പള്ളിതുറക്കരുതെന്ന് ലീഗ്; വാശിയോടെ തുറന്ന് സമസ്ത; ജമുഅ നിസ്‌കാരത്തിന്റെ പേരില്‍ പരസ്യമായ പോര്

മൂന്ന് പതിറ്റാണ്ടു കാലമായി ലീഗുമായി ഒട്ടിനിന്നു പ്രവര്‍ത്തിക്കുന്ന സമസ്ത ഇ.കെ വിഭാഗം അടുത്ത കാലത്തായാണ് സ്വതന്ത്ര നിലപാടെടുത്തത്. സമസ്ത സ്വന്തം നിലയില്‍ തീരുമാനങ്ങളെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് ലീഗ് നേതൃത്വം.

News18 Malayalam | news18-malayalam
Updated: June 13, 2020, 7:38 PM IST
പള്ളിതുറക്കരുതെന്ന് ലീഗ്; വാശിയോടെ തുറന്ന് സമസ്ത; ജമുഅ നിസ്‌കാരത്തിന്റെ പേരില്‍ പരസ്യമായ പോര്
samastha
  • Share this:
കോഴിക്കോട്: കഴിഞ്ഞ ദിവസത്തെ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തെച്ചൊല്ലി പ്രകടമായത് മുമ്പൊന്നുമില്ലാത്ത വിധമുള്ള സമസ്ത-മുസ്ലിം ലീഗ് പോര്. പള്ളികള്‍ പൂര്‍ണ്ണമായി അടച്ചിടണമെന്ന പാണക്കാട് സ്വാദിഖലി തങ്ങളുടെ പ്രസ്താവനയെ തള്ളി സമസ്ത രംഗത്തുവന്നതോടെ പലയിടങ്ങളിലും ഇരുപക്ഷവും തമ്മില്‍ നടന്നത് രൂക്ഷമായ പോര്. മലപ്പുറത്ത് വ്യാപകമായി പള്ളികള്‍ തുറക്കാന്‍ പോവുകയാണെന്നും നിയന്ത്രണങ്ങള്‍ ലംഘിച്ച് ജുമുഅ നടക്കുമെന്നും കലക്ടറേറ്റിലും പോലീസ് ഉദ്യോഗസ്ഥര്‍ക്കും വ്യാപകമായി ഫോണ്‍ വിളികള്‍ വന്നിരുന്നു.

സമസ്തയുടെ കീഴിലുള്ള പള്ളികളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുമെന്നായിരുന്നു പ്രചാരണം. ലീഗ് കേന്ദ്രങ്ങളാണ് പ്രചാരണത്തിന് പിന്നിലെന്നാണ് സമസ്ത ആരോപണം. ഫോണ്‍ വിളികള്‍ ശക്തമായതോടെ അത് മലപ്പുറത്തെ പോലീസ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരവുമായി ബന്ധപ്പെട്ടു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ പ്രചാരണത്തിന് പിന്നില്‍ ചില കേന്ദ്രങ്ങളാണെന്ന് വ്യക്തമായി. ഇതോടെ പള്ളികളല്ലാത്തയിടങ്ങളില്‍ ജുമുഅ നടത്തരുതെന്ന് സമസ്ത നേതാക്കള്‍ക്ക് പ്രത്യേക പ്രസ്താവന ഇറക്കേണ്ടിവന്നു.

തുറക്കരുതെന്ന് മുസ്ലിം ലീഗ് പ്രസ്താവന വന്നതോടെ എന്തുവിലകൊടുത്തും മാനദണ്ഡങ്ങള്‍ പാലിച്ച് പള്ളി തുറക്കുമെന്ന് സമസ്തയും നിലപാടെടുത്തു. നേരത്തെ തുറക്കേണ്ടെന്ന് തീരുമാനിച്ച പല പള്ളികളും ലീഗ് പ്രഖ്യാപനം വന്നതോടെ ധൃതിപിടിച്ച് തുറന്ന് ജുമുഅ നടത്തുകയായിരുന്നു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് ഒരു തടസ്സവുമില്ലെന്ന് പലയിടങ്ങളിലും സമസ്ത അണികള്‍ ന്യൂസ് 18 നോട് പറഞ്ഞു.

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ മുസ്ലിം ലീഗ് മേല്‍ക്കൈയുള്ള ഒരു മഹല്ലില്‍ ജമുഅ നടത്താന്‍ പാടില്ലെന്ന് പാര്‍ട്ടി പ്രാദേശിക നേതാവ് വാശി പിടിച്ചു. മുസ്ലിം ലീഗ് നേതാക്കളുടെ അനുമതിയില്ലാതെ ജുമുഅ നടത്താനാവില്ലെന്നായിരുന്നു വാദം. എന്നാല്‍ സമസ്ത നേതാക്കളുടെ പ്രഖ്യാപനമാണ് മഹല്ല് അംഗീകരിക്കുന്നതെന്നും ജുമുഅ നടത്തുമെന്നും സമസ്ത അനുകൂലികളായ പള്ളിക്കമ്മിറ്റി അംഗങ്ങള്‍ നിലപാടെടുത്തു.

ഇതോടെ ലീഗ് അനുകൂല വിഭാഗത്തിന് വഴങ്ങേണ്ടിവന്നു.എന്നാല്‍ ജുമുഅ നടന്ന സ്ഥലങ്ങളിലെല്ലാം സമസ്ത നേതാക്കള്‍ പറഞ്ഞ മുഴുവന്‍ നിയന്ത്രണങ്ങളും പാലിക്കാനായി. ഇത് സമസ്തയുടെ വിജയമാണെന്ന് ഒരു മുതിര്‍ന്ന നേതാവ് ന്യൂസ് 18 നോടു പറഞ്ഞു. സമസ്ത നേതാക്കളുടെ ആഹ്വാനം അണികള്‍ പൂര്‍ണ്ണമായി ശിരസ്സാവഹിച്ചു. സര്‍ക്കാര്‍ നിര്‍ദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പള്ളികള്‍ ജുമുഅ നടത്തിയത്'- സമസ്ത നേതാവ് പറഞ്ഞു.
TRENDING:Unlock 1.0 Kerala ഞായറാഴ്ച്ച സമ്പൂർണ ലോക്ക്ഡൗൺ; ആരാധനാലയങ്ങൾക്കും പരീക്ഷകൾക്കും ഇളവ് [NEWS]സാമൂഹ്യ അകലം പാലിക്കുന്നില്ല; രാഷ്ട്രീയ പാർട്ടികളെ വിമർശിച്ചു കണ്ണൂർ കളക്ടർ [NEWS]പൊറോട്ട ആരാധകർ ആശ്വസിക്കൂ; റസ്റ്റോറന്റിൽ പോയി കഴിക്കുന്ന പൊറോട്ടയ്ക്ക് 18ശതമാനം ജിഎസ്ടി ഇല്ല [NEWS]
പള്ളി തുറക്കല്‍ വിഷയത്തില്‍ സമസ്തയും മുസ്ലിം ലീഗും നേരിട്ടുള്ള പോരിനാണ് സാക്ഷിയായത്. മൂന്ന് പതിറ്റാണ്ടു കാലമായി ലീഗുമായി ഒട്ടിനിന്നു പ്രവര്‍ത്തിക്കുന്ന സമസ്ത ഇ.കെ വിഭാഗം അടുത്ത കാലത്തായാണ് സ്വതന്ത്ര നിലപാടെടുത്തത്. സമസ്ത സ്വന്തം നിലയില്‍ തീരുമാനങ്ങളെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് ലീഗ് നേതൃത്വം. സമസ്ത പാര്‍ട്ടി നിയന്ത്രണത്തില്‍ നിന്ന് വഴുതിയാല്‍ അത് രാഷ്ട്രീയമായി ലീഗിന് വലിയ തിരിച്ചടിയാകും. ഇത് കൂടി മുന്നില്‍ കണ്ടാണ് പിടിമുറുക്കാനുള്ള ലീഗ് നീക്കം.

എന്നാല്‍ മതവിഷയങ്ങളില്‍ ലീഗ് ഇടപെടുന്നതും സമസ്തയുടെ അധികാരത്തില്‍ കൈകടുത്തുന്നതും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നാണ് സമസ്ത നിലപാട്.

First published: June 13, 2020, 7:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading