്കാറിനെ നേരിട്ട് സമീപിക്കാനണ് ലീഗ് തീരുമാനം. സംസ്ഥാന സർക്കാർ നിലപാട് തിരുത്തിയില്ലെങ്കിൽ മറ്റ് മുസ്ലിം സംഘടനകളെ കൂട്ട് പിടിച്ച് പ്രതിഷേധം കടുപ്പിക്കാനാണ് തീരുമാനം.

  ലീഗിന്റെ പ്രതിഷേധം സര്‍ക്കാരിനെ അറിയിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. മദ്യശാലകൾ ഉൾപ്പെടെ പ്രധാന സ്ഥാപനങ്ങളെല്ലാം തുറന്നിട്ടും ആരാധാനലയം തുറക്കാത്ത നടപടി പ്രതിഷേധാർഹമാണ്. ലോക്ക് ഡൗണിന് ശേഷം മാര്‍ക്കറ്റുകള്‍ സജീവമായി. ഈ സാഹചര്യത്തിൽ ആരാധനാലയങ്ങളും  തുറക്കണമെന്നാണ് ആവശ്യപ്പെടുന്നത്. മുസ് ലിം പള്ളികള്‍ മാത്രമല്ല, എല്ലാ ആരാധനാലയങ്ങളും തുറക്കണം. ആരാധനാ സ്വാതന്ത്ര്യം എന്നു പറയുന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. സര്‍ക്കാരിന്റെ നിലപാട് ശരിയല്ലെന്നും നേതാക്കള്‍ പറഞ്ഞു.

  Also Read 'എന്നെ തല്ലിയതും ചവിട്ടിയതും സ്വപ്നത്തിലാവും': കെ. സുധാകരന് മറുപടിയുമായി പിണറായി വിജയൻ

  ഇതിനിടെ, ആരാധനാലയങ്ങള്‍ വൈകാതെ തുറക്കണമെന്ന് സിപിഎം സെക്രട്ടേറിയറ്റും ആവശ്യപ്പെട്ടു. ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് എന്‍.എസ്.എസ് അടക്കമുള്ള സമുദായസംഘടനകളും മതമേലധ്യക്ഷന്‍മാരും നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോവിഡ് രോഗ വ്യാപനത്തോത് കുറയുന്ന മുറയ്ക്ക് ആരാധനാലയങ്ങൾ തുറക്കാമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.

  Also Read 'കാരക്കൂട്ടില്‍ ദാസനും കീലേരി അച്ചുവും തകര്‍ക്കട്ടെ; നമുക്ക് മരം കൊള്ള മറക്കാം': കെ സുരേന്ദ്രൻ

  പള്ളികള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇരു വിഭാഗം സമസ്തയും മുജാഹിദ് ജമാഅത്തെ ഇസ്ലാമി എന്നിവരും രംഗത്തുവന്നിട്ടുണ്ട്. സമസ്ത നേതാക്കള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരിട്ട് ഹരജി നല്‍കുകയും ചെയ്തു. സമാന വിഷയങ്ങളില്‍ മുസ്ലിം സംഘടനകളെ ഒരുമിച്ചുള്ള നീക്കമാണ് ലീഗ് നടത്താറുള്ളത്. എന്നാല്‍ സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകളും ലീഗും സ്വന്തം നിലയില്‍ പ്രതിഷേധവുമായി മുന്നോട്ടുപോവുകയാണ്.

  Also Read 'എന്നെ തല്ലിയതും ചവിട്ടിയതും സ്വപ്നത്തിലാവും': കെ. സുധാകരന് മറുപടിയുമായി പിണറായി വിജയൻ

  വരും ദിവസങ്ങളിലെ സാഹചര്യം പരിശോധിച്ച ശേഷം ആരാധനാലങ്ങൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകു എന്നാണ് സർക്കാർ നിലപാട്. ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് അടുത്ത ആഴ്ച ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഏറ്റവും നല്ല സാഹചര്യം വരുമ്പോള്‍ ആദ്യം തന്നെ ആരാധനാലയങ്ങള്‍ തുറക്കാമെന്നാണ് ഗവണ്‍മെന്റ് തീരുമാനമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

  ഇപ്പോള്‍ ശക്തമായ രീതിയില്‍ രോഗവ്യാപനം കുറയുന്നുണ്ട്. ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ഒരാഴ്ച കഴിഞ്ഞ നിഗമനത്തിലെത്താമെന്നാണ് കരുതുന്നത്. ഈ ഒരാഴ്ചത്തെ കാര്യം നോക്കി ആവശ്യമായ ഇളവുകള്‍ നല്‍കും. അടുത്ത ബുധനാഴ്ച വരെയാണ് ഈ നില തുടരുക. ചൊവ്വാഴ്ച പുതിയ ഇളവുകളെക്കുറിച്ച് ആലോചിക്കും. ഏറ്റവും വേഗം തുറക്കാന്‍ പറ്റുന്ന സാഹചര്യം ഉണ്ടാവട്ടെ. അപ്പോള്‍ ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
  അതേസമയം, ആരാധനാലയങ്ങള്‍ വൈകാതെ തുറക്കണമെന്ന് സിപിഐഎം സെക്രട്ടേറിയറ്റും ആവശ്യപ്പെട്ടു. ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് എന്‍.എസ്.എസ് അടക്കമുള്ള സമുദായസംഘടനകളും ആവശ്യപ്പെട്ടിരുന്നു. വിവിധ കോണുകളിൽ നിന്നും ആവശ്യം ശക്തമായ സ്ഥിതിക്ക്  വൈകാതെ തന്നെ ആരാധാനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ ഉചിതമായ തീരുമാനം എടുക്കാനാണ് സാധ്യത.
  Published by:Aneesh Anirudhan
  First published:
  )}